Sunday, September 23rd, 2018

പയ്യോളി : പയ്യോളിക്കടുത്ത് ദേശീയപാതയില്‍ ഇന്നലെ സ്വകാര്യബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. അപകടത്തില്‍ മരണപ്പെട്ട മേപ്പയൂര്‍ സ്വദേശി തൈക്കണ്ടിപറമ്പ് സുരേഷ്ബാബുവിന്റെ മകന്‍ ദേവനാരായണന്‍ (17) ആണ് രാവിലെ മരണപ്പെട്ടത്. മരിച്ച സുരേഷ്ബാബുവിന്റെ മരുമകളെ യാത്രയയച്ച് വടകര റെയില്‍വേ സ്റ്റേഷനില്‍നിന്നു മടങ്ങുമ്പോള്‍ ബുധനാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു അപകടം. സുരേഷ് ബാബുവിന്റെ മൂത്ത മകന്‍ ബ്രഹ്മദത്തന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

READ MORE
കോഴിക്കോട് : ബസും ബൈക്കും കൂട്ടിയിടിച്ച് അധ്യാപകന്‍ മരിച്ചു. കോഴിക്കോട് കൊയിലാണ്ടിയില്‍ രാവിലെയാണ് അപകടം. കൊയിലാണ്ടി സ്വദേശി വിശ്വനാഥ (46) നാണ് പുതിയ അധ്യയന വര്‍ഷത്തെ ആദ്യ യാത്ര ദുരന്തയാത്രയായത്.
കോഴിക്കോട് : ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ താഴെചേളാരിയിലാണ് സംഭവം. കോഴിക്കോട് പാവങ്ങാട് സ്വദേശി ദേവരാജന്‍ (60), മകള്‍ രേഖ (28), കൊല്ലം സ്വദേശി ദേവരാജന്‍ (37) എന്നിവരാണ് മരിച്ചത്. ദേവരാജന്റെ ഭാര്യ രാജലക്ഷ്മിയെയാണ് ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
കോഴിക്കോട് : ടി പി വധക്കേസിലെ അഞ്ചു പ്രതികളെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ ജയില്‍ സൂപ്രണ്ട് നല്‍കിയ അപേക്ഷ പിന്‍വലിച്ചു. ജയില്‍ സുരക്ഷക്ക് ഭീഷണിയാണെന്ന് കാണിച്ചാണ് കൊടി സുനി അടക്കമുള്ള പ്രതികളെ മാറ്റാന്‍ ജയില്‍ സൂപ്രണ്ട് ബാബുരാജ് രണ്ടു ദിവസം മുമ്പ് വിചാരണക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. ഇത് പിന്‍വലിക്കുന്നതായി ബുധനാഴ്ച കത്തു നല്‍കുകയായിരുന്നു. മൂന്നാം പ്രതി കൊടി സുനി, അഞ്ചാം പ്രതി മുഹമ്മദ് ഷാഫി, ആറാം പ്രതി സിജിത്ത്എന്ന അണ്ണന്‍ സിജിത്ത്, ഏഴാം … Continue reading "ടി പി വധക്കേസ് പ്രതികളുടെ ജയില്‍ മാറ്റം ; അപേക്ഷ പിന്‍വലിച്ചു"
കോഴിക്കോട് : വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഓങ്കോളജി വിഭാഗം അസോസിയേറ്റ് പ്രഫസര്‍ കോട്ടയം സ്വദേശി ഡോ സുരേഷ്‌കുമാറിനാണ് തലക്ക് സാരമായി പരിക്കേറ്റത്. തൊണ്ടയാടിനും മലാപ്പങറമ്പിനു ഇടയില്‍ ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ഡോക്ടര്‍ സഞ്ചരിച്ച കാറില്‍ എതിരെ വന്ന അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു.
കോഴിക്കോട് : രക്തം മാറി നല്‍കിയതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗി മരിക്കാനിടയായ സംഭവത്തില്‍ നഴ്‌സിന് തെറ്റുപറ്റിയെന്ന് റിപ്പോര്‍ട്ട്. സംഭവത്തെ കുറിച്ച് അന്വേഷിച്ച മൂന്നംഗ ഉന്നത സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിയ്യുള്ളത്. മരിച്ച തങ്കത്തിനു രക്തം നല്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റൊരു രോഗിക്ക് നല്‍കേണ്ട രക്തം നഴ്‌സ് അബദ്ധത്തില്‍ മാറി നല്‍കിയതാണ് മരണകാരണമെന്നാണ് കണ്ടെത്തല്‍ . റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സൂപ്രണ്ട് അറിയിച്ചു. കുറ്റിയില്‍ താഴം സ്വദേശി തങ്കം എന്ന സ്ത്രീയാണ് മരിച്ചത്. … Continue reading "രക്തം മാറി നല്‍കി രോഗി മരിച്ച സംഭവം ; നഴ്‌സിന് തെറ്റുപറ്റിയെന്ന് റിപ്പോര്‍ട്ട്"
വടകര : തിരുവള്ളൂരില്‍ ആര്‍ എം പി പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. വള്ള്യാട് പുതിയോട്ടില്‍ അനീഷിന്റെ വീടിനു നേരെയാണ് പുലര്‍ച്ചെ ഒരു മണിയോടെ ബോംബെറുണ്ടായത്. കാര്‍പോര്‍ച്ചിന്റെ ചുമരില്‍ തട്ടിയാണ് ബോംബ് പൊട്ടിയത്. വീട്ടുകാര്‍ എഴുന്നേറ്റ് ഓടിയെത്തിപ്പോഴേക്കും അക്രമികള്‍ ഇരുളില്‍ മറഞ്ഞു. സി പി എം പ്രവര്‍ത്തകനായ പുതിയോട്ടില്‍ കുമാരന്റെ മകനായ അനീഷ് സജീവ ആര്‍ എം പി പ്രവര്‍ത്തകനാണ്. ടി പി രക്തസാക്ഷിദിനത്തില്‍ ഇവിടെ അനീഷിന്റെ നേതൃത്വത്തില്‍ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
വടകര : ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാന്‍ കേസന്വേഷണം സി ബി ഐയെ ഏല്‍പ്പിക്കണമെന്ന് കൊല്ലപ്പെട്ട ചന്ദ്രശേഖരന്റെ വിധവ കെ കെ രമ. ചന്ദ്രശേഖരന്‍ വധം സി പി എം സംസ്ഥാന തലത്തില്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ്. എന്നാല്‍ ഈ കേസില്‍ സി പി എം നേതാക്കളെ പോലീസ് സാക്ഷികളാക്കിയത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും രമ പറഞ്ഞു. സി ബി ഐ അന്വേഷണവുമായി ബന്ധപ്പെട്ട് ആര്‍ എം … Continue reading "സി പി എം നേതാക്കളെ സാക്ഷികളാക്കിയതില്‍ ദുരൂഹത : കെ കെ രമ"

LIVE NEWS - ONLINE

 • 1
  2 hours ago

  കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

 • 2
  4 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

 • 3
  6 hours ago

  മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 4
  6 hours ago

  മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

 • 5
  18 hours ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 6
  19 hours ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 7
  22 hours ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

 • 8
  1 day ago

  ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

 • 9
  1 day ago

  രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്