Tuesday, July 23rd, 2019
കോഴിക്കോട്: ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ഇ–ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഫയല്‍ നടപടി ക്രമങ്ങളുടെ വേഗം കൂട്ടാനും സുതാര്യമാക്കുന്നതിനുമാണ് ഇ-ഓഫിസ്. സംരംഭകര്‍ക്കുള്ള സേവനങ്ങളും കാര്യക്ഷമമാകും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഇ-ഓഫിസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പിഎ നജീബ് ആധ്യക്ഷ്യം വഹിച്ചു. ജില്ല ഇന്‍ഫര്‍മാറ്റിക് ഓഫിസര്‍ മേഴ്‌സി സെബാസ്റ്റ്യന്‍, അസി ഡയറക്ടര്‍ ഐ ഗിരീഷ്, സുനില്‍നാഥ്, കെ രാജീവ്, വികെ ശ്രീജന്‍ എന്നിവര്‍ പ്രസംഗിച്ചു.
കോഴിക്കോട്: റോഡില്‍ നിയമലംഘനം നടത്തിയ 1200 പേരെ വാട്‌സ്ആപ്പിലൂടെ പിടികൂടി. നഗരത്തിലെ റോഡുകളിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സിറ്റി പോലീസ് ആരംഭിച്ച വാട്‌സ്ആപ്പ് പദ്ധതി നമ്പറായ 6238488686 ലേക്കാണ് ഇത്രയും ട്രാഫിക് നിയമലംഘനങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളും ലഭിച്ചത്. അരലക്ഷത്തോളം രൂപ രണ്ടാഴ്ചക്കുള്ളില്‍ പിഴയിനത്തില്‍ ഈടാക്കി. ട്രാഫിക് നിയമലംഘനങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളും അയക്കുകയും മികച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്ത മൂന്നുപേര്‍ക്ക് തിങ്കളാഴ്ച സിറ്റി പോലീസ് മേധാവി സഞ്ജയ് കുമാര്‍ ഗുരുദിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു. കെഎല്‍ 11 ബിഎച്ച് 8055 എന്ന … Continue reading "റോഡില്‍ നിയമലംഘനം നടത്തിയ 1200 പേര്‍ വാട്‌സ്ആപ്പിലൂടെ പിടിയിലായി"
കോഴിക്കോട്: കഴിഞ്ഞ രാത്രി ബാലുശ്ശേരി കിനാലൂരില്‍ വീടിന് നേരെ വെടിവെപ്. പാറത്തയ്ക്കല്‍ ബാബുരാജിന്റെ വീടിനു നേരെയാണ് വെടിവയ്പ് ഉണ്ടായത്. കിടപ്പ് മുറിയുടെ ജനല്‍ ചില്ല് തുളച്ചുകയറിയ വെടിയുണ്ട ചുമരില്‍ തറച്ചു. പോലീസില്‍ പരാതി നല്‍കി. അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. നാടന്‍ തിര ഉപയോഗിച്ചാണ് വെടി വച്ചിരിക്കുന്നത്. ഈയത്തിന്റെ ഒരു ഭാഗം വീടിനുള്ളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. വെടിവെപ് നടക്കുന്നതിന് മുന്‍പ് മൂന്നു പേര്‍ ബൈക്കില്‍ ബാബുരാജിന്റെ വീടിന്റെ മുന്‍പിലൂടെ കടന്ന്‌പോയതായി പറയുന്നു. വീടിന് … Continue reading "വീടിന് നേരെ വെടിവെപ്"
ടോയിലറ്റില്‍ പോകുന്നതിനിടെ വാതിലിലൂടെ പുറത്തേക്ക് വീണതാകാമെന്നാണ് സംശയം.
കോഴിക്കോട്: താമരശ്ശേരി പുതുപ്പാടി പഞ്ചായത്തിലെ മട്ടിക്കുന്ന് അങ്ങാടിയില്‍ ഇന്നലെ രാത്രി ഏഴരയോടെ ആയുധധാരികളായ മാവോയിസ്റ്റുകള്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങുകയും അങ്ങാടിയിലുണ്ടായിരുന്ന ആളുകളോട് ഇവര്‍ ഇവരുടെ രാഷ്ട്രീയം പറഞ്ഞുനില്‍ക്കുകയും കടയില്‍നിന്ന് അരിസാധാനങ്ങള്‍ വാങ്ങിയശേഷം കാട്ടിലേക്ക് മടങ്ങുകയും ചെയ്തു. അങ്ങാടിയില്‍ പ്രചാരണപോസ്റ്റര്‍ ഒട്ടിക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തു. ഇതാദ്യമായാണ് മാവോവാദികള്‍ പരസ്യമായി അങ്ങാടിയില്‍ നാട്ടുകാരുടെ ഇടയിലേക്ക് ഇറങ്ങിവരുന്നത്. മുപ്പതോളം പേര്‍ അങ്ങാടിയിലുള്ള സമയത്താണ് ഇവര്‍ സമീപത്തെ കാട്ടില്‍നിന്ന് ഇറങ്ങിവന്നത്. സംഘത്തില്‍ പത്തുപേരുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഘത്തിലുണ്ടായിരുന്നവരില്‍ കുറേപ്പേര്‍ സ്ഥിരമായി മട്ടിക്കുന്ന് … Continue reading "മട്ടിക്കുന്ന് അങ്ങാടിയില്‍ മാവോയിസ്റ്റുകള്‍ പോസ്റ്റര്‍ ഒട്ടിക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തു"
ഷാഫിയുടെയും കിര്‍മാണിയുടെയും കാലു തിരുമ്മലാണ് താങ്കള്‍ക്ക് ചേരുക

LIVE NEWS - ONLINE

 • 1
  11 hours ago

  കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

 • 2
  16 hours ago

  തലസ്ഥാനത്ത് തെരുവ് യുദ്ധം

 • 3
  17 hours ago

  യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

 • 4
  17 hours ago

  യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

 • 5
  18 hours ago

  സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

 • 6
  18 hours ago

  കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

 • 7
  19 hours ago

  ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

 • 8
  20 hours ago

  പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

 • 9
  20 hours ago

  ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു