Wednesday, June 19th, 2019

കോട്ടയം: കുറുപ്പന്തറയില്‍ ചേച്ചിക്കൊപ്പം സ്‌കൂള്‍ വാഹനം കാത്തുനിന്ന യുകെജി വിദ്യാര്‍ഥിനിയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ചേച്ചി അനിയത്തിയുമായി നിലവിളിച്ചുകൊണ്ട് അടുത്ത വീട്ടിലേക്ക് ഓടിക്കയറിയതുകാരണം രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് അയല്‍വാസികള്‍ എത്തിയതോടെ കാറിലെത്തിയ സംഘം രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ഒന്‍പതോടെ കുറുപ്പന്തറയിലാണ് സംഭവം. നസ്രത്ത്ഹില്‍ ഡി പോള്‍ സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിനിയെയാണ് കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. പ്ലസ് ടു വിദ്യാര്‍ഥിനിയായ ചേച്ചിക്കൊപ്പം ജംക്ഷന് സമീപം സ്‌കൂള്‍ വാഹനം കാത്തുനില്‍ക്കുമ്പോള്‍ കുറുപ്പന്തറ ഭാഗത്തു നിന്നു കാര്‍ ഇവരുടെ അരികിലൂടെ കടന്നുപോയി. … Continue reading "യുകെജി വിദ്യാര്‍ഥിനിയെ കാറില്‍ തട്ടികൊണ്ട്‌പേകാന്‍ ശ്രമം"

READ MORE
ഇതിനുപുറമേ ജേക്കബ് വിഭാഗവും സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
കോട്ടയം: കുന്നുംഭാഗത്ത് കടയുടമയുടെ കണ്ണില്‍ മുളകു സ്‌പ്രേ അടിക്കുകയും 32000 രൂപ കവരുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. പാറത്തോട് പാറയ്ക്കല്‍ പി എന്‍ നൗഷാദ്(54), ആനക്കല്ല് ചെരുപുറത്ത്പുളിന്താഴെ അജ്മല്‍ അബു(39), ആനക്കല്ല് വളവുകയം കാക്കനാട്ട് അലന്‍ തോമസ്(24), കാഞ്ഞിരപ്പള്ളി ആനക്കല്ല് കാവുകാട്ട് വടക്കേശേരിയില്‍ അജേഷ് തങ്കപ്പന്‍(23) എന്നിവരാണ് അറസ്റ്റിലായത്. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിക്കുസമീപം കുന്നുംഭാഗത്ത് ബ്രൈറ്റ് ഏജന്‍സീസ് എന്ന ഇലക്ട്രിക്കല്‍കട നടത്തുന്ന ചെങ്ങളം ഈസ്റ്റ് വലിയപറമ്പില്‍ ബിനോ ടോണിയോ(39)യെ ശനിയാഴ്ച രാവിലെ കടയില്‍ കയറി ആക്രമിച്ച … Continue reading "കടയുടമക്ക്‌നേരെ അക്രമണം; നാലുപേര്‍ അറസ്റ്റില്‍"
കോട്ടയം: പൊന്‍കുന്നം കുന്നുംഭാഗത്ത് പട്ടാപ്പകല്‍ ഇലക്ട്രിക്കല്‍ സ്ഥാപന ഉടമയെ ആക്രമിച്ച് കണ്ണില്‍ മുളക് സ്‌പ്രേ അടിച്ച് പണം കവര്‍ന്ന സംഭവത്തില്‍ 4 പേര്‍ അറസ്റ്റില്‍. പാറത്തോട് പാറയ്ക്കല്‍ പിഎന്‍ നൗഷാദ്(54), ആനക്കല്ല് ചെരുപുറത്ത്പുളിന്താഴെ അജ്മല്‍ അബു(39), കാഞ്ഞിരപ്പള്ളി ആനക്കല്ല് കാവുകാട്ട് വടക്കേശേരിയില്‍ അജേഷ് തങ്കപ്പന്‍(23), ആനക്കല്ല് വളവുകയം കാക്കനാട്ട് അലന്‍ തോമസ്(24) എന്നിവരാണ് അറസ്റ്റിലായത്. സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് അക്രമികള്‍ എത്തിയ ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
കോട്ടയം: മുണ്ടക്കയത്ത് ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസി അറസ്റ്റിലായി. ബിജുക്കുട്ടന്‍ എന്ന ചോറ്റി പുളിമാക്കല്‍ മഹേഷി(38)നെയാണ് മുണ്ടക്കയം എസ്‌ഐ സിടി സഞ്ജയ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്ന് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി തുടരും: മന്ത്രി കടകംപള്ളി
കോട്ടയം: കോട്ടയം-ബംഗലൂരു കെഎസ്ആര്‍ടിസി സ്‌കാനിയ സര്‍വീസ് പുനരാരംഭിച്ചു. മുന്‍ എംഡി ടോമിന്‍ ജെ തച്ചങ്കരി ചാര്‍ജെടുത്തപ്പോള്‍ സ്‌കാനിയ ബസ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയിരുന്നു. ബംഗലൂരുവില്‍ ജോലിചെയ്യുന്ന കോട്ടയത്തുകാരായ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള നിരവധി യാത്രക്കാര്‍ക്ക് സര്‍വീസ് പുനരാരംഭിച്ചത് വലിയ അനുഗ്രഹം തന്നെയാണ്. ബസിനുള്‍വശം എസിയും സെമിസ്ലീപ്പറുമാണ്. 48 പേര്‍ക്ക് യാത്ര ചെയ്യാം. വൈകീട്ട് ആറിന് കോട്ടയത്തുനിന്ന് യാത്ര തുടങ്ങും. പാലക്കാട്, സേലം വഴി രാവിലെ ആറിന് ബംഗലൂരുവിലെത്തും. അന്നുതന്നെ രാത്രി 9.15ന് ബംഗലൂരുവില്‍ നിന്നും കോട്ടയത്തിന് തിരിക്കും.
കോട്ടയം: തട്ടുകട വാടകയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് മറിയപ്പള്ളി പുഷ്പഭവനം വിജയകുമാറിനെ(45) കുത്തിക്കൊന്ന കേസില്‍ പെരുമ്പായിക്കാട് സംക്രാന്തി ചിറയില്‍ റിയാസിനെ(27) വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. പരുക്കുകളോടെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന റിയാസിനെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്ത ഉടനെയായിരുന്നു അറസ്റ്റ്. ഇയാള്‍ക്കെതിരെ അടിപിടി കേസുകള്‍ ഉണ്ടെന്ന് എസ്എച്ച്ഒ നിര്‍മല്‍ബോസ് പറഞ്ഞു. ഞായര്‍ മൂന്നരയോടെ തിരുനക്കര രാജധാനി ഹോട്ടലിന്റെ ബസ് സ്റ്റാന്‍ഡിലേക്കുള്ള ഇടനാഴിയിലാണ് സംഭവം. ഇരുവരും മദ്യലഹരിയിലായിരുന്നു. വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള പഴവര്‍ഗതട്ടുകട നടത്തിയിരുന്ന റിയാസ് വാടക നല്‍കാതിരുന്നതിനെ ചൊല്ലിയുള്ള … Continue reading "തട്ടുകടയിലെ കത്തിക്കൊല; പ്രതി അറസ്റ്റില്‍"

LIVE NEWS - ONLINE

 • 1
  2 hours ago

  ബിനോയിക്കെതിരായ ആരോപണം; ഡിഎന്‍എ ടെസ്റ്റ് നിര്‍ണായകമാവും

 • 2
  2 hours ago

  ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

 • 3
  2 hours ago

  രാജസ്ഥാനിലെ കോട്ട മണ്ഡലം എംപിയാണ് ബിര്‍ള

 • 4
  2 hours ago

  ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

 • 5
  3 hours ago

  കാര്‍ വയലിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്

 • 6
  3 hours ago

  ലോറി സ്‌കൂട്ടറിലിടിച്ച് രണ്ടു പേര്‍ മരിച്ചു

 • 7
  3 hours ago

  കോട്ടയത്ത് സ്വകാര്യ ബസ് പണിമുടക്ക്

 • 8
  4 hours ago

  ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി;ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് വിളിപ്പിക്കും

 • 9
  5 hours ago

  ബിജെപിക്ക് ശബരിമലയുടെ ആവശ്യം കഴിഞ്ഞു: മന്ത്രി കടകം പള്ളി