Tuesday, September 25th, 2018

പേരാമ്പ്ര: ബുദ്ധിമാന്ദ്യമുള്ള യുവതിയേയും സഹോദരനേയും വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ പേരാമ്പ്ര പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. കായണ്ണമൊട്ടന്തറ പാറമുതു തുമ്പമല കിഴക്കേചാലില്‍ രാജന്‍ (44), മിഥുന്‍ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വടക്കേമുറി മലയില്‍ സുധീറിനേയും സഹോദരിയേയും രണ്ടുദിവസം മുമ്പ് രാത്രി വീട്ടില്‍ കയറി ആക്രമിച്ച് സംഭവത്തിലാണ് അറസ്റ്റ്.

READ MORE
മാവൂര്‍: മാവൂരില്‍ പുഴമീന്‍ കൊയ്ത്ത്് വ്യാപകമാവുന്നു. കര്‍ക്കടക മഴയും വെള്ളപൊക്കവും ഒഴിഞ്ഞുപോയതോടെയാണ് മാവൂരിലെ നീര്‍ത്തടങ്ങളില്‍ പുഴ മീനുകള്‍ കൂട്ടത്തോടെയെത്തിയത്. മാവൂരിലെ പുത്തന്‍കുളത്തിനു സമീപത്തെ നീര്‍ത്തടത്തില്‍ നിന്ന് ആറ് കിലോയിലേറെ തൂക്കം വരുന്ന ചേറുമീന്‍ കിട്ടി. വരാല്‍, ചേറുമീന്‍, മഞ്ഞളേട്ട, കടുങ്ങാലി, കോലി, തുടങ്ങി ചെറു പരലുകളും ധാരാളം, ഇവയില്‍ കേമന്‍ വരാലും, ചേറുമീനും തന്നെ, ഇവ പ്രജനനം നടത്തുന്ന കാലവും കൂടിയാണിത്. മഴയുടേയും വെള്ളപൊക്കത്തിന്റേയും ആധിക്യം കഴിഞ്ഞ് വെയില്‍ എത്തി തുടങ്ങിയതോടെ നീര്‍ത്തടങ്ങളിലെ പുഴമീനുകളും ഇറങ്ങി തുടങ്ങി. … Continue reading "മാവൂരില്‍ പുഴമീന്‍ കൊയ്ത്ത്"
  കോഴിക്കോട്: തുഷാരഗിരി അന്താരാഷ്ട്ര കയാക്കിംഗ് മത്സരത്തിന് വേദിയാവുന്നു. മലബാറില്‍ വിനോദസഞ്ചാര മേഖലക്ക് തിലകച്ചാര്‍ത്തായ തുഷാരഗിരിയിലെ വെള്ളച്ചാട്ടത്തിലാണ് മത്സരം. തുഷാരഗിരിയിലെ ഇരുവഴിഞ്ഞിപ്പുഴയില്‍ 23, 24 തീയതികളില്‍ നടക്കുന്ന മത്സരത്തില്‍ ആറ് അന്താരാഷ്ട്ര ടീമുകള്‍ മാറ്റുരക്കും. സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഇത്തരമൊരു മല്‍സരം സംഘടിപ്പിക്കുന്നത്. മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായാണ് മത്സരം. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി സഹകരിച്ച് ചെന്നൈ ആസ്ഥാനമായുള്ള സ്റ്റാര്‍വാക്ക് എന്റര്‍െരെപസസാണ് മത്സരം സംഘടിപ്പിക്കുന്നത്. കയാക്ക് സ്ലാലോം, ഡൗണ്‍റിവര്‍ റേസ്, ബോട്ടര്‍ക്രോസ്, ബിഗിനര്‍, വിമന്‍സ് വിഭാഗങ്ങളിലായാണ് മത്സരം. … Continue reading "തുഷാരഗിരിയില്‍ അന്താരാഷ്ട്ര കയാക്കിംഗ് മത്സരം"
  കോഴിക്കോട്: സോളാര്‍ കേസിലെ മുഖ്യപ്രതി സരിത.എസ് നായരുടെ മൊഴി അട്ടിമറിച്ചെന്ന ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. ബെന്നി ബെഹനാനും മന്ത്രി കെ.ബാബുവും ചേര്‍ന്നാണ് മൊഴി അട്ടിമറിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുവേണ്ടിയാണ് മൊഴി അട്ടിമറിച്ചതെന്നും സുരേന്ദ്രന്‍ ഇആരോപിച്ചു. പത്തനംതിട്ട ജയില്‍ സൂപ്രണ്ട് നല്‍കിയ വിവരാവകാശ രേഖയാണ് ഇതിന് തെളിവായി സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നത്. സരിത അഭിഭാഷകന് കൊടുത്തത് 21 പേജുള്ള മൊഴിയാണെന്ന് രേഖയില്‍ പറയുന്നു.  
വടകര: കാറ്റാടിയന്ത്രം സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള സരിത എസ്.നായരെ തട്ടിപ്പിനിരയായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തെളിവെടുപ്പിന് കൊണ്ടുവന്നു. വടകര തോടന്നൂരിലെ വിദ്യപ്രകാശ് പബ്ലിക്ക് സ്‌ക്കൂള്‍, ചോറോട് റാണി പബ്ലിക്ക് സ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ കൊണ്ടുപോയാണ് തെളിവെടുത്തത്. ഇരു വിദ്യാലയങ്ങളിലേയും മാനേജ്‌മെന്റില്‍ നിന്നും പോലീസ് മൊഴിയെടുത്തു. കാറ്റാടി യന്ത്രം സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ വിദ്യപ്രകാശ് പബ്ലിക്ക് സ്‌ക്കൂള്‍ മാത്രമാണ് പരാതി നല്‍കാന്‍ തയായറായത്. രണ്ടിടങ്ങളില്‍ നിന്നും രണ്ട്് ലക്ഷം രൂപ … Continue reading "തട്ടിപ്പിനിരയായ വിദ്യാലയങ്ങളില്‍ തെളിവെടുപ്പിനായി സരിതയെ കൊണ്ടുവന്നു"
കോഴിക്കോട്: നിയന്ത്രണം വിട്ട ലോറി ബസ്‌സ്‌റ്റോപ്പിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. ലോറിയിലുണ്ടായിരുന്ന കല്ലായ് തിരുനെല്ലാംപറമ്പ് അപ്പകൂട്ടിലെ അലിയുടെ മകന്‍ പി.ടി റഹീം(35) ആണ് മരിച്ചത്. നടക്കാവ് ഇംഗ്ലീഷ് പളളിക്ക് മുന്നില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി ബസ്‌സ്റ്റോപ്പിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ലോറിയില്‍ ഡ്രൈവറും ക്ലീനറും കച്ചവടക്കാരനായ റഹീമുമാണ് ഉണ്ടായിരുന്നത്. ഗുണ്ടല്‍പേട്ടില്‍ നിന്ന് തക്കാളി കൊണ്ടുവരികയായിരുന്നു ലോറി.
കോഴിക്കോട്: നഗരത്തില്‍ രണ്ട് ഗോഡൗണുകള്‍ കത്തി നശിച്ചു. ലിങ്ക് റോഡ് ജംക്ഷനു സമീപം ദാസ് നായിക് വളപ്പിലെ രണ്ടു കടകള്‍ക്കാണ് ഇന്നലെ പുലര്‍ച്ചെ തീപിടിച്ചത്. വീടുകളില്‍ നിന്ന് ശേഖരിച്ച പഴയ തുണിത്തരങ്ങള്‍ സൂക്ഷിച്ചതായിരുന്നു ഇവ. ഓടിട്ട മേല്‍ക്കൂരയുള്ള ഒരു കടയും ഇതിനു അല്‍പം മാറി ഷട്ടറിട്ട മറ്റൊരു കടയിലുമായാണ് സാധനങ്ങള്‍ സൂക്ഷിച്ചത്. ആരോ തീ കൊടുത്തതാണെന്നാണ് സംശയം. ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂരയടക്കം കത്തിയിട്ടുണ്ട്. 25 മീറ്റര്‍ മാറിയാണ് രണ്ടാമത്തെ ഗോഡൗണ്‍. രണ്ടു കടയില്‍ നിന്നും പരസ്പരം തീ … Continue reading "നഗരത്തില്‍ തീപിടിത്തം"
കോഴിക്കോട്: ജില്ലയിലെ ടൂറിസം വികസനത്തിനായി 4.94 കോടി രൂപയുടെ പുതിയ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ തുഷാരഗിരിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി 59 ലക്ഷം രൂപ, സൗത്ത് ബീച്ചിന് 3 കോടി 85 ലക്ഷം രൂപ, താമരശ്ശേരി ചുരം വികസനത്തിന് 50 ലക്ഷം രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്. പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. 23,24,25 തീയതികളില്‍ നടത്തുന്ന കയാക്കിംഗ് റിവര്‍ ഫെസ്റ്റിവലിന് … Continue reading "കോഴിക്കോട് ജില്ലയില്‍ ടൂറിസം വികസനത്തിനായി 4.94 കോടിയുടെ പദ്ധതികള്‍"

LIVE NEWS - ONLINE

 • 1
  42 mins ago

  ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

 • 2
  2 hours ago

  ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

 • 3
  4 hours ago

  തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

 • 4
  5 hours ago

  സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

 • 5
  7 hours ago

  റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

 • 6
  7 hours ago

  അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

 • 7
  7 hours ago

  വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

 • 8
  8 hours ago

  വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

 • 9
  9 hours ago

  തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി