Tuesday, September 18th, 2018

കോഴിക്കോട് : ചായക്കടയിലും ചാനലിലും നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുത്ത് പാര്‍ട്ടിയെ അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി മുന്‍ കെ പി സി സി പ്രസിഡന്റ് കെ മുരളീധരന് താക്കീത് നല്‍കി. ഗവ ചീഫ് വിപ്പ് പി സി ജോര്‍ജ് ചെയ്യും പോലെ ചര്‍ച്ചകളില്‍ ഇടപെട്ട് പാര്‍ട്ടിക്കെതിരെ പരസ്യപ്രസ്താവന തുടര്‍ന്നാല്‍ കടുത്ത വില നല്‍കേണ്ടിവരുമെന്നും ഡി സി സി മുന്നറിയിപ്പ് നല്‍കി. പരസ്യ പ്രസ്താവനകളില്‍ നിന്ന് മുരളീധരന്‍ മാറിയില്ലെങ്കില്‍ അച്ചടക്ക നടപടിയെടുക്കാന്‍ കെ പി സി … Continue reading "മുരളിക്കെതിരെ കോഴിക്കോട് ഡി സി സി"

READ MORE
കോഴിക്കോട്‌: വര്‍ദ്ധിച്ചുവരുന്ന പ്ലാസ്‌റ്റിക്‌ കവറുകളുടെ ഉപയോഗത്തില്‍ നിന്ന്‌ മോചനം നേടാന്‍ പാലോറ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌കൂള്‍ ലൈഫ്‌ സ്‌കില്‍ പദ്ധതിയുടെ ഭാഗമായി എന്‍. എസ്‌. എസ്‌ വളണ്ടിയര്‍മാര്‍ തയ്യാറാക്കിയ സാരി ബാഗ്‌ ഫോര്‍ ക്യാര്യ ബാഗ്‌ പദ്ധതി ശ്രദ്ധ നേടുന്നു. എന്‍.എസ്‌.എസ്‌ യൂണിറ്റിലെ പ്ലസ്‌ടു വിഭാഗത്തില്‍നിന്ന്‌ തെരഞ്ഞെടുത്ത 20 പെണ്‍കുട്ടികള്‍ക്ക്‌ തയ്യല്‍ പരിശീലനം നല്‍കുകയും ഇവര്‍ ആയിരത്തോളം തുണിസഞ്ചികള്‍ നിര്‍മ്മിക്കുകയും ചെയ്‌തു. വീടുകളിലെ ഉപയോഗശൂന്യമായ കോട്ടണ്‍, പോളിസ്‌റ്റര്‍ വസ്‌ത്രങ്ങളുപയോഗിച്ചാണ്‌ തുണി സഞ്ചി നിര്‍മ്മിച്ചത്‌. സ്‌കൂള്‍ പരിസരത്തുളള … Continue reading "സാരി ബാഗ്‌ ഫോര്‍ ക്യാരി ബാഗ്‌ പദ്ധതി മാതൃകയായി"
കോഴിക്കോട് : ടി പി വധക്കേസില്‍ മൊഴിമാറ്റിയ പോലീസ് ട്രെയിനിക്ക് സസ്‌പെന്‍ഷന്‍. മലപ്പുറം എം എസ് പി ക്യാമ്പിലെ പോലീസ് ട്രെയിനിയായ കണ്ണൂര്‍ കടന്നപ്പള്ളി സ്വദേശി നവീനിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ടി പിയെ വധക്കേസിലെ പ്രധാനപ്രതികളില്‍ ഒരാളായ പി കെ കുഞ്ഞനന്തനെ മാടായി ഏരിയാ കമ്മറ്റി ഓഫീസില്‍ കണ്ടിരുന്നുവെന്ന് നേരത്തെ നല്‍കിയ മൊഴിയാണ് നവീന്‍ വിചാരണ വേളയില്‍ മാറ്റിപ്പറഞ്ഞത്.
കോഴിക്കോട് : രാമനാട്ടുകര സേവാമന്ദിറിന് സമീപം പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് വാന്‍ ഡ്രൈവര്‍ മരണപ്പെട്ടു. മഞ്ചേരി കിഴക്കേത്തല സ്വദേശി മുഹമ്മദ് ഷെരീഫ്(32) ആണ് മരിച്ചത്. വാനിലുണ്ടായിരുന്ന തൃശ്ശൂര്‍ ചേലക്കര സ്വദേശി രോഹിത് (22), ലോറി ഡ്രൈവറായ തൃശൂര്‍ ചാവക്കാട് സ്വദേശി അബ്ദുള്‍ മനാഫ്(22) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് : ടി പി വധക്കേസില്‍ പ്രോസിക്യൂഷന്‍ നല്‍കിയ ഒമ്പതു പേരുടെ പുതിയ സാക്ഷിപ്പട്ടികയിലെ ഏഴു പേരുകള്‍ വിചാരണകോടതി തള്ളി. കൂറുമാറിയ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ടി പി പ്രകാശന്‍, തലശേരി ജോയിന്റ് ആര്‍ ടി ഒ രാജന്‍ എന്നിവരെ മാത്രം വിസ്തരിക്കാനാണ് കോടതി അനുവാദം നല്‍കിയിരിക്കുന്നത്. സാക്ഷികള്‍ 51 സാക്ഷികള്‍ കൂറുമാറിയ സാഹചര്യത്തിലാണ് ഇവരുടെ മൊഴി രേഖപ്പെടുത്തിയ മജിസ്‌ട്രേറ്റുമാര്‍ ഉള്‍പ്പെടെ വിസ്തരിക്കാന്‍ അനുവദിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. അതിനിടെ കേസിലെ … Continue reading "ടി പി വധം : പ്രസിക്യൂഷന്‍ സാക്ഷിപ്പട്ടികയിലെ ഏഴ് പേരുകള്‍ കോടതി തള്ളി"
പയ്യോളി : പയ്യോളിക്കടുത്ത് ദേശീയപാതയില്‍ ഇന്നലെ സ്വകാര്യബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. അപകടത്തില്‍ മരണപ്പെട്ട മേപ്പയൂര്‍ സ്വദേശി തൈക്കണ്ടിപറമ്പ് സുരേഷ്ബാബുവിന്റെ മകന്‍ ദേവനാരായണന്‍ (17) ആണ് രാവിലെ മരണപ്പെട്ടത്. മരിച്ച സുരേഷ്ബാബുവിന്റെ മരുമകളെ യാത്രയയച്ച് വടകര റെയില്‍വേ സ്റ്റേഷനില്‍നിന്നു മടങ്ങുമ്പോള്‍ ബുധനാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു അപകടം. സുരേഷ് ബാബുവിന്റെ മൂത്ത മകന്‍ ബ്രഹ്മദത്തന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
കോഴിക്കോട്‌: പകര്‍ച്ചപ്പനി നിയന്ത്രിക്കാന്‍ സംസ്ഥാനത്തെ അഞ്ച്‌ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ശനിയാഴ്‌ചമുതല്‍ സായാഹ്ന ഒ.പി. തുടങ്ങി. കോഴിക്കോട്‌, തൃശ്ശൂര്‍, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം മെഡിക്കല്‍കോളേജുകളില്‍ ഉച്ചയ്‌ക്ക്‌ രണ്ടുമുതല്‍ രാത്രി എട്ടുവരെ പ്രത്യേക ഒ.പി. പ്രവര്‍ത്തിച്ചു. ഇരുനൂറ്റമ്പതിലേറെ രോഗികള്‍ ഇവിടങ്ങളില്‍ ചികിത്സതേടി. സായാഹ്ന ഒ.പികളില്‍ താത്‌കാലിക ഡോക്ടര്‍മാരെ നിയമിക്കാനും നടപടി തുടങ്ങി. 
കോഴിക്കോട്‌: പരശുറാം എക്‌സ്‌പ്രസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കുപ്രസിദ്ധ കുറ്റവാളിയായ ജംബുലി ബിജു പിടിയില്‍. പീഡനശ്രമത്തെത്തുടര്‍ന്ന്‌ മറ്റുയാത്രക്കാര്‍ ബിജുവിനെ മര്‍ദ്ദിയ്‌ക്കുകയും തുടര്‍ന്ന്‌ ഗുരുതരാവസ്ഥയിലായ ഇയാളെ കോഴിക്കോട്‌ ബീച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തു. അഞ്ചലില്‍ ഒരു വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചകേസ്‌, സംവിധായകന്‍ അന്‍വര്‍ റഷീദിനെ ആക്രമിച്ച കേസ്‌ എന്നിവയുള്‍പ്പെടെ ഇയാള്‍ക്കെതിരെ ഏഴ്‌ കേസുകള്‍ നിലവിലുണ്ട്‌. അഞ്ചലിലെ പീഡനശ്രമത്തിന്‌ ശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഒളിവു വാസത്തിനിടെയാണ്‌ ഇയാള്‍ തീവണ്ടിയില്‍ മംഗലാപുരത്തുനിന്നും നാഗര്‍കോവിലിലേക്ക്‌ പോകുന്ന തീവണ്ടിയില്‍ പീഡനശ്രമം നടത്തുകയും … Continue reading "തീവണ്ടിയിലെ പീഡനവീരന്‌ ജംബുലി പിടിയില്‍"

LIVE NEWS - ONLINE

 • 1
  3 hours ago

  മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

 • 2
  4 hours ago

  എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

 • 3
  5 hours ago

  സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

 • 4
  8 hours ago

  ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

 • 5
  9 hours ago

  ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

 • 6
  10 hours ago

  വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

 • 7
  11 hours ago

  കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

 • 8
  12 hours ago

  ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

 • 9
  12 hours ago

  ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍