Latest News

      കണ്ണൂര്‍: പേരാവൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ വൈദികന്‍ ഫാദര്‍ റോബിന്‍ വടക്കുംചേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. വൈദികനെതിരെ കുട്ടികള്‍ക്കെതിരായ അക്രമം തടയുന്നതിനുള്ള വകുപ്പ് ചുമത്തിയതോടെ വിചാരണകഴിയുംവരെ ജാമ്യം ലഭിക്കില്ലെന്നും പോലീസ് പറഞ്ഞു. കേസില്‍ കുട്ടിയുടെ പിതാവിനെ പ്രതിയാക്കാനും പണം നല്‍കി കേസ് ഒത്തു തീര്‍ക്കാനുള്ള ശ്രമവുമുണ്ടായി. കുട്ടിയുടെ പ്രസവം നടന്ന വിവരം മറച്ച് വെച്ച ആശുപത്രിക്കെതിരെയും കുറ്റകൃത്യം മറച്ചുവെച്ചവര്‍ക്കെതിരെയും നടപടിയുണ്ടാവുമെന്നും ഡി.വൈ.എസ്.പി വ്യക്തമാക്കി

ഗുണ്ടാവിളയാട്ടം; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

      തിരു: സംസ്ഥാനത്ത് അരങ്ങേറുന്ന ഗുണ്ടാവിളയാട്ടങ്ങള്‍ സംബന്ധിച്ചുള്ള അടിയന്തരപ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാനത്ത് ഗുണ്ടകള്‍ അഴിഞ്ഞാടുകയാണെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള കണക്കുകള്‍ ഇതാണ് തെളിയിക്കുന്നതെന്നും അടിയന്തരപ്രമേയത്തിന് അനുമതി തേടിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ആരോപിച്ചു. ക്രിമിനലുകള്‍ക്ക് സര്‍ക്കാരും പോലീസും ഒത്താശ ചെയ്യുകയാണ്. പോലീസിന്റെ തണലിലാണ് ഗുണ്ടകള്‍ അഴിഞ്ഞാടുന്നതെന്നും അദ്ദേഹം ആരോപിച്ചു. അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

സെന്‍കുമാറിനെതിരെയുള്ള പരാമര്‍ശം ദൗര്‍ഭാഗ്യകരം: ചെന്നിത്തല
സ്‌കൂള്‍ പാചകപ്പുരക്ക് തീപിടിച്ചു
അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടു പോകും: മുഖ്യമന്ത്രി
കുറഞ്ഞ വിലക്ക് അരി ലഭ്യമാക്കും: മന്ത്രി കടകംപള്ളി

      തിരു : സംസ്ഥാനത്ത് കുറഞ്ഞ വിലക്ക് അരി ലഭ്യമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബംഗാളില്‍ നിന്ന് കുറഞ്ഞ വിലക്ക് അരി കേരളത്തിലെത്തിച്ച് വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് പത്തിനകം അരി വിതരണം ചെയ്യുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. സംസ്ഥാനത്ത് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അരി വില വര്‍ധിച്ചിരുന്നു.  

കൊല്‍ക്കത്തയില്‍ വന്‍ തീ പിടുത്തം
ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് അക്രമത്തിനിരയായ നടി
കരിപ്പൂരില്‍നിന്ന് ഈ വര്‍ഷം ഹജ്ജ് വിമാനമില്ല
അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം

    അഗളി: അട്ടപ്പാടിയില്‍ നവജാതശിശു മരിച്ചു. അഗളി ഗ്രാമപഞ്ചായത്തിലെ പട്ടിമാളം ഊരിലെ വെള്ളിങ്കിരി-രാജമ്മ ദമ്പതിമാരുടെ നാല് മാസം പ്രായമുള്ള ആണ്‍കുഞ്ഞ് രാഹുലാണ് മരിച്ചത്. ഇന്നലെ വൈകീട്ട് കോട്ടത്തറ ഗവ. ട്രൈബല്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരണം. കുട്ടിയുടെ രക്തത്തില്‍ ഹീമോഗ്‌ളോബിന്റെ അളവ് 1.4 മാത്രമാണുള്ളത്. കടുത്ത വിളര്‍ച്ചയാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു

അരി വില നിയന്ത്രിക്കും: കാനം

    കൊച്ചി: സംസ്ഥാനത്ത് അരിവില നിയന്ത്രിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കിലോയ്ക്ക് 25 രൂപ നിരക്കില്‍ മാവേലി സ്റ്റോറുകള്‍ വഴി അരിവിതരണം നടത്തും. ഇതോടെ വിപണിയിലെ ഉയര്‍ന്ന വില പിടിച്ചുനിര്‍ത്താനാവും. കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്ന ആവശ്യത്തില്‍ സിപിഐ ഉറച്ചുനില്‍ക്കുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

നടപടി സ്വീകരിക്കുന്നതില്‍ ചീഫ് സെക്രട്ടറിക്ക് വീഴ്ച പറ്റി: കോടതി

      തിരു: ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട അഴിമതി കേസുകളില്‍ നടപടി സ്വീകരിക്കുന്നതില്‍ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിന് വീഴ്ച പറ്റിയെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി. ചീഫ് സെക്രട്ടറിക്കെതിരെ അന്വേഷണം വേണമെന്ന ഹരജി തള്ളി കോടതി പുറപ്പെടുവിച്ച വിധിന്യായത്തിലാണ് വിമര്‍ശനമുള്ളത്. അഴിമതിക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശയിന്മേല്‍ ചീഫ് സെക്രട്ടറി നടപടി സ്വീകരിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്ന് ഇത്തരത്തില്‍ ഒരു നടപടി ഉണ്ടാകാന്‍ പാടില്ല. അഴിമതി കേസുകളില്‍ സത്യസന്ധമായ നടപടി ഉറപ്പ് വരുത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ക്കെതിരായ സ്വതന്ത്ര അന്വേഷണത്തിന് വിജിലന്‍സിന് സൗകര്യം ഒരുക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു

ഓസ്‌കാര്‍ ചടങ്ങില്‍ ട്രംപിനെതിരെ പ്രതിഷേധവും പരിഹാസവും

          ലോസ് ആഞ്ചലസ്: ഓസ്‌കറിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരേ വിമര്‍ശനവും പരിഹാസവും പ്രതിഷേധ പ്രകടനവും. അവതാരകന്‍ ജിമ്മി കിമ്മലാണ് ട്രംപിനെ പരോക്ഷമായി വിമര്‍ശിച്ച് വേദിയിലെത്തിയത്. സിഎന്‍എന്‍, ന്യൂയോര്‍ക്ക് ടൈംസ് എന്നീ മാധ്യമങ്ങളുടെ പ്രതിനിധികളുണ്ടെങ്കില്‍ പുറത്തുപോകണമെന്ന അഭ്യര്‍ഥനയിലൂടെ ട്രംപിനെ പരോക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചുമാണ് കിമ്മല്‍ വേദിയിലെത്തിയത്. ട്രംപും മാധ്യമങ്ങളും തമ്മിലുള്ള പോര് മുറുകുന്നതിനെ സൂചിപ്പിച്ചായിരുന്നു കിമ്മലിന്റെ പരിഹാസം. പുരസ്‌കാര ചടങ്ങിനെതിരേ പ്രതിഷേധ പ്രകടനവും അരങ്ങേറി. ട്രംപ് അനുകൂലികള്‍ ഓസ്‌കര്‍ ചടങ്ങ് നടക്കുന്ന ഡോള്‍ബി തീയറ്ററിനു മുന്നില്‍ പ്രകടനം നടത്തി. ഹോളിവുഡ് അമേരിക്കയെ വിഭജിക്കുന്നു എന്ന ആക്ഷേപമാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്. ഏഴ് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്‍ന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഇറാന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദി പുരസ്‌കാരം സ്വീകരിക്കാനെത്തിയില്ല. മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം ഫര്‍ഹാദി സംവിധാനം ചെയ്ത ദ സെല്‍സ്മാന്‍ എന്ന ചിത്രത്തിനായിരുന്നു. ഫര്‍ഹാദിക്കു പകരം അനൗഷെഹ് അന്‍സാരിയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. വൈറ്റ് ഹെല്‍മറ്റ്‌സ് എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ കാമറ ചെയ്ത ഖാലിദ് ഖത്തീബിന് വിസ നിയന്ത്രണംമൂലം ചടങ്ങില്‍ സംബന്ധിക്കാനായില്ല. ്

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.