Monday, September 24th, 2018

കൊയിലാണ്ടി : 30 ലക്ഷം രൂപ ചെലവില്‍ കൊയിലാണ്ടി ബസ്സ്റ്റാന്റ് നവീകരിക്കുന്നു. സ്‌പോണ്‍സര്‍ഷിപ്പിലൂടെയും പരസ്യത്തിലൂടെയുമാണു തുക സമാഹരിക്കുക. നവീകരണ പദ്ധതിയുടെ ഭാഗമായി പുതിയ പെയിന്റടിച്ചും നിലം ടൈല്‍ പാകിയും മനോഹരമാക്കും. സ്റ്റാന്റില്‍ യാത്രക്കാര്‍ക്ക് ഇരിക്കാനായി കമനീയവും ഉറപ്പുളളതുമായ ഇരിപ്പിടങ്ങള്‍, ഫില്‍ട്ടര്‍ ചെയ്ത കുടിവെളള സംഭരണികള്‍ എന്നിവ സ്ഥാപിക്കും. കൂടാതെ വിശ്രമകേന്ദ്രം, ലഗേജുകള്‍ സൂക്ഷിക്കാനുളള ക്ലോക്ക് റൂം, പോലീസ് എയ്ഡ്‌പോസ്റ്റ്, എ.ടി.എം കൗണ്ടര്‍ എന്നിവയും നിര്‍മ്മിക്കും. മുറുക്കിത്തുപ്പി വൃത്തികേടാക്കുന്നതും പുകവലിച്ച് സിഗരറ്റ് കുറ്റികള്‍ വലിച്ചെറിയുന്നതും തടയും. സ്റ്റാന്‍ഡും പരിസരവും … Continue reading "30ലക്ഷം രൂപ ചെലവില്‍ കൊയിലാണ്ടി ബസ്സ്റ്റാന്റ് നവീകരിക്കുന്നു"

READ MORE
  കോഴിക്കോട്: സാന്ത്വന പരിചരണ സേവനങ്ങളെയും സര്‍ക്കാറില്‍നിന്നും മറ്റു ഏജന്‍സികളില്‍നിന്നും ലഭ്യമാകുന്ന ചികിത്സാസഹായത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ക്ക് കോഴിക്കോട്ടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിനില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഐ.പി.എം ഡയറക്ടര്‍ ഡോ. കെ. സുരേഷ്‌കുമാര്‍, എം. ഗീത, ഡോ. എസ്. സുധ, ഷജില്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. എന്‍.ആര്‍.എച്ച്.എംആരോഗ്യ കേരളം പദ്ധതിക്ക് കീഴിലാണിത്. രോഗികള്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കുള്ള വിവിധ കോഴ്‌സുകള്‍, പരിശീലന പരിപാടികള്‍ എന്നിവയെക്കുറിച്ചും വിവരം ലഭിക്കും. … Continue reading "പാലിയേറ്റിവ് ഹെല്‍പ് ഡെസ്‌ക് തുടങ്ങി"
കോഴിക്കോട് : കൊയിലാണ്ടി ടൗണില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ആര്‍ ടി ഓഫീസ്, താലൂക്ക് ഓഫീസ് പരിസരത്താണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സി പി ഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖല എന്ന പേരിലാണ് പോസ്റ്ററുകള്‍. ജനകീയാധികാരം സ്ഥാപിച്ചെടുക്കാന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തണമെന്നും മണ്ണിനും കാടിനും വെളളത്തിനുമുളള ജനാധികാരം തിരിച്ചെടുക്കണമെന്നുമാണ് പോസ്റ്ററിലെ വാചകം. ഒരു പോസ്റ്റര്‍ കീറിയ നിലയിലാണ്. കൊയിലാണ്ടി സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.
കോഴിക്കോട്: മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് ചാടിയ തടവുകാരനെ കെണ്ടത്തി. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് ചാടിയ ബംഗാള്‍ സ്വദേശി നജീമുദ്ദീനെയാണ് (24) ബുധനാഴ്ച പുലര്‍ച്ചെ ആറിന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ റോഡില്‍ കണ്ടത്തെിയത്. ഭക്ഷണത്തിന് വരിനില്‍ക്കവെയാണ് ഇയാള്‍ ഓടിരക്ഷപ്പെട്ടത്. വളപ്പിലെ മരത്തിലൂടെ ഓടിട്ട മേല്‍ക്കൂരക്ക് മുകളിലൂടെയാണ് ഇയാള്‍ ചാടിയത്. രാത്രി വൈകുവോളം പൊലീസ് ക്യാമ്പ് അംഗങ്ങളും മാനസികാരോഗ്യ കേന്ദ്രം ജീവനക്കാരും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തെിയിരുന്നില്ല. എന്നാല്‍, മാനസികാരോഗ്യ കേന്ദ്രത്തിനുള്ളിലെ വെളിച്ചക്കുറവും മതിലിന്റെ ഉയരക്കുറവുമാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
കോഴിക്കോട് : വലിയ വാഹനങ്ങള്‍ക്ക് ഇനി ‘ടി’ ടെസ്റ്റും. ബസും ലോറിയും അടക്കമുള്ള ഹെവി വാഹനങ്ങള്‍ ഓടിക്കുന്നവരാണ് ഇനി ലൈസന്‍സിനായി ഇംഗ്ലീഷ് അക്ഷരമായ ടിയുടെ ആകൃതിയില്‍ തയ്യാറാക്കിയ ട്രാക്കിലൂടെ വാഹനമോടിച്ച് കഴിവു തെളിയിക്കേണ്ടത്. എട്ടിനും എച്ചിനും പിന്നാലെയാണ് ‘ടി’ ടെസ്റ്റും നടത്തേണ്ടത്. വാഹനം ട്രാക്കിനു പുറത്തു പോകുകയോ വശത്തു കുത്തി നിര്‍ത്തിയ കമ്പികളില്‍ തട്ടുകയോ ചെയ്താല്‍ പരീക്ഷയില്‍ പരാജയപ്പെടും. കോഴിക്കോട് ആര്‍ടി ഓഫിസിനു കീഴില്‍ ഇന്നലെ ആദ്യമായി നടത്തിയ ‘ടി പരീക്ഷയില്‍ 22 പേര്‍ പങ്കെടുത്തപ്പോള്‍ പാസായത് … Continue reading "വലിയ വാഹനങ്ങള്‍ക്ക് ‘ടി’ ടെസ്റ്റ്"
കോഴിക്കോട്: അറബി കല്യാണവുമായി ബന്ധപ്പെട്ട് മൂന്ന്‌പേര്‍ അറസ്റ്റില്‍. അറബിയുടെ മാതാവ്, രണ്ടാനച്ഛന്‍, മാതാവിന്റെ സഹോദര പുത്രന്‍ എന്നിവരാണ് പിടിയിലായത്്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് ചെങ്ങമനാട് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. വരന്‍ അറബ് പൗരനാണെന്ന കാര്യം മറച്ചു വെച്ചാണ് കുട്ടിയുടെ വിവാഹം നടത്തിയത്. വിവാഹ രജിസ്‌ട്രേഷന്‍ ഫോമിലും ഇക്കാര്യം മറച്ചുവെച്ചിരുന്നു. ഇതില്‍ അറബിയുടെ മാതാവിന്റെ കോഴിക്കോട്ടെ വിലാസമാണ് നല്‍കിയിരുന്നത്. ശൈശവ വിവാഹ നിരോധന നിയമ പ്രകാരവും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ പ്രകാരവുമാണ് കേസടുത്തത്. കേസില്‍ പെണ്‍കുട്ടിയുടെ മൊഴി ഇന്ന് … Continue reading "അറബി കല്യാണം; മൂന്ന്‌പേര്‍ അറസ്റ്റില്‍"
ബേപ്പൂര്‍: ഒരേസമയം രണ്ടു എഞ്ചിനുകളും കേടായതിനെ തുടര്‍ന്ന് ലക്ഷദ്വീപിലേക്കു ഇന്ധനം കയറ്റിയ ഏലി കല്‍പ്പേനി കപ്പല്‍ തുറമുഖത്തു കുടുങ്ങി. 60,000 ലീറ്റര്‍ പെട്രോള്‍ കയറ്റിയ കപ്പല്‍ ഒരാഴ്ചയായി തുറമുഖത്ത് കിടപ്പാണ്. ലക്ഷദ്വീപിലേക്ക് ഇന്ധന നീക്കത്തിനു മാത്രമായുള്ള ഏലി കല്‍പ്പേനി കപ്പല്‍ കാലിയായ പാചക വാതക സിലിണ്ടറുകളുമായി 14നാണ് ബേപ്പൂരില്‍ എത്തിയത്. ലക്ഷദ്വീപ് ഡലവപ്‌മെന്റ് കോര്‍പറേഷനും ഷിപ്പിംഗ്് ഏജന്റുമായുള്ള തര്‍ക്കത്തെ തുടര്‍ന്നു നാലു ദിവസം ചരക്ക് ഇറക്കാതെ കിടന്നു. 19ന് പ്രശ്‌നം പരിഹരിച്ച ശേഷം സിലിണ്ടറുകള്‍ ഇറക്കി 21നാണ് … Continue reading "എഞ്ചിന്‍ കേട്; കപ്പല്‍ തുറമുഖത്ത് കുടുങ്ങി"
പേരാമ്പ്ര: ബുദ്ധിമാന്ദ്യമുള്ള യുവതിയേയും സഹോദരനേയും വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ പേരാമ്പ്ര പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. കായണ്ണമൊട്ടന്തറ പാറമുതു തുമ്പമല കിഴക്കേചാലില്‍ രാജന്‍ (44), മിഥുന്‍ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വടക്കേമുറി മലയില്‍ സുധീറിനേയും സഹോദരിയേയും രണ്ടുദിവസം മുമ്പ് രാത്രി വീട്ടില്‍ കയറി ആക്രമിച്ച് സംഭവത്തിലാണ് അറസ്റ്റ്.

LIVE NEWS - ONLINE

 • 1
  16 hours ago

  ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

 • 2
  18 hours ago

  ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

 • 3
  20 hours ago

  കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

 • 4
  22 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

 • 5
  23 hours ago

  മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 6
  24 hours ago

  മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

 • 7
  1 day ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 8
  2 days ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 9
  2 days ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി