Wednesday, September 19th, 2018

കോട്ടയം: നിരവധി കേസുകളിലെ പ്രതികളായ ക്വട്ടേഷന്‍ സംഘം പിടിയിലായി. ആറ്റിങ്ങല്‍ കോലിയക്കോട് നാവായിക്കുളം അനീഷ് (30), കുറുമ്പനാടം കരിങ്കണ്ടത്തില്‍ സോജി(28), ചങ്ങനാശേരി പെരുന്ന കുരിശുംമൂട്ടില്‍ ജാക്്‌സണ്‍(24), വാഴൂര്‍ പുളിക്കല്‍കവല പൗവ്വത്തുകാട്ടില്‍ സനു പി.സജി(24), കൊല്ലം അയത്തില്‍ വയലില്‍ പുത്തന്‍വീട്ടില്‍ റിയാദ്(37), ആറ്റിങ്ങല്‍ കോരാണി കെ.കെ.ഭവനില്‍ മുജീബ്(33) എന്നിവരെയാണ് കറുകച്ചാല്‍ പോലീസ് കറുകച്ചാല്‍ പ്ലാച്ചിക്കല്‍ കോളനിയില്‍നിന്ന് പിടികൂടിയത്. കറുകച്ചാല്‍ പോലീസാണ് ഇവരെ പിടികൂടിയത്. കോളനി നിവാസിയായ രാജി(45) നല്‍കിയ ക്വട്ടേഷന്‍ ഏറ്റെടുത്ത് നടത്താനായി എത്തിയതാണ് ഇവരെന്ന് പോലീസ് പറഞ്ഞു.

READ MORE
കോട്ടയം: ഒന്നര കിലോ കഞ്ചാവുമായി പൂഞ്ഞാര്‍ തെക്കേക്കര ചോലത്തടം മുതലക്കുഴിയില്‍ ആല്‍വിന്‍(23) പിടിയിലായി. ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശി ജെസിലില്‍ നിന്ന് കഞ്ചാവ് വാങ്ങി ചെറുപൊതികളിലാക്കി പാലായില്‍ വില്‍പന നടത്താനായി പോകുന്ന വഴിയാണ് ആല്‍വിന്‍ പിടിയിലായത്. പാലാ ഡിവൈഎസ്പിക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടസ്ഥാനത്തില്‍ ഇടപാടുകാരനെന്ന വ്യാജേന ആല്‍വിനുമായി ഫോണില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് ബൈക്കില്‍ കഞ്ചാവ് കൈമാറാനെത്തിയപ്പോള്‍ ഷാഡോ പോലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു. ജെസില്‍ സംഭവ സ്ഥലത്ത് എത്താതെ മുങ്ങുകയും ചെയ്തു.
കോട്ടയം: രണ്ട് ബഗ്ഗി കാറുകള്‍ ഇന്ന് കോട്ടയം ജനറല്‍ ആശുപത്രിക്ക് കൈമാറും. കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ ചരമവാര്‍ഷികദിനത്തോടനുബന്ധിച്ചാണ് കോട്ടയം അതിരൂപത രണ്ടു ബഗ്ഗി കാറുകള്‍ ഇന്നു കോട്ടയം ജനറല്‍ ആശുപത്രിക്കു കൈമാറുന്നത്. കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന ചടങ്ങില്‍ അധ്യക്ഷത വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. പതിനൊന്നു ലക്ഷം രൂപ ചെലവഴിച്ചു കോയമ്പത്തൂര്‍ ആസ്ഥാനമായ കമ്പനിയില്‍ നിന്നാണ് കോട്ടയം അതിരൂപത ബഗി കാറുകള്‍ വാങ്ങിയിരിക്കുന്നത്. … Continue reading "രണ്ട് ബഗ്ഗി കാറുകള്‍ ഇന്ന് കോട്ടയം ജനറല്‍ ആശുപത്രിക്ക് കൈമാറും"
ലോകസഭാംഗമായിരിക്കെ പത്രിക നല്‍കിയത് ചൂണ്ടിക്കാട്ടി കെ.സുരേഷ് കുറുപ്പാണ് പരാതി നല്‍കിയത്.
കെവിന്റേത് മുങ്ങിമരണമാണെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
കോട്ടയം: ഗൈനക്കോളജിസ്റ്റ് ആശുപത്രിയില്‍ എത്താന്‍ വൈകിയത് ഗര്‍ഭസ്ഥ ശിശു മരിക്കാന്‍ ഇടയായസംഭവത്തില്‍ പരാതി. ഫോണിലൂടെ ഗൈനക്കോളജിസ്റ്റിനോട് പലവട്ടം അഭ്യര്‍ഥിച്ചും വരാന്‍ കൂട്ടാക്കാതിരുന്നതായാണ് പരാതി. സന്ധ്യയുടെ നില ഗുരുതരമാണെന്ന് മനസ്സിലാക്കിയതോടെ രാത്രി 10ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കും മുന്‍പേ പ്രസവം നടന്നെങ്കിലും കുഞ്ഞു മരിച്ചു. കൃത്യമായി ചികില്‍സ നല്‍കിയാല്‍ അപകടം സംഭവിക്കില്ലായിരുന്നെന്ന് കോട്ടയത്തെ ഡോക്ടര്‍മാര്‍ പറഞ്ഞതായും പരാതിയിലുണ്ട്. എന്നാല്‍ ചികിത്സയില്‍ യാതൊരുവധ പിഴവുണ്ടായില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയത് കോണ്‍ഗ്രസില്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

LIVE NEWS - ONLINE

 • 1
  2 hours ago

  മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

 • 2
  3 hours ago

  പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

 • 3
  5 hours ago

  ചോദ്യം ചെയ്യല്‍ നാളേയും തുടരും

 • 4
  7 hours ago

  കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

 • 5
  9 hours ago

  ഓണം ബംബര്‍ തൃശൂരില്‍

 • 6
  10 hours ago

  കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

 • 7
  11 hours ago

  സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

 • 8
  13 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 9
  13 hours ago

  കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു