Wednesday, September 19th, 2018

  കോഴിക്കോട്: മാസപ്പിറവി കാണാത്തതിനാല്‍ കേരളത്തില്‍ ബലിപെരുന്നാള്‍ (ബക്രീദ്്) 16 ന്. കോഴിക്കോട് വലിയ ഖാസി, പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. ഒമാനടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ 15 നാണ് പെരുന്നാള്‍.

READ MORE
ബേപ്പൂര്‍: ലക്ഷദ്വീപില്‍ നിന്നെത്തിയ ആദ്യ ഹജ് തീര്‍ഥാടക സംഘത്തിനു തുറമുഖത്ത് ഹൃദ്യമായ വരവേല്‍പ്പ്. കുടുംബ സമേതം രാവിലെ ഏഴിനു എത്തിയ തീര്‍ഥാടകരെ ഇവിടെയുള്ള ദ്വീപ് നിവാസികളും ലക്ഷദ്വീപ് അധികൃതരും ചേര്‍ന്നു സ്വീകരിച്ചു. അഗത്തി, അമിനി, കടമത്ത്, ചെത്ത്‌ലത്ത്, കില്‍ത്താന്‍ ദ്വീപുകളില്‍ നിന്നുള്ള 153 അംഗ തീര്‍ഥാടകരാണ് എംവി അമിന്‍ദിവി, എംവി മിനിക്കോയ് കപ്പലുകളില്‍ രാവിലെ തുറമുഖത്തെത്തിയത്. ഇവരില്‍ 77 പേര്‍ വനിതകളാണ്. കില്‍ത്താന്‍ ദ്വീപിലെ 48, കടമത്തിലെ 15, ചെത്ത്‌ലത്തിലെ 24 എന്നിങ്ങനെ 87 പേരാണ് എംവി … Continue reading "ആദ്യ ഹജ് തീര്‍ഥാടക സംഘത്തിനു വരവേല്‍പ്പ്"
ബേപ്പൂര്‍: ലക്ഷദ്വീപ് കപ്പല്‍ യാത്രക്കാരുടെ ബാഗുകള്‍ പരിശോധിക്കാന്‍ ബേപ്പൂരില്‍ ഇലക്‌ട്രോണിക് സ്‌കാനര്‍. കൊച്ചിയില്‍ നിന്നെത്തിച്ച എക്‌സ്‌റേ സ്‌കാനറുകള്‍ തുറമുഖത്തെ പരിശോധന മുറിയില്‍ പ്രവര്‍ത്തന യോഗ്യമാക്കി. ഇനി മുതല്‍ ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടറിലൂടെ അകത്തു കടക്കുന്ന യാത്രക്കാരുടെ ലഗേജുകള്‍ സ്‌കാനറില്‍ പരിശോധിച്ചു മാത്രമേ കപ്പലിലേക്ക് കൊണ്ടു പോകാന്‍ അനുവദിക്കൂ. സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് ഇലക്‌ട്രോണിക്‌സ് സ്‌കാനര്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള മെറ്റല്‍ ഡിറ്റക്ടര്‍ കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഉപയോഗിച്ചു തുടങ്ങിയിരുന്നു. തുറമുഖ കവാടത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഡോര്‍ … Continue reading "ബാഗുകള്‍ പരിശോധിക്കാന്‍ ഇലക്‌ട്രോണിക് സ്‌കാനര്‍"
കോഴിക്കോട് : വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെ പോലീസ് അറസ്റ്റു ചെയ്തു. പേരാമ്പ്ര വേങ്ങപ്പാറ ഗവ. ഹൈസ്‌കൂള്‍ അധ്യാപകന്‍ ജമാലുദീനാണ് അറസ്റ്റിലായത്. ക്ലാസ്മുറിയില്‍ അധ്യാപകന്‍ അപമര്യാദയായി പെരുമാറുന്നുവെന്ന് കുട്ടികള്‍ പരാതിപ്പെട്ടിരുന്നു. സ്‌കൂള്‍ ജാഗ്രതാ സമിതിക്കാണ് പരാതി ലഭിച്ചത്. വിവരമറിഞ്ഞ നാട്ടുകാര്‍ സ്‌കൂള്‍ ഉപരോധം അടക്കമുള്ളവ നടത്താനിരിക്കെയാണ് അധ്യാപകനെ പോലീസ് അറസ്റ്റു ചെയ്തത്.
കോഴിക്കോട് : മന്ത്രി ആര്യാടന്‍ മുഹമ്മദ് ഞരമ്പ് രോഗിയായ കടല്‍ക്കിഴവനാണെന്ന് കെ എം ഷാജി എം എല്‍ എ. ഒരു സ്വകാര്യ വാര്‍ത്താ ചാനലാണ് ഷാജിയുടെ പ്രസ്താവന പുറത്തു വിട്ടത്. ആര്യാടന് ഒന്നല്ല, പലതരത്തിലുള്ള ഞരമ്പ് രോഗമാണുള്ളത്. ഇതുമായി ലീഗിന്റെ മെക്കിട്ട് കേറാന്‍ വന്നാല്‍ താനടക്കമുള്ള ആണുങ്ങള്‍ അതിന് നിന്നുതരുമെന്ന് കരുതേണ്ട. എല്ലാ ഞരമ്പ് രോഗവും അവസാനിപ്പിച്ചുകൊടുക്കാന്‍ ഞങ്ങള്‍ക്കറിയാം. അതിന് നേതാക്കള്‍ തന്നെ വേണമെന്നില്ലെന്നും നല്ല തടിമിടുക്കുള്ള ആണ്‍കുട്ടികള്‍ പുറത്തുണ്ടെന്നുമാണ് ഷാജിയുടെ മുന്നറിയിപ്പ്. റവന്യു വകുപ്പും ആഭ്യന്തര … Continue reading "ആര്യാടന്‍ ഞരമ്പ് രോഗിയായ കടല്‍ക്കിഴന്‍ : കെ എം ഷാജി എം എല്‍ എ"
കോഴിക്കോട് : നടി പ്രിയങ്കയുടെ മരണവുമായി ബന്ധപ്പെട്ട് സ്വര്‍ണകടത്തു കേസില്‍ പിടിയിലായ ഫയാസിനെ ചോദ്യം ചെയ്യേണ്ടതില്ലെന്ന് അന്വേഷണ സംഘം. പ്രിയങ്കയുടെ മരണത്തില്‍ ഫയാസിനും കൂട്ടാളികള്‍ക്കും പങ്കുണ്ടെന്ന നടിയുടെ അമ്മ ജയലക്ഷ്മിയുടെ ആരോപണം മാധ്യമങ്ങള്‍ക്ക് മുമ്പാകെ നടത്തിയതാണെന്നും പോലീസിന് ഇത്തരമൊരു പരാതി അവര്‍ നല്‍കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം. അമ്മയുടെ പരാതി ലഭിക്കുകയാണെങ്കില്‍ ഇക്കാര്യം പരിഗണിക്കാമെന്നാണ് പോലീസിന്റെ നിലപാട്. അതേസമയം, ഫയാസിനെതിരായ ആരോപണത്തില്‍ നിന്ന് ജയലക്ഷ്മി പിന്‍മാറുന്നതായും സൂചനയുണ്ട്. പ്രിയങ്കയെ ഫയാസിന്റെയും റഹീമിന്റെയും കൈകളിലെത്തിച്ചത് ജയലക്ഷ്മിയാണെന്ന് ഭര്‍ത്താവും പ്രിയങ്കയുടെ … Continue reading "നടിയുടെ മരണം ; ഫയാസിനെ ചോദ്യം ചെയ്യേണ്ടെന്ന് അന്വേഷണ സംഘം"
കടലുണ്ടി : മണ്ണൂര്‍ വളവ് അടച്ചിട്ട ക്വാര്‍ട്ടേഴ്‌സില്‍ വന്‍ തീപിടിത്തം. മണ്ണൂര്‍ കരാകളിപ്പറമ്പ് തൊടിയില്‍ വീട്ടില്‍ കിഴക്കേപുരക്കല്‍ സുരേഷ്ബാബു താമസിക്കുന്ന മുറിയിലാണ് ഇന്നലെ രാവിലെ തീപിടിത്തമുണ്ടായത്. വസ്ത്രങ്ങള്‍, കിടക്ക, ടിവി, രേഖകള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയെല്ലാം കത്തിച്ചാമ്പലായി. ആശാരിപ്പണിക്കാരനായ സുരേഷ്ബാബു ജോലിയ്ക്കു പോയ ശേഷം എട്ടരയോടെയാണ് ഭാര്യ ഗീത മുറി അടച്ചു തൊട്ടടുത്ത അപ്പര്‍ സ്റ്റിച്ചിങ് യൂണിറ്റിലേക്ക് പോയത്. 11 മണിയോടെ പുക ഉയരുന്നതു ശ്രദ്ധയില്‍ പെട്ട് നാട്ടുകാര്‍ നോക്കിയപ്പോഴാണ് തീ പിടിച്ചത് കണ്ടത്. ഉടന്‍ അഗ്നിശമന സേനയെ … Continue reading "അടച്ചിട്ട ക്വാര്‍ട്ടേഴ്‌സില്‍ വന്‍ തീപിടിത്തം"
കോഴിക്കോട്: സീരിയല്‍ നടി പ്രിയങ്ക ഫഌറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയല്ലെന്നും മകളെ കൊന്നതാണെന്നും ആരോപിച്ച് അമ്മ ജയലക്ഷ്മി വീണ്ടും രംഗത്തെത്തി. പ്രിയങ്കയുടെ മരണത്തില്‍ സ്വര്‍ണകടത്ത് കേസില്‍ പിടിയിലായ ചൊക്ലി സ്വദേശി ഫയാസിന്റെ പങ്ക് അന്വേഷിക്കണമെന്നും ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെ ഇവര്‍ ആവശ്യപ്പെട്ടു. മകള്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലായിരുന്നു. പ്രിയങ്കയെ കല്യാണം കഴിച്ച റഹീമുമായുള്ള ബന്ധം ശരിയല്ലെന്നും ഇതില്‍ നിന്ന് പിന്‍മാറണെന്നും പലതവണ ആവശ്യപ്പെട്ടിട്ടും മകള്‍ പിന്‍മാറിയില്ല. മകളെ ഗള്‍ഫിലെത്തിച്ച് ഫയസിന്റെ ആവശ്യങ്ങള്‍ക്ക് … Continue reading "പ്രിയങ്കയെ കൊന്നതാണെന്ന് അമ്മ"

LIVE NEWS - ONLINE

 • 1
  5 mins ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു

 • 2
  16 mins ago

  അധികാരികള്‍ കണ്ണടച്ചു;പോലീസ് സ്റ്റേഷന്‍ പരിസരത്ത് അപകടക്കാഴ്ച

 • 3
  47 mins ago

  കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

 • 4
  1 hour ago

  പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

 • 5
  1 hour ago

  അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

 • 6
  1 hour ago

  പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

 • 7
  1 hour ago

  റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

 • 8
  2 hours ago

  ഗള്‍ഫില്‍ വീണ്ടുമൊരു ഇന്ത്യ-പാക് ക്രിക്കറ്റ് യുദ്ധം

 • 9
  3 hours ago

  ബിഷപ് ഫ്രാങ്കോയെ ഇന്ന് തൃപ്പൂണിത്തുറയില്‍ വെച്ച് ചോദ്യം ചെയ്യും