Wednesday, February 20th, 2019
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് നിരോധിത പുകയിലയുടെ വന്‍ ശേഖരം പിടികൂടി. 250 കിലോ നിരോധിത പുകയിലയാണ് പിടിച്ചെടുത്തത്. എക്‌സൈസും ആര്‍പിഎഫും സംയുക്തമായി നടത്തിയ തെരിച്ചിലിനൊടുവിലാണ് പിടികൂടിയത്.
കോഴിക്കോട്: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കിയ യുവാവിനെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു. നാദാപുരം വരിക്കോളിയില്‍ ആണ് യുവാവ് പെണ്‍കുട്ടിയെ പറഞ്ഞ് പറ്റിച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. സംഭവത്തില്‍ ഗര്‍ഭഛിദ്രം നടത്തിയതിന് ബന്ധുക്കള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. നാദാപുരം സ്വദേശിയായ നൗഷിക്കിനും ബന്ധുക്കള്‍ക്കുമെതിരെയാണ് കേസ്. യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ നൗഷിക്ക് നാട് വിടുകയായിരുന്നു. അതോടെ ഇയാളുടെ ബന്ധുക്കള്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കുകയായിരുന്നു.
ശബരിമലയിലേക്ക് രണ്ട് യുവതികള്‍ കൂടി ഇന്ന് എത്തിയതിന് പിന്നാലെയായിരുന്നു ജയരാജന്റെ പ്രതികരണം.
കോഴിക്കോട്: ബേപ്പൂരില്‍ മത്സ്യബന്ധന ഹാര്‍ബറില്‍ നിര്‍ത്തിയിട്ടിരുന്ന ബോട്ടില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ പാചകം ചെയ്യുന്നതിനിടെ തീപടര്‍ന്ന് ബോട്ട് കത്തിനശിച്ചു. ആളപായമില്ല. ബേപ്പൂര്‍ കുന്നത്ത് പറമ്പില്‍ അടിയാക്കന്റകത്ത് മുജീബിന്റെ ബഹ്‌റൈന്‍ ബോട്ടാണ് രാവിലെ 10.30ന് അഗ്‌നിക്കിരയായത്. വീല്‍ഹൗസ് പൂര്‍ണമായും കത്തിച്ചാമ്പലായ ബോട്ടിലെ വല, ജിപിഎസ്, എക്കോ സൗണ്ടര്‍, വയര്‍ലെസ്, ബാറ്ററി, കേബിളുകള്‍, വയറിങ്, തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖകള്‍, മൊബൈല്‍ ഫോണ്‍ എന്നിവയെല്ലാം നശിച്ചു. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്നു പുലര്‍ച്ചെ കടലില്‍ പോകാനിരിക്കുമ്പോഴാണ് തീപിടുത്തം.
പ്രതിസന്ധി മറികടക്കാന്‍ ഐഒസി നീക്കം തുടങ്ങി.
കോഴിക്കോട്: നാദാപുരം കല്ലാച്ചിയില്‍ ജ്വല്ലറി ചുമര്‍ കുത്തി തുരന്ന് മുക്കാല്‍ കോടിയിലേറെ രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. കഴിഞ്ഞ ഞായറാഴ്ച്ചയാണ് മാര്‍ക്കറ്റ് റോഡിലെ റിന്‍സി ജ്വല്ലറിയുടെ പിന്‍ ഭാഗത്തെ ചുമര്‍ കുത്തി തുരന്ന് ലോക്കര്‍ തകര്‍ത്ത് സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നത്. കല്ലാച്ചി ടൗണിലേയും വളയം റോഡിലേയും സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘം ശേഖരിച്ചത്. ദിവസങ്ങളോളം ആസൂത്രണം ചെയ്താണ് കവര്‍ച്ച നടത്തിയതെന്നാണ് പോലീസ് നല്‍കുന്ന സൂചന.
വ്യാഴാഴ്ച കോഴിക്കോട് 32 സംഘടനകള്‍ യോഗം ചേരും

LIVE NEWS - ONLINE

 • 1
  7 hours ago

  വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

 • 2
  9 hours ago

  വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

 • 3
  10 hours ago

  പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

 • 4
  13 hours ago

  കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

 • 5
  13 hours ago

  അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

 • 6
  16 hours ago

  റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

 • 7
  17 hours ago

  കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

 • 8
  17 hours ago

  വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

 • 9
  17 hours ago

  പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു