Saturday, January 19th, 2019

കോഴിക്കോട്: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കിയ യുവാവിനെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു. നാദാപുരം വരിക്കോളിയില്‍ ആണ് യുവാവ് പെണ്‍കുട്ടിയെ പറഞ്ഞ് പറ്റിച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. സംഭവത്തില്‍ ഗര്‍ഭഛിദ്രം നടത്തിയതിന് ബന്ധുക്കള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. നാദാപുരം സ്വദേശിയായ നൗഷിക്കിനും ബന്ധുക്കള്‍ക്കുമെതിരെയാണ് കേസ്. യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ നൗഷിക്ക് നാട് വിടുകയായിരുന്നു. അതോടെ ഇയാളുടെ ബന്ധുക്കള്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കുകയായിരുന്നു.

READ MORE
പ്രതിസന്ധി മറികടക്കാന്‍ ഐഒസി നീക്കം തുടങ്ങി.
കോഴിക്കോട്: നാദാപുരം കല്ലാച്ചിയില്‍ ജ്വല്ലറി ചുമര്‍ കുത്തി തുരന്ന് മുക്കാല്‍ കോടിയിലേറെ രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. കഴിഞ്ഞ ഞായറാഴ്ച്ചയാണ് മാര്‍ക്കറ്റ് റോഡിലെ റിന്‍സി ജ്വല്ലറിയുടെ പിന്‍ ഭാഗത്തെ ചുമര്‍ കുത്തി തുരന്ന് ലോക്കര്‍ തകര്‍ത്ത് സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നത്. കല്ലാച്ചി ടൗണിലേയും വളയം റോഡിലേയും സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘം ശേഖരിച്ചത്. ദിവസങ്ങളോളം ആസൂത്രണം ചെയ്താണ് കവര്‍ച്ച നടത്തിയതെന്നാണ് പോലീസ് നല്‍കുന്ന സൂചന.
വ്യാഴാഴ്ച കോഴിക്കോട് 32 സംഘടനകള്‍ യോഗം ചേരും
പാലക്കാട / കോഴിക്കോട്: വാളയാറില്‍ കൊച്ചിയിലെ റിസോര്‍ട്ടില്‍ പുതുവത്സര ആഘോഷം ലക്ഷ്യമിട്ടു സംസ്ഥാനത്തേക്കു കടത്തിയ മൂന്നു കിലോയുടെ സാംപിള്‍ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. മൂന്നു ലക്ഷം രൂപയിലധികം വിലമതിക്കുന്ന കഞ്ചാവാണു പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ടു കോഴിക്കോട് കരുവന്നൂര്‍ സ്വദേശി മുജീബ് (30) ആണ് അറസ്റ്റിലായത്.കോയമ്പത്തൂരില്‍ നിന്ന് എറണാകുളത്തേക്കു പോയ കെഎസ്ആര്‍ടിസി ബസില്‍ തുണികള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. മൊത്ത വിതരണക്കാര്‍ക്കിടയില്‍ സാംപിള്‍ കഞ്ചാവ് എത്തിച്ചു കച്ചവടം ഉറപ്പിച്ചു വന്‍ തോതില്‍ കടത്താനായിരുന്നു ശ്രമം. ഇയാള്‍ … Continue reading "കോഴിക്കോട് സ്വദേശി 3 കിലോ കഞ്ചാവുമായി വാളയാറില്‍ പിടിയില്‍"
50 വര്‍ഷം മികച്ച മുന്നേറ്റം കാഴ്ചവെക്കാനാകുന്നത് കാലിക്കറ്റ് സര്‍വകലാശാലയുടെ വിജയം.
അക്രമ കേസിലെ പ്രതിയാണ് വെട്ടേറ്റ യുവാവ്.
കോഴിക്കോട്: കല്ലുരുട്ടി കോണ്‍വെന്റിലെ കന്യാസ്ത്രീയുടെ മരണത്തിലെ ദുരൂഹത ശരിവച്ച് ക്രൈബ്രാംഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തത ലഭിക്കാന്‍ ശാസ്ത്രീയ അന്വേഷണം നടക്കണമെന്ന റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഡിജിപിക്ക് കൈമാറി. ഇരുപത് വര്‍ഷം മുന്‍പാണ് കല്ലുരുട്ടി സേക്രട്ട് ഹാര്‍ട്ട് മഠം വളപ്പിലെ കിണറ്റില്‍ സിസ്റ്റര്‍ ജ്യോതിസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പോലീസും, ക്രൈംബ്രാഞ്ചും നേരത്തെ ആത്മഹത്യയെന്ന് വിധിയെഴുതിയ കേസിലാണ് നിര്‍ണായക വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണമാണ് മരണത്തിലെ ദുരൂഹതകള്‍ ശരിവെക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ … Continue reading "കന്യാസ്ത്രീയുടെ മരണം; വിശദമായ അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച്"

LIVE NEWS - ONLINE

 • 1
  13 hours ago

  ഖനനം; സമരക്കാരുടെ ആവശ്യം ന്യായം: കാനം

 • 2
  13 hours ago

  മെല്‍ബണിലും ജയം; ചരിത്രം രചിച്ച് ഇന്ത്യ

 • 3
  14 hours ago

  കൃഷ്ണഗിരിയിലെ വിജയ ശില്‍പികള്‍ക്ക് അഭിനന്ദനം

 • 4
  14 hours ago

  ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

 • 5
  17 hours ago

  ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

 • 6
  18 hours ago

  എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

 • 7
  18 hours ago

  യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

 • 8
  18 hours ago

  സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

 • 9
  19 hours ago

  ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു