Wednesday, April 24th, 2019

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട തടരുന്നു. ഒരു കിലോ സ്വര്‍ണവുമായി പേരാമ്പ്ര സ്വദേശിയെ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തു വരുന്നു. കര്‍ശനമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടും കരിരപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് തുടരുന്നത് ഉന്നതരുടെ ഒത്താശയോടെയാണെന്ന അക്ഷേപമുയര്‍ന്നിട്ടുണ്ട്.

READ MORE
        കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണവുമായി രണ്ട് കണ്ണൂര്‍ സ്വദേശികള്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശികളായ അന്‍സാസ്, സിറാജ് എന്നിവരാണ് അറസ്റ്റിലായത്. രണ്ടു കിലോ വീതം സ്വര്‍ണം സോക്‌സിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു കടത്താന്‍ ശ്രമിച്ചത്. പുലര്‍ച്ചെ രണ്ടുമണിയോടെ ദുബായില്‍ നിന്നുളള വിമാനത്തിലാണ് ഇരുവരും വന്നിറങ്ങിയത്. ഡിആര്‍ഐ ഡെപ്യൂട്ടി ഡയറക്ടര്‍ ബി.ജി കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടികൂടിയത്.  
    കോഴിക്കോട്: സ്വര്‍ണ വില പവന് 80 രൂപ കൂടി 22280 രൂപയിലെത്തി. ഗ്രാമിന് പത്ത് രുപ വര്‍ധിച്ച് 2785 രൂപയാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ആഗോള വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയിലെ വില ട്രോയ് ഔണ്‍സിന് 9.10 ഡോളര്‍ ഉയര്‍ന്ന് 1266.70 ഡോളര്‍ നിരക്കിലെത്തി.
      കോഴിക്കോട്: മലബാറിലെ ദേവസ്വം ബോര്‍ഡ് ക്ഷേത്ര ജീവനക്കാരുടെ സേവന വേതന വ്യവസ്ഥ പരിഹരിക്കുന്നതിന് ഈ മാസം അവസാന വാരം സംഘടനാ ഭാരവാഹികളുമായി ചര്‍ച്ച നടത്തുമെന്ന് ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ ഉറപ്പു നല്‍കി. മലബാര്‍ ദേവസ്വം സ്റ്റാഫ് യൂണിയന്‍ (ഐഎന്‍ടിയുസി) ജന. സെക്രട്ടറി വി. വി. ശ്രീനിവാസന്‍, സെക്രട്ടറി പി. കെ. ബാലഗോപാലന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ. സി. കേശവന്‍ എന്നിവര്‍ മന്ത്രിയെ കണ്ടപ്പോഴാണ് ഈ ഉറപ്പ് നല്‍കിയത്.
കോഴിക്കോട്: കോഴിക്കോട് റയില്‍വേ സ്‌റ്റേഷനില്‍ യാത്രക്കാര്‍ ലിഫ്റ്റില്‍ കുടുങ്ങി. രാവിലെ 9.10ന് പരുശാം എക്‌സ്പ്രസില്‍ എത്തിയ യാത്രക്കാരാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. 13 പേര്‍ കയറേണ്ട ലിഫ്റ്റില്‍ 18 പേര്‍ കയറിയതാണു കാരണം. വാതില്‍ തുറക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ വിളിച്ച് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. അഗ്നിശമന സേനയെത്തി ലിഫ്റ്റിന്റെ വാതില്‍ പൊളിച്ചാണ് യാത്രക്കാരെ രക്ഷപെടുത്തിയത്. മുന്‍ എംപി സതീദേവിയും യാത്രക്കാരില്‍ ഉണ്ടായിരുന്നു.    
കോഴിക്കോട്: നിട്ടൂരിലെ വെള്ളൊലിപ്പില്‍ അനൂപ് (29) കൊല്ലപ്പെട്ട കേസില്‍ 16 സിപിഎം പ്രവര്‍ത്തകര്‍ കോടതിയില്‍ കീഴടങ്ങി. മേക്കോട്ടുമ്മല്‍ സുരേഷ്, പുതിയേടത്തു പറമ്പത്ത് അശോകന്‍, പയ്യേക്കണ്ടി പ്രകാശന്‍, പൊന്നാറമ്പത്ത് മനോജന്‍, കുയ്യാലുമ്മല്‍ പ്രവിലേഷ്, പനക്കല്‍ റെജി തോമസ്, നിലീയങ്ങാട്ടുമ്മല്‍ ബാബു, പതിയാരത്തുമ്മല്‍ അശോകന്‍, കുയ്‌തേരീമ്മല്‍ ലിജീഷ്, ചെറുവത്ത് രന്‍ജിത്ത്, മാവുള്ളി ചന്ദ്രന്‍, നെല്ലിയുള്ള പറമ്പത്ത് മാക്കാവുമ്മല്‍ ശ്രീധരന്‍, പാറയുള്ള പറമ്പത്ത് രവീന്ദ്രന്‍, ചുഴലി കണാരന്‍, ചുഴലി വിജേഷ്, കുയ്‌തേരീമ്മല്‍ കുഞ്ഞിക്കണാരന്‍ എന്നിവരാണ് ഇന്നലെ നാദാപുരം മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങിയത്. … Continue reading "അനൂപിന്റെ കൊലപാതകം; 16 സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി"
  കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച് കാസര്‍കോട് സ്വദേശിയും ഇയാള്‍ക്ക് സഹായം ചെയ്തു കൊടുത്ത എയര്‍ സെക്യൂരിറ്റി ജീവനക്കാരനും പിടിയില്‍. ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കാസര്‍കോട് സ്വദേശിയായ അല്‍ത്താഫാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. അല്‍ത്താഫിനെയും ഇയാള്‍ക്ക് വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ സഹായമൊരുക്കിയ സെക്യൂരിറ്റി വിഭാഗത്തിലെ കരാര്‍ ജീവനക്കാരനായ മനോജിനെയുമാണ് കസ്റ്റംസ് പിടികൂടിയത്. 84 ലക്ഷം രൂപ വിലവരുന്ന 24 സ്വര്‍ണബിസ്‌ക്കറ്റുകളാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വിമാനത്താവളത്തില്‍ … Continue reading "സ്വര്‍ണക്കടത്ത് ; സെക്യൂരിറ്റി ജീവനക്കാരനടക്കം രണ്ടുപേര്‍ പിടിയില്‍"
      കോഴിക്കോട് : ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് പിന്നിലെ ഉന്നതതല ഗൂഢാലോചനയെപ്പറ്റിയുള്ള കേസില്‍ ടി.പിയുടെ ഭാര്യ കെ.കെ.രമയുടെ മൊഴിയെടുക്കും. കോഴിക്കോട് വടകരക്കടുത്തുള്ള എടച്ചേരി പോലീസ്‌സ്‌റ്റേഷനില്‍ രജിസ്്റ്റര്‍ ചെയ്ത കേസിലാണു മൊഴിയെടുക്കുക. ടി.പി. വധവുമായി ബന്ധപ്പെട്ട് നിലവിലുള്ള രണ്ട് കേസുകളുടെയും കുറ്റപത്രങ്ങളില്‍ പ്രതിയാക്കപ്പെട്ടവര്‍ക്ക് പുറമേ ഉന്നത നേതൃത്വം ഉള്‍പ്പെട്ട വിശാലഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് കെ.കെ. രമയുടെ പരാതി. ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ ആഭ്യന്തരമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ്. പരാതി നല്‍കി 24-ാം … Continue reading "ടിപിവധം ഗൂഢാലോചന; രമയുടെ മൊഴിയെടുക്കും"

LIVE NEWS - ONLINE

 • 1
  16 mins ago

  ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

 • 2
  3 hours ago

  കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

 • 3
  3 hours ago

  അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

 • 4
  5 hours ago

  ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

 • 5
  5 hours ago

  ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

 • 6
  6 hours ago

  ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

 • 7
  8 hours ago

  ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

 • 8
  9 hours ago

  സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

 • 9
  9 hours ago

  ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍