Tuesday, June 18th, 2019

കോട്ടയം: കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. ചിലമ്പികുന്നേല്‍ പരേതനായ കുട്ടപ്പന്റെ ഭാര്യ തങ്കമ്മ(80) മകള്‍ സിനി(40) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ചാത്തന്‍പ്ലാപ്പള്ളി സ്വദേശി സജിയെ(35) കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. സജിയുടെ സഹോദരന്‍ മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കളോടു നടത്തിയ വെളിപ്പെടുത്തലിലാണ് കേസില്‍ വഴിത്തിരിവുണ്ടായത്. പോലീസ് സംശയിക്കുന്നതായി അറിഞ്ഞ സജി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത് അന്വേഷണം സജിയിലേക്കെത്താനും കാരണവുമാകുകയായിരുന്നു. സിനി അമ്മയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി എന്നായിരുന്നു പ്രാഥമിക നിഗമനം. … Continue reading "അമ്മയേയും മകളെയും ചുറ്റികകൊണ്ട് തലക്കടിച്ച് കൊന്നു; യുവാവ് പിടിയില്‍"

READ MORE
ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിന്റെയും താപസൂചിക ഉയരുന്നതിന്റെയും അടിസ്ഥാനത്തിലാണിത്.
പരീക്ഷക്ക് ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം മൂവാറ്റുപുഴയാറില്‍ കുളിക്കുമ്പോഴായിരുന്നു അപകടം
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ തീക്കോയി സ്വദേശി ചാമപ്പാറ ചൂരകുളങ്ങരയില്‍ ജിനു മോഹനനെ(27) ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ കാണാതായെന്ന പരാതിയില്‍ പോലീസ് അന്വേഷിച്ചു കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്, വിവാഹ വാഗ്ദാനം നല്‍കി ജിനു വീട്ടില്‍ എത്തിച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി വൈദ്യ പരിശോധനയില്‍ തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കോട്ടയം: മൂലേടം മാടമ്പുകാട് യുവാവും യുവതിയും ട്രെയിന്‍ തട്ടി മരിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 12 വയസ്സുകാരി ഭയന്ന് ഓടിമാറിയതിനാല്‍ ദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ടു. പള്ളിക്കത്തോട് നെല്ലിക്കശേരില്‍ ശ്രീകാന്ത്(37), പള്ളിക്കത്തോട് ചെളിക്കുഴി ശാന്താമന്ദിരം സ്വപ്‌ന(35) എന്നിവരാണ് മരിച്ചത്. ഇവര്‍ തമ്മില്‍ ഒന്നര വര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചയോടെ ശ്രീകാന്തും സ്വപ്‌നയും മണിപ്പുഴയിലെത്തി ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം മൂലേടം ഭാഗത്തെ ട്രാക്കിന് സമീപത്തേക്ക് പോവുകയായിരുന്നു. പെണ്‍കുട്ടിയെ ട്രെയിന്‍ കാണിക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് ശ്രീകാന്ത് സ്വപ്‌നയെയും കൂട്ടി … Continue reading "യുവാവും യുവതിയും ട്രെയിന്‍ തട്ടി മരിച്ചു"
ഇന്നലെ തൊടുപുഴയിലും വൈക്കത്തും കുമരകത്തുമായി മൂന്നുപേര്‍ക്ക് സൂര്യതാപത്തില്‍ പൊള്ളലേറ്റിരുന്നു
കോട്ടയം: ഏറ്റുമാനൂരിലും വൈക്കത്തുമായി മൂന്നുപേര്‍ക്ക് സൂര്യാഘതമേറ്റു. പുറം ജോലികളിലേര്‍പ്പെട്ടിരുന്ന ഏറ്റുമാനൂര്‍ പട്ടിത്താനം പഴമയില്‍ തങ്കച്ചന്‍(50), കുറുമുള്ളൂര്‍ സ്വദേശി സജി, വൈക്കം കൊടിയാട് നടുത്തട്ടില്‍ രാമചന്ദ്രന്‍(60) എന്നിവര്‍ക്കാണ് സൂര്യാഘതമേറ്റത്. ഏറ്റുമാനൂരില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മരപ്പണിക്കാരായ ഇവര്‍ മേല്‍ക്കൂര നിര്‍മിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കവേയാണ് സൂര്യാഘതമേറ്റത്. സജിയുടെ കൈയിലും തങ്കച്ചന്റെ പുറത്തുമാണ് പൊള്ളലേറ്റത്. മേല്‍ക്കൂരയിലിരുന്ന തങ്കച്ചന് പുറത്ത് പൊള്ളലേറ്റതുപോലെ തോന്നിയെങ്കിലും കാര്യമാക്കിയില്ല. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ചൊറിച്ചിലും ചെറിയ അസ്വസ്ഥതകളും ഉണ്ടായതായി തങ്കച്ചന്‍ പറഞ്ഞു. സഹായി രഞ്ജിത്തിന്റെ കൈയിലും സൂര്യാതപമേറ്റതെന്ന് … Continue reading "മൂന്നുപേര്‍ക്ക് സൂര്യാഘതമേറ്റു"
കോട്ടയം: ജില്ലയിലെ അനധികൃത പണമിടപാടു സ്ഥാപനങ്ങളില്‍ പോലീസ് റെയ്ഡ് നടത്തി. 4 പേര്‍ അറസ്റ്റിലായി. വാകത്താനം പന്ത്രണ്ടാംകുഴി പുളിമൂട്ഭാഗത്ത് കാവുങ്കല്‍ മൂലയില്‍ കെ.എം.കുര്യന്‍(70), തിരുവഞ്ചൂര്‍ നരിമറ്റം രാജ്ഭവന്‍ രാജേഷ്(43), കാണക്കാരി മനോജ്ഭവന്‍ മനോജ് ജോസഫ്(43), അതിരമ്പുഴ ചിറയില്‍ രാജന്‍ പി.തോമസ്(47) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഒട്ടേറെ മുദ്രപ്പത്രങ്ങള്‍, തിരിച്ചറിയല്‍ രേഖകള്‍, ഒപ്പിട്ട ബ്ലാങ്ക് ചെക്കുകള്‍, ആര്‍സി ബുക്കുകള്‍, 2 ലക്ഷം രൂപ തുടങ്ങിയവ പിടിച്ചെടുത്തു. കറുകച്ചാല്‍, വാകത്താനം, ഏറ്റുമാനൂര്‍, അയര്‍ക്കുന്നം, കടുത്തുരുത്തി എന്നീ സ്‌റ്റേഷനുകളിലാണ് കേസുകള്‍ റജിസ്റ്റര്‍ … Continue reading "അനധികൃത പണമിടപാടു സ്ഥാപനങ്ങളില്‍ റെയ്ഡ്; 4 പേര്‍ അറസ്റ്റില്‍"

LIVE NEWS - ONLINE

 • 1
  13 mins ago

  ബിനോയി കോടിയേരിക്കെതിരായ പരാതി: പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ല: ബൃന്ദാകരാട്ട്

 • 2
  4 hours ago

  ബിനോയിക്കെതിരായ പരാതിയെ കുറിച്ച് അറിയില്ലെന്ന് യെച്ചൂരി

 • 3
  4 hours ago

  ബിനോയിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുത്തേക്കും

 • 4
  4 hours ago

  പോലീസ് കമ്മീഷണറേറ്റുകള്‍ ധൃതിപിടിച്ച് നടപ്പാക്കില്ല: മുഖ്യമന്ത്രി

 • 5
  4 hours ago

  അശ്ലീല ഫോണ്‍ സംഭാഷണം: നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

 • 6
  5 hours ago

  ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു

 • 7
  5 hours ago

  കണ്ണൂര്‍ കോര്‍പറേഷന്‍; മിണ്ടാട്ടം മുട്ടി മേയര്‍

 • 8
  5 hours ago

  യുവതി ആവശ്യപ്പെട്ടത് അഞ്ചുകോടി: ബിനോയ് കോടിയേരി

 • 9
  6 hours ago

  തന്റെ വിജയത്തില്‍ മുസ്ലിം വോട്ടുകള്‍ നിര്‍ണായകം