Tuesday, July 16th, 2019
കോട്ടയം: കറുകച്ചാല്‍ നിര്‍മ്മാണ ജോലിക്കിടയില്‍ കൂടുംകുളം പദ്ധതിയുടെ ലൈന്‍ പൊട്ടിവീണ് വീടിന്റ മേല്‍ക്കൂര തകര്‍ന്നു. പൂതകുഴി കുന്നന്താനം കൂട്ടമ്പില്‍ രമണന്റ വീടിന്റ മേല്‍ക്കൂരയാണ് തകര്‍ന്നത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടമുണ്ടായത്. ലൈന്‍ വലിക്കുന്നതിനിടയില്‍ കമ്പി പൊട്ടിവീണ മേല്‍ക്കൂര തകരുകയായിരുന്നു. ആറ് ബസ്‌റ്റോസ് ഷീറ്റുകള്‍ തകര്‍ന്ന വീഴുകയും, വീട്ടുപകരണങ്ങള്‍ നശിക്കുകയും ചെയ്തു. സംഭവ സമയം വീടിനുള്ളില്‍ ആരും ഇല്ലാതിരുന്നതിനാല്‍ ആളപായമുണ്ടായില്ല.
കോട്ടയം: ഏറ്റുമാനൂരില്‍ കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ഇടിമിന്നലില്‍ അതിരമ്പുഴ ശ്രീകണ്ഠമംഗലം ഭാഗത്ത് വ്യാപക നാശനഷ്ടമുണ്ടായി. വീടുകളിലെ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ കത്തിനശിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തു. ഇടിമിന്നലേറ്റ് നിരവധി മരങ്ങള്‍ കത്തി നശച്ച. പല മരങ്ങളും നെടുകെ പിളര്‍ന്ന അവസ്ഥയിലാണ്. ശ്രീകണ്ഠമംഗലം പാലനില്‍ക്കുംപറമ്പില്‍ പിഡി പൊന്നപ്പന്റെ വീട്ടിലെ ഫാന്‍, ബള്‍ബുകള്‍ ഉള്‍പ്പെടെ പല വീട്ടുപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്. ശാന്തമ്മ സുകുമാരന്‍, രതി സോമന്‍, പിഎസ് രാജേന്ദ്രന്‍ എന്നിവരുടെ വീട്ടുപകരണങ്ങള്‍ക്കും നാശമുണ്ടായി. തെങ്ങ്, തേക്ക് തുടങ്ങിയ മരങ്ങളാണ് മിന്നലേറ്റ് കത്തിയത്. കോട്ടയം: ഏറ്റുമാനൂരില്‍ … Continue reading "ഇടിമിന്നലില്‍ വ്യാപക നാശനഷ്ടം"
കോട്ടയം: അക്ഷര നഗരത്തിന്റെ സ്വന്തം ചലച്ചിത്ര മേളയുടെ അഞ്ചാം പതിപ്പിന് അരങ്ങുണരുന്നു. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ വിശദാംശങ്ങള്‍ കേരള ചലച്ചിത്ര അക്കാദമിയും സംഘാടകരായ ആത്മ ഫിലിം സൊസൈറ്റിയും പുറത്തുവിട്ടു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ‘കാന്തന’ും ‘അങ്ങ് ദൂരെ ഒരു ദേശത്ത’ും പുരസ്‌കാര നേട്ടത്തിന് ശേഷം ആദ്യമായി മേളയില്‍ പ്രദര്‍ശിപ്പിക്കും. ഏഴിന് പകല്‍ പന്ത്രണ്ടിനാണ് കാന്തന്റെ ആദ്യ പ്രദര്‍ശനം. എട്ടിന് വൈകിട്ട് ആറിന് അങ്ങ് ദൂരെ ഒരു ദേശത്തും പ്രദര്‍ശിപ്പിക്കും. തിരുവനന്തപുരം ചലച്ചിത്ര മേളയില്‍പുരസ്‌കാരം നേടിയ ‘ദ … Continue reading "കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള ഉദ്ഘാടനം നാളെ"
കോട്ടയം: കടുത്തുരുത്തി എഴുമാന്തുരുത്തില്‍ കഞ്ചാവ് സംഘം ജനല്‍ തകര്‍ത്ത് വീടിനുള്ളിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞ സംഭവത്തില്‍ മുഖ്യ പ്രതി അറസ്റ്റിലായി. മേമ്മുറി ആശാരിപറമ്പില്‍ അജിത് സജി(29) ആണ് അറസ്റ്റിലായത്. കടുത്തുരുത്തി സ്‌റ്റേഷന്‍ ഓഫിസര്‍ കെഎസ് ജയന്‍, എസ്‌ഐ മിറാഷ് ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഒളിവില്‍ കഴിയുകയായിരുന്ന അജിത്തിനെ കോട്ടയം മെഡിക്കല്‍ കോളജ് ഭാഗത്ത് നിന്നാണ് ഇന്നലെ പിടികൂടിയത്. സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. കഴിഞ്ഞ 24ന് പുലര്‍ച്ചെ 2.30ന് ചിറക്കടവില്‍ ബോബിയുടെ വീട്ടിലേക്കാണ് അജിത്തും സുഹൃത്തും … Continue reading "പെട്രോള്‍ ബോംബെറിഞ്ഞ കേസ്; മുഖ്യ പ്രതി അറസ്റ്റില്‍"
2,80,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
കോട്ടയം: ഏറ്റുമാനൂര്‍ നീണ്ടൂര്‍ റോഡില്‍ സീയോണ്‍ ജങ്ഷനു സമീപം അഞ്ച് ഏക്കര്‍ പറമ്പ് കത്തിഅമര്‍ന്നു. കോട്ടയത്ത് നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘത്തിന്റെ രണ്ടുമണിക്കൂര്‍ പരിശ്രമത്തിനൊടുവിലാണു തീയണച്ചത്. പറമ്പില്‍ തീ പടര്‍ന്നത് കണ്ട നാട്ടുകാരാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്. നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായകാറ്റില്‍ തീ ആളിപടര്‍ന്നു. സമീപത്ത് വീടുകളും സ്വകാര്യ ഫാക്ടറികളും ഉണ്ടായിരുന്നു. സ്ഥലത്തെ തിയ ഫയര്‍ഫോഴ്‌സും പോലീസിന്റെയും നാട്ടുകാരുകാരുടെയും സഹകരണത്തോടെയാണ് തീയണച്ചത്. അതിരമ്പുഴ സ്വദേശി ഷിബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം.

LIVE NEWS - ONLINE

 • 1
  1 hour ago

  മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

 • 2
  3 hours ago

  ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

 • 3
  5 hours ago

  സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

 • 4
  6 hours ago

  ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

 • 5
  8 hours ago

  മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

 • 6
  10 hours ago

  കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

 • 7
  10 hours ago

  കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

 • 8
  10 hours ago

  കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

 • 9
  11 hours ago

  ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍