Friday, November 16th, 2018

ന്യൂഡല്‍ഹി : ന്യൂഡല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ കൂട്ടബലാത്സംഗം നടത്തിയ കേസിലെ പ്രധാന പ്രതി റാം സിംഗിന്റെ വീട്ടില്‍ ബോംബു വയ്ക്കാന്‍ ശ്രമിച്ച മൂന്നു യുവാക്കളില്‍ ഒരാളെ പ്രദേശ വാസികള്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ദക്ഷിണ ഡല്‍ഹിയിലെ ആര്‍ കെ പുരത്തെ ചേരിയിലുള്ള ഇയാളുടെ വീട്ടിലെത്തിയാണ് യുവാക്കള്‍ ബോംബ് വെക്കാന്‍ ശ്രമിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. മോട്ടോര്‍ സൈക്കളിലെത്തിയ ഇവരില്‍ ഒരാളെ പ്രദേശവാസികള്‍ ചേര്‍ന്ന് കീഴ്‌പ്പെടുത്തി പൊലീസിന് കൈമാറി. മറ്റ് രണ്ട് പേര്‍ രക്ഷപ്പെട്ടു. പിടികൂടി ആളില്‍ നിന്ന് … Continue reading "ഡല്‍ഹി കൂട്ട ബലാത്സംഗക്കേസിലെ പ്രതിയുടെ വീട്ടില്‍ ബോംബ് വെക്കാനെത്തിയ ആള്‍ പിടിയില്‍"

READ MORE
കോഴിക്കോട് : എ വിഭാഗക്കാരന്‍ പ്രസിഡന്റായതില്‍ പ്രതിഷേധിച്ച് തൃശ്ശൂര്‍ ഡി സി സിയിലെ ഐ വിഭാഗം പ്രതിനിധികള്‍ രാജിവെച്ചതിനെതിരെ കേന്ദ്രആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തി. നേതാക്കളുടെ കൂട്ടരാജി ഹൈക്കമാന്‍ഡിനെ ധിക്കരിക്കലാണെന്നും കെ പി സി സി പ്രസിഡന്റ് ഇതിനെതിരേ നടപടിയെടുക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. പുനസംഘടനയുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവന പാടില്ലെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം അറിയിച്ചതാണ്. എന്നാല്‍ ഇത് നിര്‍ബാധം തുടരുകയാണ്. പരസ്യപ്രസ്താവന പാടില്ലെന്ന് വാക്കാല്‍ പറഞ്ഞാല്‍ മാത്രം പോരാ, അത് നടപ്പാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
തിരു : കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ തല്ലുകയാണെന്നും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഇവര്‍ക്ക് കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. വിലക്കയറ്റത്തിനെതിരെ എല്‍ ഡി എഫ് സെക്രട്ടേറിയറ്റിന് മുന്നിലാരംഭിച്ച ഏകദിന ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘടനാകാര്യങ്ങളില്‍ മുഴുകിക്കഴിയുന്ന സര്‍ക്കാരുകള്‍ക്ക് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയുന്നില്ലെന്ന് വി എസ് ആരോപിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നയമാണ് വിലക്കയറ്റിന് കാരണം. വിപണിയില്‍ ഇടപെടാതെ സര്‍ക്കാര്‍ നിസ്സംഗത പുലര്‍ത്തുകയാണ്. വിലക്കയറ്റം തടഞ്ഞില്ലെങ്കില്‍ സമരം ശക്തമാക്കും. കേരളത്തിന് ആവശ്യമായ റേഷന്‍ സാധനങ്ങള്‍ … Continue reading "തമ്മില്‍ തല്ലുന്ന കോണ്‍ഗ്രസുകാര്‍ക്ക് വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കഴിയുന്നില്ല : വി എസ്"
ലണ്ടന്‍ : മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റനും പ്രശസ്ത ടെലിവിഷന്‍ കമന്റേറ്ററുമായ ടോണി ഗ്രെയ്ഗ് (66) അന്തരിച്ചു. ശ്വാസകോശാര്‍ബുദം ബാധിച്ച് സിഡ്‌നിയിലെ ആശുപത്രിയില്‍ ഏറെനാളായി ചികിത്സയിലായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ക്വീന്‍സ് ടൗണില്‍ 1946 ഒക്‌ടോബര്‍ ആറിനാണ് ടോണി ജനിച്ചത്. 1972 മുതല്‍ 77 വരെയുള്ള കാലഘട്ടത്തില്‍ ഇംഗ്ലണ്ടിനു വേണ്ടി 58 ടെസ്റ്റുകളില്‍ നിന്ന് എട്ട് സെഞ്ച്വറികളോടെ 3599 റണ്‍സും 141 വിക്കറ്റുകളും നേടിയിട്ടുണ്ട്. 22 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. കളിക്കളത്തില്‍ നിന്ന് വിരമിച്ച ശേഷം ടെലിവിഷന്‍ കമന്റേറ്റര്‍ … Continue reading "ടോണി ഗ്രെയ്ഗ് അന്തരിച്ചു"
ന്യൂഡല്‍ഹി : കൂട്ടമാനഭംഗത്തിനിരയായ ശേഷം അവസാന നിമിഷം വരെ ജീവനുവേണ്ടി പൊരുതി ഒടുവില്‍ മരണത്തിന് കീഴടങ്ങിയ ഡല്‍ഹിയിലെ പെണ്‍കുട്ടി രാജ്യത്തിന്റെ ധീരപുത്രിയാണെന്ന് രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അവസാന നിമിഷം വരെ സ്വന്തം അന്തസിനും ജീവിതത്തിനും വേണ്ടി പോരാടിയ പെണ്‍കുട്ടി ഇന്ത്യന്‍ യുവത്വത്തിന്റെയും സ്ത്രീത്വത്തിന്റെയും പ്രതീകമാണ്. ഭയാനകമായ ഈ കുറ്റകൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കെണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പെണ്‍കുട്ടിയുടെ ജീവത്യാഗം വൃഥാവിലാകില്ലെന്ന് ഉറപ്പുവരുത്തുമെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനി മരണപ്പെട്ടതിനെ തുടര്‍ന്ന് പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് കൂട് ഡല്‍ഹി പോലീസ് കേസെടുത്തു. തെളിവ് നശിപ്പിക്കല്‍, തട്ടികൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, പ്രകൃതിവിരുദ്ധ കൃത്യം എന്നീ വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട ആറു പേരും നേരത്തെ തന്നെ പിടിയിലായിരുന്നു. അതിവേഗ കോടതി സ്ഥാപിച്ച് കേസിന്റെ വിചാരണ ഉടന്‍ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം.
ന്യൂഡല്‍ഹി : ഇന്ത്യയുടെ പ്രാര്‍ത്ഥനകള്‍ വിഫലമായി. രാജ്യം കണ്ട ഏറ്റവും ദാരുണമായ ഒരു സംഭവത്തിനിരയായ ഇരുപത്തിമുന്നുകാരി ഇനി പ്രതിഷേധാഗ്‌നിയില്‍ ജ്വലിക്കുന്ന ഓര്‍മ. ന്യൂഡല്‍ഹിയിലെ ഒരു ബസ്സില്‍ വെച്ച് ഒരു കൂട്ടം നരാധമന്‍മാര്‍ കൂട്ടബലാത്സംഗം ചെയ്ത ബീഹാര്‍ സ്വദേശിനിയായ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി ജ്യോതി(23) ഇന്ന് പുലര്‍ച്ചെയോടെ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ മരണപ്പെട്ടു. വിദഗ്ധ ചികിത്സക്കായാണ് സിംഗപ്പൂരിലേക്ക് മാറ്റിയതെങ്കിലും ശരീരത്തിലെ പ്രധാന അവയവങ്ങള്‍ക്കും തലച്ചോറിനും ക്ഷതമേറ്റ പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ആശുപത്രിയിലെ … Continue reading "കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചു ; മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിക്കും"
കണ്ണൂര്‍ : സി പി ഐയില്‍ ലയിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സി എം പി ജന. സിക്രട്ടറി എം വി രാഘവന്‍. അവശതയില്‍ കഴിയുന്ന തന്നെ കാണാനാണ് കാനം രാജേന്ദ്രനും കൂട്ടരും വന്നത്. ഇത് സത്യമാണ്. ഇതിനെ ലയന ചര്‍ച്ചയാക്കി മാറ്റിയതില്‍ ദുഖമുണ്ടെന്നും എം വി ആര്‍ പറഞ്ഞു.

LIVE NEWS - ONLINE

 • 1
  4 hours ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 2
  6 hours ago

  തൃപ്തി ദേശായി മടങ്ങുന്നു

 • 3
  6 hours ago

  മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

 • 4
  9 hours ago

  ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

 • 5
  12 hours ago

  കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

 • 6
  13 hours ago

  ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

 • 7
  14 hours ago

  പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

 • 8
  14 hours ago

  ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

 • 9
  15 hours ago

  തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം