Wednesday, November 21st, 2018

ന്യൂഡല്‍ഹി : സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ രാജ്യത്ത് പുതിയ നിയമങ്ങളുടെ ആവശ്യമില്ലെന്ന് ജസ്റ്റിസ് വര്‍മ കമ്മീഷന്‍. ഡല്‍ഹി കൂട്ടബലാത്സംഗത്തിന്റെ പശ്ചാത്തലത്തില്‍ ബലാത്സംഗക്കേസുകളില്‍ ശിക്ഷ കര്‍ശനമാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കമ്മീഷന്‍ അധ്യക്ഷനായ ജസ്റ്റിസ് വര്‍മ. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ നിലവിലുള്ള നിയമങ്ങള്‍ പര്യാപ്തമാണെന്ന് ജസ്റ്റിസ് വര്‍മ ചൂണ്ടിക്കാട്ടി. അത് എങ്ങനെ നടപ്പിലാക്കുന്നുവെന്നതാണ് പ്രധാനം. നമുക്ക് ശക്തമായ നിയമങ്ങളുണ്ടെങ്കിലും ഒന്നും നടപ്പിലാക്കപ്പെടുന്നില്ല. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ മുന്‍കാലങ്ങളില്‍ വന്നിട്ടുണ്ടെങ്കിലും … Continue reading "സ്ത്രീകള്‍ക്കെതിരായ അക്രമം തടയാന്‍ പുതിയ നിയമം ആവശ്യമില്ല : കമ്മീഷന്‍"

READ MORE
ന്യൂഡല്‍ഹി : രാജ്യത്തെ പ്രമുഖ സ്വകാര്യ മൊബൈല്‍ കമ്പനികളായ എയര്‍ടെല്ലും ഐഡിയയും നിരക്കുകള്‍ ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. ഐഡിയ ഒരു സെക്കന്റ് പള്‍സ് കോളിന് 1.2 പൈസയില്‍ നിന്നും രണ്ടു രൂപയായി ഉയര്‍ത്തിയപ്പോള്‍ എയര്‍ടെല്‍ ഒരുമിനിറ്റിന് ഒരു രൂപയില്‍ നിന്ന് രണ്ടു രൂപയാക്കി. എയര്‍ടെല്‍ സൗജന്യ സംസാര സമയം 25 ശതമാനം കുറച്ചിട്ടുമുണ്ട്. സ്വകാര്യ കമ്പനികളുടെ ജനറേറ്ററുകള്‍ ഡീസല്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഡീസല്‍ വില വര്‍ധിച്ചതാണ് നിരക്ക് കൂട്ടാന്‍ ഇടയാക്കിയത്. മറ്റ് കമ്പനികളും വൈകാതെ നിരക്ക് കൂട്ടുമെന്നാണ് സൂചന.
ബംഗലുരു : കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാറിന് തലവേദന സൃഷ്ടിച്ചു കൊണ്ട് മന്ത്രിമാരുടെ രാജി. മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയോട് അടുപ്പമുള്ള പൊതുമരാമത്ത് വകുപ്പ് മന്ത്രി സി എം ഉദസിയും ഊര്‍ജ വകുപ്പ് മന്ത്രി ശോഭ കരന്ത്‌ലജെയുമാണ് രാജിവെച്ചത്. ഇവരുടെ രാജിക്കത്ത് സ്വീകരിച്ചതായി മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ അറിയിച്ചു. അതേസമയം, പത്തിലധികം ബി ജെ പി എം എല്‍ എമാരും ഇന്നുതന്നെ രാജിവെക്കുമെന്ന് ഉദസി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തങ്ങള്‍ യദ്യൂരപ്പ നയിക്കുന്ന കര്‍ണാടക ജനതാ … Continue reading "കര്‍ണാടകയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു"
തിരു : ചാനല്‍ ലോകത്തേക്ക് മാതൃഭൂമിയും. മാതൃഭൂമി ടെലിവിഷന്‍ ചാനലായ ‘ മാതൃഭൂമി ന്യൂസ് ‘ തിരുവനന്ത പുരത്തു നിന്ന് സംപ്രേക്ഷണം ആരംഭിച്ചു. മാനേജിങ് ഡയറക്ടര്‍ എം പി വീരേന്ദ്രകുമാറും മാനേജിംഗ് എഡിറ്റര്‍ പി വി ചന്ദ്രനും ചേര്‍ന്ന് ഇന്ന് കാലത്താണ് വാര്‍ത്താ ചാനല്‍ ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് 10.30ന് ആദ്യ ന്യൂസ് ബുള്ളറ്റിന്‍ പ്രക്ഷേപണം ചെയ്തു. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളാണ് ചാനലില്‍ ഒരുക്കിയിരിക്കുന്നത്.
തിരു : അന്താരാഷ്ട്ര മോഷ്ടാവ് ബണ്ടി ചോര്‍ നടത്തിയ കവര്‍ച്ചയുടെ ഞെട്ടല്‍ മാറും മുമ്പ് തലസ്ഥാന നഗരിയില്‍ വീണ്ടും വന്‍ മോഷണം. മിറാന്റ ജംഗ്ഷനിലുള്ള വെറൈറ്റി ഫാന്‍സി സ്‌റ്റോഴ്‌സ് ഉടമ ജോണ്‍ എന്നയാളുടെ കുന്നുകുഴി തമ്പുരാന്‍ മുക്കിലെ വീട്ടില്‍ നിന്ന് 130 പവന്‍ സ്വര്‍ണം മോഷണം പോയി. വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണമാണ് ഇന്നലെ രാത്രി മോഷ്ടിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന വന്‍ മോഷണത്തിന് സമാനമായ രീതിയില്‍ ഇവിടെയും അലാറം അടക്കമുള്ള അതീവ സുരക്ഷാ സംവിധാനങ്ങള്‍ വെട്ടിച്ചാണ് … Continue reading "തിരുവനന്തപുരത്ത് വീണ്ടും വന്‍ കവര്‍ച്ച ; 130 പവന്‍ മോഷണം പോയി"
കൊച്ചി : പ്രതിരോധ ആയുധക്കരാര്‍ അഴിമതിയിലെ മുഖ്യ ഇടനിലക്കാരി സുബി മാലി കൊച്ചിയിലെത്തി സി ബി ഐ മുമ്പാകെ ഹാജരായി. ഇന്ന് കാലത്ത് 9.30ഓടെയാണ് ഇവര്‍ സി ബി ഐ മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായത്. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സുബി ഇംപെക്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് കേസിലെ മൂന്നാംപ്രതിയായ സുബി മാലി. തൃശൂര്‍ അത്താണിയിലെ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ആന്‍ഡ് ഫോര്‍ജിങ് ലിമിറ്റഡിലെ റെയ്ഡുമായി ബന്ധപ്പെട്ടാണ് ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഇന്നലെ ഹാജരാകാനായിരുന്നു ഇവരോട് നിര്‍ദ്ദേശിച്ചിരുന്നതെങ്കിലും … Continue reading "പ്രതിരോധ ആയുധക്കരാര്‍ അഴിമതി : ഇടനിലക്കാരി സി ബി ഐ മുമ്പാകെ ഹാജരായി"
തൃശൂര്‍ : 2007ലെ മിസ്റ്റര്‍ ഇന്ത്യാ ചാമ്പ്യനും റെയില്‍വെയില്‍ ഉന്നത ഉദ്യോഗസ്ഥനുമായ റെക്‌സ് വര്‍ഗീസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ കൊരട്ടിയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മിസ്റ്റര്‍ ഇന്ത്യന്‍ റെയില്‍വേ ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍സ് പട്ടം മൂന്നു തവണ നേടിയിട്ടുണ്ട്.
തിരു : സംസ്ഥാനത്ത് മദ്യഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതും മാനദണ്ഡങ്ങളും പുനപരിശോധിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ ഏകാംഗ കമ്മീഷനെ നിയോഗിച്ചു. റിട്ട. ഹൈക്കോടതി ജസ്റ്റിസ് എന്‍ രാമചന്ദ്രന്‍ അധ്യക്ഷനായാണ് ഏകാംഗ കമ്മീഷനെ നിയമിച്ചത്. ഒന്നരമാസത്തിനുള്ളില്‍ കമ്മീഷന്റെ കാലാവധി എക്‌സൈസ് മന്ത്രി കെ ബാബുഅറിയിച്ചു.

LIVE NEWS - ONLINE

 • 1
  8 hours ago

  ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

 • 2
  9 hours ago

  അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

 • 3
  11 hours ago

  ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

 • 4
  13 hours ago

  മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

 • 5
  15 hours ago

  സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

 • 6
  16 hours ago

  നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

 • 7
  17 hours ago

  ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

 • 8
  17 hours ago

  വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

 • 9
  18 hours ago

  നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല