Tuesday, November 20th, 2018

മാനന്തവാടി : വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയില്‍ പടക്കം പൊട്ടി നാല് ആദിവാസി കുട്ടികള്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ട് കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. മാണിക്കുനി കോളനിയിലെ കുട്ടികള്‍ക്കാണ് പരിക്കേറ്റത്.

READ MORE
ന്യൂഡല്‍ഹി : കടലില്‍ രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കേസെടുക്കാന്‍ കേരളത്തിന് അധികാരമില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നാവികര്‍ക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റലി നല്‍കിയ ഹരജി പരിഗണിക്കവെയാണ് സുപ്രിംകോടതി കേരളത്തിന് തിരിച്ചടിയായ ഈ നിര്‍ണായക വിധി പുറപ്പെടുവിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കേസെടുക്കാന്‍ ആവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ മാരിടൈം നിയമപ്രകാരമാണ് കേസെടുക്കേണ്ടത്. നാവികരെ വിചാരണ ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക കോടതി സ്ഥാപിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. … Continue reading "കടല്‍കൊല: കേരളത്തിന് കേസെടുക്കാന്‍ അധികാരമില്ലെന്ന് സുപ്രീംകോടതി"
തിരു : ബംഗലുരു സ്‌ഫോടനക്കേസില്‍ സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന കുറ്റം ചുമത്തി മാധ്യമപ്രവര്‍ത്തക കെ കെ ഷാഹിനക്കെതിരെ കര്‍ണാടക പോലീസ് സമര്‍പ്പിച്ച കുറ്റപത്രം പിന്‍വലിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ശക്തമായി പ്രതിഷേധിച്ചു. ജോലിയുമായി ബന്ധപ്പെട്ട് ഒരു മാധ്യമ പ്രവര്‍ത്തക നടത്തിയ യാത്രയെ കള്ളക്കേസിന് ആധാരമാക്കുകയാണ് കര്‍ണാടക പോലീസ് ചെയതത്. കര്‍ണാടക ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടും ഷാഹിനക്കെതിരെ പ്രതികാര നടപടിയുമായി മുന്നോട്ടു പോകുന്ന കര്‍ണാടക പോലീസിന്റെ നടപടി ഉടന്‍ തിരുത്തിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കെ യു … Continue reading "മാധ്യമപ്രവര്‍ത്തകക്കെതിരായ കള്ളക്കേസ് പിന്‍വലിക്കണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍"
ടി സി രാജേഷ് മലപ്പുറം : സംസ്ഥാനസ്‌കൂള്‍ കലോല്‍സവത്തിന്റെ ആവേശത്തിന് തെല്ലും കുറവില്ലെങ്കിലും വിധിനിര്‍ണയം വെറും വഴിപാടായി മാറുന്നുവെന്ന ആക്ഷേപം ശക്തമാകുന്നു. മല്‍സരവേദികളിലെത്തുന്ന ഒരു കുട്ടിക്കുപോലും തങ്ങളുടെ പ്രകടനത്തെപ്പറ്റിയുള്ള വിലയിരുത്തല്‍ അറിയാന്‍ സാധിക്കുന്നില്ലെന്നതാണ് വിധിനിര്‍ണയത്തിന്റെ ഏറ്റവും വലിയ അപാകത. മറ്റുള്ളവരുടെ പ്രകടനവുമായി താരതമ്യം ചെയ്യാനും സാധ്യമാകുന്നില്ല. ഓരോരുത്തര്‍ക്കും മാര്‍ക്കിട്ടത് എന്തടിസ്ഥാനത്തിലാണെന്നു വിധികര്‍ത്താക്കള്‍ വിശദീകരിക്കേണ്ടതില്ലാത്തതിനാല്‍ ക്രമക്കേടുകളും ഏറുകയാണെന്നാണ് പരാതി. നേരത്തേയൊക്കെ വിധികര്‍ത്താക്കളിലൊരാള്‍ മല്‍സരാവസാനം പൊതുവായ ചില വിലയിരുത്തലുകള്‍ നടത്തിയിരുന്നത് ഇപ്പോള്‍ പൂര്‍ണമായും ഇല്ലാതായിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ തങ്ങളുടെ മല്‍സരം കഴിഞ്ഞാലുടന്‍ … Continue reading "ആവേശംചോരാതെ മലപ്പുറം : വിധിനിര്‍ണയം വഴിപാടാകുന്നെന്ന് ആക്ഷേപം"
കോഴിക്കോട് : ചാലിയത്തുനിന്ന് മീന്‍പിടിക്കാന്‍ പോയ തോണിയില്‍ ഇടിച്ച കപ്പല്‍ കോസ്റ്റ്ഗാര്‍ഡ് പിടികൂടി. പുലര്‍ച്ചെ നാലരയോടെ കൊച്ചിയില്‍ നിന്ന് ആറ് നോട്ടിക്കല്‍ മൈല്‍ അകലെവച്ചാണ് കപ്പല്‍ പിടികൂടിയത്. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത എം വി ഇസോമ എന്ന കപ്പലാണ് പിടിയിലായത്. ഗുജറാത്തില്‍ നിന്ന് സിംഗപ്പൂര്‍ വഴി ജപ്പാനിലേക്ക് പോവുകയായിരുന്ന എന്ന കപ്പലാണ് ബോട്ടിലിടിച്ചത്. ബുധനാഴ്ച വൈകിട്ട് 3.50 നുണ്ടായ അപകടത്തില്‍ മൂന്ന് മത്സ്യബന്ധന തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു. ഇടിയെതുടര്‍ന്ന് വള്ളം തകര്‍ന്ന് മുങ്ങുകയും മത്സ്യമടക്കം വല നഷ്ടപ്പെടുകയും ചെയ്തു. … Continue reading "വള്ളത്തിലിടിച്ച കപ്പലിനെ കൊച്ചിയില്‍ വെച്ച് പിടികൂടി"
കൊല്ലം : മിനിലോറി ഇടിച്ച് രണ്ടുപേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മത്സ്യവില്‍പ്പനക്കാരായ ആനയടി അജിഭവനില്‍ അജി (35), ശൂരനാട് കിടങ്ങയം സ്വദേശി ഹംസ (55) എന്നിവരാണ് മരിച്ചത്. കൊല്ലം കരുനാഗപ്പള്ളി പുത്തന്‍തെരുവില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടം. മത്സ്യവില്‍പ്പന കേന്ദ്രത്തിലേക്ക് ഐസുമായി വന്ന മിനി ലോറി നിയന്ത്രണം വിട്ട് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മരണപ്പെട്ടവര്‍ ഇവിടെ മത്സ്യം വാങ്ങാനെത്തിയതായിരുന്നു.
കൊച്ചി : ദേശിയ ഗാനത്തെ അപമാനിച്ച കേസുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഹരജി ഹൈക്കോടതി തള്ളി. നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് തരൂര്‍ നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്. കേസില്‍ ശശി തരൂരിനെ കുറ്റ വിമുക്തനാക്കണമോയെന്ന കാര്യം വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. തീരുമാനമെടുക്കും വരെ കുറ്റപത്രം നല്‍കുന്നതും ഹൈക്കോടതി തടഞ്ഞു. കേസ് അടുത്തമാസം 16ന് മുമ്പ് തീര്‍പ്പാക്കണമെന്നാണ് കോടതി ഉത്തരവ്. അതേസമയം കേസില്‍ വിചാണ നടപടികള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ശശി തരൂരിന്റെ ഹരജി കോടതി തള്ളി. … Continue reading "ദേശീയഗാനത്തെ അപമാനിച്ച കേസ് : തരൂരിന്റെ ഹരജി തള്ളി"
മലപ്പുറം : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മൂന്നാം ദിവസവും കോഴിക്കോടിന് വ്യക്തമായ ലീഡ്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 111 ഉം ഹയര്‍ സെക്കന്‍ഡറിയില്‍ 101 ഉം പോയിന്റുമായി കോഴിക്കോട് മൊത്തം 232 പോയിന്റ് നേടിക്കഴിഞ്ഞു. 222 പോയിന്റുമായി പാലക്കാട് രണ്ടാമതും 218 പോയിന്റുമായി കണ്ണൂര്‍ മൂന്നാമതുമാണ്. സ്വര്‍ണകപ്പിനായുള്ള പോരാട്ടത്തില്‍ വടക്കന്‍ ജില്ലകള്‍ ഒപ്പത്തിനൊപ്പം നീങ്ങുകയാണ്. കഴിഞ്ഞ ആറു വര്‍ഷമായി വിജയികളായ കോഴിക്കോടിന് തന്നെയാണ് ഇത്തവണയും മേധാവിത്വം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 25 പോയന്റോടെ പാലക്കാട് ആലത്തൂര്‍ ബി എസ് എസ് … Continue reading "കോഴിക്കോട് ലീഡ് തുടരുന്നു"

LIVE NEWS - ONLINE

 • 1
  1 hour ago

  മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

 • 2
  3 hours ago

  സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

 • 3
  4 hours ago

  നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

 • 4
  5 hours ago

  ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

 • 5
  5 hours ago

  വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

 • 6
  6 hours ago

  നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

 • 7
  6 hours ago

  ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

 • 8
  6 hours ago

  ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

 • 9
  7 hours ago

  സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല