Wednesday, April 24th, 2019

കോഴിക്കോട്: പന്തിരിക്കര കുരിശുപള്ളിക്കടുത്ത് വര്‍ഷങ്ങളോളമായി നിര്‍ത്തിയിട്ട ബസിനടിയില്‍ നിന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ഇന്നലെ ഉച്ചക്ക് 12 നാണ് ബോംബ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ബസ് ഉടമയുടെ സുഹൃത്ത് പഴക്കം ചെന്ന ബസിന്റ പാര്‍ട്‌സുകള്‍ ഉപയോഗിക്കാന്‍ കഴിയുമോ എന്നറിയാന്‍ എത്തിയപ്പോഴാണ് ബസിന്റെ അടിയില്‍ നിന്നും രണ്ട് സ്റ്റീല്‍ ബോംബുകള്‍ ഒളിപ്പിച്ച രീതിയില്‍ കണ്ടത്. തുടര്‍ന്ന് നാദാപുരം എസ്.ഐ.സുധാകരന്റെ നേതൃത്വത്തിലുള്ള ബോംബ് സ്‌ക്വാഡ് എത്തി ബോംബ് നിര്‍വീര്യമാക്കുകയായിരുന്നു.

READ MORE
കോഴിക്കോട്: പ്രവാസജീവിതം കഴിഞ്ഞു തിരിച്ചുവന്നാല്‍ മാന്യമായി ജീവിക്കാന്‍ കഴിയുന്ന സാഹചര്യമല്ല രാജ്യത്തുള്ളതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. നാനാവിധമായ പ്രശ്‌നങ്ങളെയാണ് ഇവര്‍ അഭിമൂഖീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള പ്രവാസി സംഘം സംഘടിപ്പിച്ച പ്രവാസികളും പ്രശ്‌നങ്ങളും ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസികള്‍ക്കു നിയമപരമായ പരിരക്ഷ ഉറപ്പുവരുത്തുന്നതിന് പുതിയ കുടിയേറ്റ നിയമം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് പി.ടി. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് സ്വന്തമായി ജോലി കണ്ടെത്താനാവശ്യമായ സഹായം സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യാതിഥി മന്ത്രി … Continue reading "പ്രവാസികള്‍ക്ക് പരിരക്ഷ ഉറപ്പുവരുത്തണം"
കോഴിക്കോട്: ഒഞ്ചിയത്തെ ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് സിബിഐക്ക് വിടണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. കേസ് സിബിഐയ്ക്ക് വിടുന്നതില്‍ നിയമതടസമുണ്ടെന്ന് പറയുന്നവര്‍ അത് എന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.പിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ സംഭവത്തില്‍ 2009-ല്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തതാണ്. മന്ത്രിസഭായോഗം ചേര്‍ന്ന് സര്‍ക്കാര്‍ കേസ് സിബിഐയ്ക്ക് വിടാന്‍ തീരുമാനം കൈക്കൊള്ളണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.
കോഴിക്കോട്: ദേശീയപാതയില്‍ കൊയിലാണ്ടി അരങ്ങാടത്ത് മീത്തലെകണ്ടി പള്ളിക്ക് സമീപം ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. കൊയിലാണ്ടി മേലൂര്‍ തൈക്കണ്ടിതാഴ പൂക്കാട്ട് വീട്ടില്‍ രാഘവന്‍ (50), മേലൂര്‍ കച്ചേരിപ്പാറ വളഞ്ചേരി ഉണ്ണികൃഷ്ണന്‍ (32) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്നും വടകരഭാഗത്തേക്ക് മീനുമായി പോയ മിനിലോറി മറ്റൊരു ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും ഉടന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ കൃഷ്ണന്‍ നായരുടെയും മീനാക്ഷി അമ്മയുടെയും … Continue reading "ലോറിയിടിച്ച് രണ്ട് ബൈക്ക് യാത്രക്കാര്‍ മരിച്ചു"
കോഴിക്കോട്: സിപിഎമ്മിന് തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. 1047 സജീവാംഗങ്ങളുള്ള പ്രദേശത്തുനിന്ന് 12 പേരാണ് പാര്‍ട്ടി വിട്ടത്. ഒരു പഞ്ചായത്ത് പ്രസിഡന്റ് പോലും പാര്‍ട്ടിയില്‍നിന്നു പുറത്തു പോയിട്ടില്ല. ടി.പി. ചന്ദ്രശേഖരനെ വധിച്ച കേസില്‍ പാര്‍ട്ടിയുടെ പങ്ക് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നുള്ള ജാള്യത മറയ്ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ സിപിഎം നടത്തുന്നത്. കേരളത്തില്‍ ഒത്തുകളി രാഷ്ട്രീയമാണ് നടക്കുന്നതെന്നും 68 പേര്‍ നിയമസഭയിലുണ്ടായിട്ടും ഭരണപക്ഷത്തെ എതിര്‍ക്കാന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടില്ലെന്നും മുരളീധരന്‍ ആരോപിച്ചു. മുതലക്കുളത്ത് ബിജെപി … Continue reading "സിപിഎമ്മിന് തലയില്‍ മുണ്ടിട്ട് നടക്കുന്നു: വി മുരളീധരന്‍"
കോഴിക്കോട്: ഫറോക്ക് റെയില്‍വേസ്‌റ്റേഷന്‍ കോമ്പൗണ്ടില്‍ ബൈക്കുകള്‍ ഉപേക്ഷിച്ച നിലയില്‍. വാഹനങ്ങള്‍ പാര്‍ക്ക്‌ചെയ്യുന്ന ഷെഡ്ഡിന് സമീപത്താണ് നാല് ബൈക്കുകള്‍ ഉപേക്ഷിച്ചനിലയില്‍ കിടക്കുന്നത്. ഇവ തുരുമ്പെടുത്ത് നശി്ക്കുകയാണ്. കെ.എല്‍08 എ.എന്‍. 9360, കെ.എല്‍ 65. 632, കെ.എല്‍ 10. 8754, കെ.എല്‍11 എ.പി. 6824 എന്നീ രജിസ്‌ട്രേഷന്‍ നമ്പറിലുള്ള വാഹനങ്ങളാണ് ഉപേക്ഷിച്ച നിലയില്‍ കിടക്കുന്നത്. പോലീസില്‍പരാതി നല്‍കിയെങ്കിലും വാഹനങ്ങള്‍ ഇവിടെനിന്ന് ഇതുവരെ മാറ്റിയിട്ടില്ല.
      കോഴിക്കോട്: തിരുവനന്തപുരം, കോഴിക്കോട് മോണോറയില്‍ പദ്ധതികളുടെ നിര്‍മാണത്തിനു കരാര്‍ നല്‍കുന്നതു ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) വീണ്ടും നീട്ടി. രണ്ടു തവണ മാറ്റിയ റീടെന്‍ഡര്‍ നടപടികള്‍ ഏപ്രില്‍ 21നു പൂര്‍ത്തിയാക്കാനാണു പുതിയ തീരുമാനം. ഏപ്രില്‍ 21 വരെ കമ്പനികള്‍ക്കു കരാര്‍ സമര്‍പ്പിക്കാന്‍ സമയമനുവദിച്ചു. കരാര്‍ നല്‍കാന്‍ പിന്നെയും ഒന്നര മാസം വേണ്ടിവരും. ജപ്പാനില്‍നിന്നുള്ള ഹിറ്റാച്ചി, ഇന്ത്യയില്‍നിന്നു തന്നെയുള്ള എല്‍ ആല്‍ഡ് ടി എന്നീ കമ്പനികളുടെ അഭ്യര്‍ഥന പ്രകാരമാണു റീടെന്‍ഡര്‍ നടപടികള്‍ നീട്ടിവച്ചതെന്നു … Continue reading "തിരുവനന്തപുരം-കോഴിക്കോട് മോണോറയില്‍ പദ്ധതി കരാര്‍ ടെന്റര്‍ നീട്ടി"
        കോഴിക്കോട് : ടി പി ചന്ദ്രശേഖരന്‍ വധക്കേസ് വിധിയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ വടകരയിലും നാദാപുരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിധിയുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.  

LIVE NEWS - ONLINE

 • 1
  39 mins ago

  ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

 • 2
  1 hour ago

  ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

 • 3
  1 hour ago

  ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

 • 4
  4 hours ago

  ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

 • 5
  5 hours ago

  സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

 • 6
  5 hours ago

  ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍

 • 7
  5 hours ago

  ശ്രീലങ്ക സ്‌ഫോടനം; ഇന്ത്യ രണ്ടു മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു

 • 8
  6 hours ago

  തൃശൂരില്‍ രണ്ടുപേരെ വെട്ടിക്കൊന്നു

 • 9
  6 hours ago

  ഗംഭീറിന്റെ ആസ്തി 147