Wednesday, September 19th, 2018

കോഴിക്കോട് : ടി പി വധക്കേസിലെ പ്രതികളായ പി കെ കുഞ്ഞനന്തനെയും സിജിത്തിനെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. സുരക്ഷാ കാരണങ്ങളാലാണ് കോഴിക്കോട് ജയിലിലേക്ക് മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതിനെതിരേ പ്രതികള്‍ നല്‍കിയ ഹരജി പരിഗണിക്കുന്നത് കോടതി പിന്നീടേക്ക് മാറ്റി.

READ MORE
കോഴിക്കോട് : മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ ബോട്ടില്‍ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. വടകരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ വടകര താഴയങ്ങാടി സ്വദേശികളായ സുബൈര്‍, വഹാബ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കോഴിക്കോട് : താമരശ്ശേരിയില്‍ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോര്‍ട്ട്. താമരശ്ശേരി മേഖലയിലെ കെ എസ് ആര്‍ ടി സി ഗ്യാരേജിലാണ് മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുന്നത്. ഇവിടെ 22ഓളം ജീവനക്കാര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചു കഴിഞ്ഞു. അധികൃതര്‍ കൃത്യമായ പരിശോധന നടത്തുന്നില്ലെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്.
കോഴിക്കോട് : ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കൊലയാളി സംഘത്തിലെ അനൂപിന് മറ്റൊരു പ്രതിയായ രാമചന്ദ്രന്‍ പണം കൊടുക്കുന്നത് കണ്ടതായി സാക്ഷിമൊഴി. കേസിലെ നാലാം സാക്ഷി കുഞ്ഞിപ്പള്ളിയിലെ പ്രകാശനാണ് വിചാരണ കോടതിയില്‍ ഇന്ന് രാവിലെ മൊഴി നല്‍കിയത്. കേസിലെ പ്രതിയായ സി പി എം നേതാവ് കെ സി രാമചന്ദ്രന്‍ ഒന്നാംപ്രതിയായ എം സി അനൂപിന് പണം കൈമാറുന്നത് കണ്ടുവെന്നാണ് സാക്ഷി മൊഴി.
കോഴിക്കോട് : ടി പി വധക്കേസില്‍ കൂറുമാറ്റം തുടരുന്നു. വിചാരണക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി. കൊലപാതകത്തിനു ശേഷം പ്രതി ടി കെ രജീഷ് തങ്ങിയെന്ന് പറയപ്പെടുന്ന കൂത്തുപറമ്പ് ലിന്‍ഡാസ് ലോഡ്ജിലെ റിസപ്ഷനിസ്റ്റ് പുല്‍പ്പള്ളി സ്വദേശി ഷാര്‍ലറ്റ് ആണ് കുറുമാറിയത്. 38ാം സാക്ഷിയാണ് ഷാര്‍ലറ്റ്. ഇതോടെ കേസില്‍ കൂറുമാറിയവരുടെ എണ്ണം 12 ആയി. ചൊവ്വാഴ്ച രണ്ടു പേര്‍ കൂറുമാറിയിരുന്നു. കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടരുന്ന സാഹചര്യത്തില്‍ അമ്പതോളം സാക്ഷികളെ ഒഴിവാക്കി പ്രൊസിക്യൂഷന്‍ പുതിയ സാക്ഷിപ്പട്ടിക തയ്യാറാക്കിയിരുന്നു. സാക്ഷികള്‍ … Continue reading "ടി പി വധക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി"
കോഴിക്കോട് : ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പോയ ഉരു മുങ്ങി അഞ്ചു പേരെ കാണാതായി. മൂന്നു പേരെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. എല്ലാവരും തമിഴ്‌നാട് തൂത്തുക്കുടി സ്വദേശികളാണ്. ബേപ്പൂരില്‍ നിന്ന് കവരത്തിയിലേക്ക് ചരക്കുമായി പോയ ഉരുവാണ് ബേപ്പൂരിന് 20 കി.മി ദൂരെ ഇന്നലെ പുലര്‍ച്ചെയോടെ മുങ്ങിയത്. ശക്തമായ കാറ്റിലും കോളിലും പെട്ടാണ് ഉരു മുങ്ങിയതെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികളാണ് ഉരു മുങ്ങിയ വിവരം കോസ്റ്റ് ഗാര്‍ഡിനെ അറിയിച്ചത്. ബാസ്‌കരന്‍, സേവ്യര്‍, മൈക്കിള്‍, അലക്‌സ്, കെവിന്‍ എന്നിവരെയാണ് കാണാതായത്. കാണാതായവര്‍ക്കായി … Continue reading "ലക്ഷദ്വീപിലേക്ക് പോയ ഉരു മുങ്ങി അഞ്ചു പേരെ കാണാതായി"
കോഴിക്കോട് : വേതന വര്‍ധന ആവശ്യപ്പെട്ട് മലബാര്‍ മേഖലയിലെ ടാങ്കര്‍ ലോറി ജീവനക്കാര്‍ നടത്തിവന്നിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ടാങ്കര്‍ ഉടമകളും തൊഴിലാളികളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ വേതനം വര്‍ധിപ്പിക്കുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. നാളെ മുതല്‍ ഇന്ധന വിതരണം പുനസ്ഥാപിക്കും. സമരം മൂലം ഇന്ധനവിതരണം താറുമാറായിരുന്നു. സേവനവേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ഐ.ഒ.സി ഫറോക്ക്, ഹിന്ദുസ്ഥാന്‍ പെട്രോളിയം എലത്തൂര്‍ ഡിപ്പോകളിലെ തൊഴിലാളികള്‍ ബുധനാഴ്ച രാത്രി മുതലാണ് പണിമുടക്ക് ആരംഭിച്ചത്. അധികജോലിക്ക് അധികവേതനം, ഒഴിവുദിനങ്ങളില്‍ ഇരട്ടിവേതനം, 20 … Continue reading "മലബാര്‍ മേഖലയിലെ ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു"
കോഴിക്കോട് : സേവന വേതന വ്യവസ്ഥകള്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ട് മലബാറിലെ ടാങ്കര്‍ ലോറികള്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് ഇന്ധന വിതരണം തടസ്സപ്പെട്ടു. ബുധനാഴ്ച രാത്രി ആരംഭിച്ച സമരം അനിശ്ചിതകാലത്തേക്കാണ്. കോഴിക്കോട്ട് 40 ലധികം ടാങ്കര്‍ ലോറികളിലെ 300 ലധികം തൊഴിലാളികളാണ് പണിമുടക്കുന്നത്. ജീവനക്കാരുമായി ബുധനാഴ്ച രണ്ടു തവണ ന ടത്തിയ ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. പണിമുടക്ക് തുടങ്ങിയതോടെ ഇന്ധന വിതരണം അനിശ്ചിതത്വത്തിലായി.

LIVE NEWS - ONLINE

 • 1
  1 hour ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 2
  2 hours ago

  കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

 • 3
  2 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 4
  2 hours ago

  കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

 • 5
  3 hours ago

  പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

 • 6
  3 hours ago

  അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

 • 7
  3 hours ago

  പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

 • 8
  3 hours ago

  റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

 • 9
  3 hours ago

  ഗള്‍ഫില്‍ വീണ്ടുമൊരു ഇന്ത്യ-പാക് ക്രിക്കറ്റ് യുദ്ധം