Wednesday, November 14th, 2018

ന്യൂഡല്‍ഹി : പണ്ഡിറ്റ് രവിശങ്കറിന്റെ മരണത്തോടെ ഇന്ത്യന്‍ സംഗീതത്തിലെ ഒരു യുഗം അസ്തമിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഒരു ആഗോള അംബാസിഡറായിരുന്നു രവിശങ്കറെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

READ MORE
തിരു : പ്രതിപക്ഷ നേതാക്കളെ വിജിലന്‍സിനെ ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ് നോട്ടീസ് സ്പീക്കര്‍ നിരാകരിച്ചതിനെ തുടര്‍ന്നാണ് ഇറങ്ങിപ്പോക്ക്. സഭ ചേര്‍ന്നയുടന്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. പ്രതിപക്ഷത്തെ ഇത്രത്തോളം വേട്ടയാടിയിരുന്ന സര്‍ക്കാര്‍ അടിയന്തരാവസ്ഥക്കാലത്ത് പോലും ഉണ്ടായിരുന്നില്ലെന്ന് കോടിയേരി പറഞ്ഞു. അഴിമതിക്കും അനീതിക്കുമെതിരെ ശബ്ദമുയര്‍ത്തുന്ന പ്രതിപക്ഷത്തെ നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ വിജിലന്‍സിനെ ഉപയോഗിക്കുകയാണ്. പ്രതിപക്ഷത്തിന്റെ വായ … Continue reading "ഭൂമിദാനക്കേസ് : പ്രതിപക്ഷം സഭ വിട്ടു"
കൊച്ചി : എറണാകുളം ഏലൂരില്‍ ദേശാഭിമാനി ജീവനക്കാരന്‍ മുപ്പത്തടം സ്വദേശി മോഹന്‍ദാസിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതായി പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മോഹന്‍ദാസിന്റെ ഭാര്യ സീമയെയും കാമുകന്‍ ഗിരീഷിനെയും പോലീസ് അറസ്റ്റു ചെയ്തു. മോഹന്‍ദാസിന്റെ ഫോണുകളിലേക്ക് അവസാനം വന്ന കോളുകളെക്കുറിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. മോഹന്‍ദാസിന്റെ മൊബൈല്‍ ഫോണും 30,000 രൂപയും നഷ്ടപ്പെട്ടതായി പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല നഷ്ടപ്പെട്ടിരുന്നില്ല. ഇതുകൊണ്ടു തന്നെ പണത്തിനു വേണ്ടിയുളള കൊലപാതകമല്ലെന്ന് പോലീസിന് … Continue reading "ദേശാഭിമാനി ജീവനക്കാരന്റെ മരണം കൊലപാതകം : ഭാര്യയും കാമുകനും അറസ്റ്റില്‍"
തിരു : പുറമേ നിന്നു വൈദ്യുതി വാങ്ങുന്നതില്‍ കെ എസ് ഇ ബി വീഴ്ച വരുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി വാങ്ങുന്നത് കേരളമാണ്. അതിനാല്‍ അധികവിലക്ക് വൈദ്യുതി വാങ്ങാതെ നിവൃത്തിയില്ല. ഇങ്ങനെ ചെയ്തില്ലെങ്കില്‍ ലോഡ്‌ഷെഡിംഗ് സമയം നീട്ടേണ്ടിവരുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങുന്നതില്‍ വൈദ്യുതി ബോര്‍ഡ് വീഴ്ചവരുത്തിയെന്ന വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ പരാമര്‍ശത്തെ ചൊല്ലി പ്രതിപക്ഷം ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശത്തെ തുടര്‍ന്ന് കര്‍ശന പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. രാവിലെ 6.45 ഓടെയാണ് വിമാനത്താവളത്തിലെ എയര്‍ഇന്ത്യ ഓഫീസിലേക്ക് ബോംബ് ഭീഷണി സന്ദേശമെത്തിയത്. എറണാകുളത്തുളള ഒരാളുടെ മൊബൈല്‍ നമ്പറില്‍ നിന്നാണ് സന്ദേശമെത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഈ നമ്പറിലേക്ക് തിരിച്ചുവിളിച്ചപ്പോള്‍ ഫോണ്‍ ഓഫാക്കിയ നിലയിലാണ്. പോലീസും സി ഐ എസ് എഫും ബോംബ് സ്‌ക്വാഡും വിമാനത്താവളവും പരിസരവും അരിച്ചുപെറുക്കിയിരുന്നു. ദ്രുതകര്‍മ്മസേനയെയും വിന്യസിച്ചിരുന്നു. വ്യാജ സന്ദേശം വന്ന ഫോണിന്റെ ഉടമയെ … Continue reading "നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി"
ബമാക്കോ : ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ വന്‍ പട്ടാള അട്ടിമറി. പ്രധാനമന്ത്രി ഷേക്ക് മൊഡിബൊ ദിയാരയെ സൈന്യം അറസ്റ്റുചെയ്തു. ആഭ്യന്തര സംഘര്‍ഷം പതിവായ മാലിയിലെ കാവല്‍ പ്രധാനമന്ത്രിയാണ് മുന്‍ നാസയിലെ മുന്‍ ജ്യോതിശാസ്ത്രജ്ഞന്‍ കൂടിയായ ദിയാര. ഫ്രാന്‍സിലേക്ക് പലായനം ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് ദിയാരയെ അറസ്റ്റ് ചെയ്തതെന്ന് സൈന്യം അറിയിച്ചു. അതേസമയം, വൈദ്യപരിശോധനക്ക് പോകാനൊരുങ്ങവേയാണ് അറസ്റ്റിലായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദിയാരയുടെ അറസ്റ്റ് മാലി പ്രസിഡന്റ് ഡിയോണ്‍ കൗണ്ടയും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ അട്ടിമറിയിലൂടെ പട്ടാളം ഭരണം പിടിച്ചെടുത്തിരുന്നുവെങ്കിലും ജനകീയ ഭരണത്തിന് … Continue reading "മാലിയില്‍ പട്ടാള അട്ടിമറി ; പ്രധാനമന്ത്രിയെ സൈന്യം അറസ്റ്റു ചെയ്തു"
കോഴിക്കോട് : കോഴിക്കോട് ജില്ലാ കലക്ടര്‍ കെ വി മോഹന്‍കുമാറിനെ ആക്രമിച്ച മണല്‍മാഫിയ സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. റാഷികപൂര്‍, റിയാസ് എന്നിവരാണ് കല്‍പറ്റയില്‍ വെച്ച് പോലീസിന്റെ പിടിയിലായത്. പ്രധാന പ്രതിയായ ആഷിഖിനെ പിടികൂടാന്‍ സാധിച്ചിട്ടില്ല. പിടിയിലായവര്‍ മണല്‍ലോറിക്ക് അകമ്പടി പോയവരാണ്. സംഭവത്തിനുശേഷം പ്രതികള്‍ ബംഗലുരുവിലേക്ക് കടന്നതായി സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. പോലീസ് ഇവരുടെ യാത്ര പിന്തുടരുകയും ചെയ്യുന്നുണ്ടായിരുന്നു. സൗത്ത് അസി. കമ്മീഷണര്‍ കെ ആര്‍ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്. … Continue reading "കലക്ടറെ ആക്രമിച്ച മണല്‍ മാഫിയ സംഘത്തിലെ രണ്ടു പേര്‍ അറസ്റ്റില്‍"
ദുബായ് : തടവുകാരെ പരസ്പരം കൈമാറുന്നതിനായി ഇന്ത്യയുമായി കഴിഞ്ഞ നവമ്പര്‍ 23ന് ഒപ്പുവെച്ച കരാറിന് യു എ ഇ മന്ത്രിസഭ അംഗീകാരം നല്‍കി. ഇതോടെ യു എ ഇയില്‍ തടവില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാര്‍ക്ക് കരാര്‍ ആശ്വാസമാവും. 1200ഓളം ഇന്ത്യന്‍ തടവുകാരാണ് യു എ ഇയിലെ ജയിലുകളില്‍ കഴിയുന്നത്. കരാറനുസരിച്ച് ഇവരുടെ തടവുജീവിതത്തിന്റെ ശിഷ്ടകാലം ഇന്ത്യന്‍ ജയിലുകളില്‍ തുടര്‍ന്നാല്‍ മതി. ഇപ്പോള്‍ ശിക്ഷ അനുഭവിക്കുന്ന തടവുകാര്‍ക്ക് മാത്രമാണ് കരാര്‍ ബാധകമാവുക. ഒരു യു എ ഇ പൗരനാണ് … Continue reading "തടവുകാരെ കൈമാറുന്നതിന് യു എ ഇ മന്ത്രിസഭയുടെ അനുമതി"

LIVE NEWS - ONLINE

 • 1
  37 mins ago

  മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

 • 2
  60 mins ago

  റൂണിയും ബൂട്ടഴിക്കുന്നു

 • 3
  1 hour ago

  ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

 • 4
  1 hour ago

  ബന്ധു നിയമനത്തിന് മന്ത്രി കെ.ടി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

 • 5
  1 hour ago

  സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

 • 6
  3 hours ago

  പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

 • 7
  3 hours ago

  ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി

 • 8
  3 hours ago

  ശബരിമല; സര്‍ക്കാര്‍ വിവേകപൂര്‍വം പ്രവര്‍ത്തിക്കണം: ചെന്നിത്തല

 • 9
  3 hours ago

  ട്രെയിനില്‍ യുവാക്കളെ ആക്രമിച്ച കേസില്‍ അറസ്റ്റിലായവര്‍ റിമാന്‍ഡില്‍