Friday, November 16th, 2018

കോട്ടയം: കടുത്തുരുത്തി ആപ്പാഞ്ചിറ പോളിടെക്‌നിക്ക് വിദ്യാര്‍ഥിക്ക് മര്‍ദനം. ചെങ്ങന്നൂര്‍ കാട്ടിതെക്കേതില്‍ അനുജിത്ത് കുമാറിനാണ് മര്‍ദനമേറ്റത്. അനുജിത്ത് മൂന്നാം വര്‍ഷ കംപ്യൂട്ടര്‍ ഹാര്‍ഡ്‌വേര്‍ വിദ്യാര്‍ഥിയാണ്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 2.30ന് കോളേജിന്റെ മുന്‍പിലാണ് സംഭവം നടന്നത്. കടുത്തുരുത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോളേജിന് പുറത്ത് നില്‍ക്കുമ്പോള്‍ പത്തോളം എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകോപനമില്ലാതെ തന്നെ മര്‍ദിക്കുകയായിരുന്നെന്ന് അനുജിത്ത് പറഞ്ഞു. പരിക്കേറ്റ അനുജിത്ത് കടുത്തുരുത്തി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

READ MORE
കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ച് ബിഷപ്പിന്റെ ലൈംഗികക്ഷമതാ പരിശോധന നടത്തിയിരുന്നു
രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചെന്ന് ബിഷപ്പ് കോടതിയില്‍.
ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക.
കുമരകം സ്വദേശികളായ മൂന്നു പേരെയാണ് കസ്റ്റഡിയിലെടുത്തത്.
കോട്ടയം: കുമാരനല്ലൂരില്‍ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് രണ്ടു മണിക്കൂറോളം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് കോട്ടയം നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിനും ചരക്കു ട്രെയിനും വൈകി. കുമാരനല്ലൂര്‍ മേല്‍പാലത്തിനടിയിലെ ട്രാക്കില്‍ പ്രദേശവാസി പുത്തൂര്‍ ജോയി ആണ് വിള്ളല്‍ കണ്ടെത്തിയത്. പുലര്‍ച്ചെ ട്രെയിന്‍ പോയപ്പോള്‍ വലിയ ശബ്ദം കേട്ട് പാളത്തില്‍ നോക്കിയപ്പോഴാണ് വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടത്. മീപവാസിയായ ഓട്ടോ െ്രെഡവറെ കൂട്ടി വിവരം ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ ജോയി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ക്ക് പൊലീസ് വിവരം കൈമാറി.
കോട്ടയം: മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് ബാറ്ററി മോഷ്ടിച്ച് വില്‍പന നടത്തിവന്ന വിമുക്തഭടന്‍ കോട്ടയം ഈസ്റ്റ് പോലീസിന്റെ പിടിയില്‍. എഴുകോണ്‍ ഇരുമ്പനങ്ങാട് സ്‌കൂളിന് സമീപം ജനിഭവന്‍ ഇട്ടി പണിക്കരെയാണ്(52) അറസ്റ്റ് ചെയ്തത്. കോട്ടയം ഈസ്റ്റ്, വെസ്റ്റ്, കുമരകം, ഗാന്ധിനഗര്‍ സ്‌റ്റേഷന്‍ പരിധികളില്‍ 5 ബാറ്ററി മോഷണക്കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്നു സിഐ സാജു വര്‍ഗീസ് പറഞ്ഞു. ടെക്‌നീഷ്യന്‍ എന്ന വ്യാജേന എത്തിയാണ് മോഷണം നടത്തിവന്നത്. ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന് ലഭിച്ച പരാതിയിലായിരുന്നു അന്വേഷണം. കൊല്ലത്ത് സമാനമായ കേസില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. … Continue reading "മൊബൈല്‍ ടവറുകളിലെ ബാറ്ററി മോഷ്ടാവ് പിടിയില്‍"

LIVE NEWS - ONLINE

 • 1
  30 mins ago

  വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

 • 2
  33 mins ago

  ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം

 • 3
  37 mins ago

  ലൈംഗികാതിക്രമങ്ങള്‍ക്ക് പിന്നിലെ മുഖ്യ ഘടകം അധികാരം

 • 4
  13 hours ago

  സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

 • 5
  15 hours ago

  ശബരിമലയില്‍ നിരോധനാജ്ഞ

 • 6
  15 hours ago

  തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

 • 7
  18 hours ago

  ശബരിമല; സര്‍വകക്ഷിയോഗം പരാജയം

 • 8
  20 hours ago

  മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

 • 9
  21 hours ago

  പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍