Sunday, February 17th, 2019

കൊച്ചി/തൃശൂര്‍/കോട്ടയം: എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ നടന്ന എടിഎം കവര്‍ച്ചാ ശ്രമം നടത്തിയ കേസില്‍ പിടികൂടിയ പ്രതികളെ കേരളത്തില്‍ എത്തിച്ചു. മൂന്നുപേരെയാണു പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. മോഷണത്തിനുശേഷം ഹരിയാന ഷിക്കപ്പുര്‍ മേവാത്തിലേക്കു കടന്ന സംഘത്തിലെ മുഖ്യപ്രതികളായ രാജസ്ഥാന്‍ സ്വദേശി പപ്പി മിയോ, ഹനീഫ്, നസീം ഖാന്‍ എന്നിവരാണു അറസ്റ്റിലായത്. ഇവരില്‍ ഫനീഫ്, നസീം ഖാന്‍ എന്നിവരെയാണ് കോട്ടയത്ത് ചങ്ങനാശേരിയില്‍ എത്തിച്ചിരിക്കുന്നത്. ഇവിടെനിന്നും ഇവരെ ഏറ്റുമാനൂരിലെ പോലീസിന്റെ ഹൈടെക് സെല്ലില്‍ എത്തിച്ച് ചോദ്യം ചെയ്യുമെന്നാണ് അറിയാന്‍ സാധിച്ചത്. അതേസമയം … Continue reading "എടിഎം കവര്‍ച്ച: പ്രതികളെ കേരളത്തില്‍ എത്തിച്ചു"

READ MORE
വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കണം.
ഇന്നുപുലര്‍ച്ചെയാണ് അപകടം.
കോട്ടയം: എരുമേലി എക്‌സൈസ് റേഞ്ച് പരിധിയില്‍ എലിവാലിക്കരയില്‍ നടന്ന റെയ്ഡില്‍ 5 ലീറ്റര്‍ ചാരായവും 74 ലീറ്റര്‍ കോടയും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പൂവത്തുശേരില്‍ വിശ്വനെ സിഐ ജെഎസ് ബിനുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. മണ്ഡല മകരവിളക്ക് സീസണ്‍ മുന്നോടിയായി ചാരായ നിര്‍മാണം നടക്കുന്നെന്നു രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണു റെയ്ഡ് നടത്തിയത്. എലിവാലിക്കര മേഖലയിലെ വാറ്റുചാരായ നിര്‍മാണത്തെക്കുറിച്ച് സൂചന ലഭിച്ചതോടെ എക്‌സൈസ് വിഭാഗം ആഴ്ചകളോളം രഹസ്യ നിരീക്ഷണം നടത്തിയിരുന്നു. വീടിനുള്ളിലാണു വിശ്വന്‍ ചാരായ നിര്‍മാണം നടത്തിയിരുന്നത്.
ദേവസ്വം നിയമനങ്ങളില്‍ സംവരണം കൊണ്ടു വന്നത് ഭിന്നതയുണ്ടാക്കാന്‍.
കോട്ടയം: കളിച്ചുകൊണ്ടിരിക്കെ ടി വി മറിഞ്ഞുവീണുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. തോപ്രാംകുടി മന്നാത്തറ തേവല പുറത്ത് ടിജെ രതീഷിന്റെ മകന്‍ ഒന്നര വയസുള്ള ജയകൃഷ്ണനാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയണ് മരിച്ചത്. അമ്മ അര്‍ച്ചന. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് സംസ്‌കരിക്കും
കോട്ടയം: മേലുകാവില്‍ 500 രൂപയെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ സുഹൃത്തിനെ ബൈക്കിന്റെ താക്കോല്‍ കൊണ്ട് കണ്ണില്‍കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മറ്റത്തിപ്പാറ നരിക്കുന്നേല്‍ ജിന്റോയെ(29) അറസ്റ്റു ചെയ്തു. മേയ് എട്ടിനാണ് മറ്റത്തിപ്പാറ പുളിക്കപ്പാറ മുരളീധരന്‍ നായര്‍ കൊല്ലപ്പെട്ടത്. മുരളീധരന്‍ നായര്‍ ജിന്റോയ്ക്ക് കടം നല്‍കിയിരുന്ന 500 രൂപ തിരികെ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ബൈക്കിന്റെ താക്കോലുപയോഗിച്ച് മര്‍ദിക്കുകയായിരുന്നുവെന്നാണ് കേസ്. മര്‍ദനത്തിനിടെ നിലത്തുവീണ മുരളീധരന്‍ നായരുടെ തലക്ക് സാരമായ പരിക്കേല്‍ക്കുകയും മദ്യലഹരിയിലായിരുന്ന മുരളീധരന്‍ നായരെ നാട്ടുകാര്‍ ആശുപത്രിയിലും പിന്നീട് വീട്ടിലുമെത്തിച്ചു. പിറ്റേന്ന് രാവിലെ വീടിനുള്ളില്‍ … Continue reading "സുഹൃത്തിനെ ബൈക്കിന്റെ താക്കോല് കൊണ്ട് കൊലപ്പെടുത്തിയ കേസില്‍ യുവാവ് പിടിയില്‍"
കോട്ടയം: കാവുംകുളം ഭാഗത്ത് അനധികൃതമായി വില്‍പന നടത്തുന്നതിനായി ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടു പോവുകയായിരുന്ന 5.50 ലീറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പിടികൂടി. വാളിക്കുന്ന് ഭാഗത്ത് തെക്കേടത്ത് വീട്ടില്‍ ജയ്‌സണ്‍ ജോര്‍ജിനെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. അര ലീറ്ററിന്റെ ഒന്‍പതു കുപ്പികളും ഒരു ലീറ്ററിന്റെ ഒരു കുപ്പി മദ്യവുമാണു പിടിച്ചെടുത്തത്. മദ്യം കടത്താനുപയോഗിച്ച ഓട്ടോയും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ജയ്‌സന്റെ പേരില്‍ അനധികൃതമായി വിദേശമദ്യം വില്‍പന നടത്തിയതിനു മുന്‍പും കേസുകള്‍ നിലവിലുണ്ട്. ഇയാളുടെ മദ്യവില്‍പന സംബന്ധിച്ച ഒട്ടേറെ പരാതികള്‍ എക്‌സൈസ് കമ്മിഷണര്‍ക്കു … Continue reading "അനധികൃതമായി ഓട്ടോയില്‍ കടത്താന്‍ ശ്രമിച്ച വിദേശമദ്യം പിടികൂടി"

LIVE NEWS - ONLINE

 • 1
  2 hours ago

  പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

 • 2
  5 hours ago

  പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

 • 3
  11 hours ago

  ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

 • 4
  13 hours ago

  നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

 • 5
  13 hours ago

  വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

 • 6
  1 day ago

  പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

 • 7
  1 day ago

  സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

 • 8
  1 day ago

  വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

 • 9
  1 day ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും