Saturday, November 17th, 2018
പനിയെ തുടര്‍ന്ന് കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു റഹ്മാന്‍
കോട്ടയം: ശബരിമലയില്‍ കയറാനെത്തിയ സ്ത്രീകള്‍ അഴിഞ്ഞാട്ടക്കാരികളെന്ന് പിസി ജോര്‍ജ് എംഎല്‍എ. പത്രസമ്മേളനത്തിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. രാഹുല്‍ ഈശ്വര്‍ ഒരു തെറ്റും ചെയ്തിട്ടില്ല. രാഹുലിനെ ജയില്‍ മോചിതനാക്കണം. മല കയറാനെത്തിയതിന് ചുംബന സമര നേതാവ് രഹ്ന ഫാത്തിമക്കെതിരെ കേസെടുക്കണം. അവരാണ് ഭക്തരുടെ മതവികാരം വൃണപ്പെടുത്തിയത്. രഹ്ന ഫാത്തിമയ്ക്ക് പോലീസ് യൂണിഫോമും ഹെല്‍മറ്റും നല്‍കിയത് നിയമ വിരുദ്ധം. നിലയ്ക്കലും പമ്പയിലും നടത്തിയ പോലീസ് നരനായാട്ടിനെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണം. തിരുമാനമുണ്ടായില്ലെങ്കില്‍ മുഴുവന്‍ മത വിശ്വാസികളേയും രംഗത്തിറക്കുമെന്നും അദ്ദേഹം … Continue reading "ശബരിമലയില്‍ കയറാനെത്തിയ സ്ത്രീകള്‍ അഴിഞ്ഞാട്ടക്കാരികള്‍: പിസി ജോര്‍ജ്"
കോട്ടയം: ഹോട്ടലിനോട് ചേര്‍ന്നു പുരയിടത്തില്‍ ചെടിച്ചട്ടിയില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ ഹോട്ടല്‍ ജീവനക്കാരനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. മാങ്ങാനം പ്ലാക്കേരിയില്‍ അഖിലാ(22)ണ് അറസ്റ്റിലായത്. രണ്ട് കഞ്ചാവ് ചെടികളും പിടിച്ചെടുത്തു. കുമരകം റോഡിനോട് ചേര്‍ന്നുള്ള ഹോട്ടലിന് സമീപത്തെ പുരയിടത്തിലാണ് കഞ്ചാവ് ചെടികള്‍ എക്‌സൈസ് സ്‌ക്വാഡ് കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഒരുമാസം പ്രായമുള്ള കഞ്ചാവുചെടികള്‍ക്ക് 40 സെന്റിമീറ്റര്‍ ഉയരമുണ്ട്. അഖിലാണ് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയതെന്നു കണ്ടെത്തിയെന്ന് സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ സജികുമാര്‍ പറഞ്ഞു. ഇന്നു കോടതിയില്‍ ഹാജരാക്കും. ചക്രംപടിഭാഗത്തെ … Continue reading "കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ യുവാവ് പിടിയില്‍"
കണ്ണൂരിലും ബസുകള്‍ ഓട്ടം നിര്‍ത്തിവെച്ചു
കോട്ടയം: പള്ളിക്കത്തോട് സ്വകാര്യ ബസ് തല്ലി തകര്‍ത്ത് ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ പൂവത്തിളപ്പ് സ്വദേശികളായ സുമേഷ്, ജോമോന്‍, രഞ്ജു, വിനീത്, ശരത് എന്നിവരെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള മൂന്നുപേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി എസ്‌ഐ മഹേഷ്‌കുമാര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് പാലാ കൊടുങ്ങൂര്‍ റൂട്ടില്‍ ഇന്നലെ സ്വകാര്യ ബസുകള്‍ പണിമുടക്കിയത് യാത്രക്കാരെ വലച്ചു. ഞായറാഴ്ച രാത്രി 8.30ന് പൂവത്തിളപ്പില്‍ വച്ചാണ് ഒരുസംഘം പാലാ-കൊടുങ്ങൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഗരുഡ ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് ഡ്രൈവര്‍ ബിജോയെയും … Continue reading "ബസ് തല്ലി തകര്‍ത്ത കേസ്; അഞ്ചു പേര്‍ അറസ്റ്റില്‍"
കോട്ടയം: കോട്ടയം, ഇടുക്കി ജില്ലകളില്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്ന മോഷ്ടാവ് മണിമലയില്‍ പിടിയിലായി. നെടുങ്കണ്ടം പുന്നക്കാട്ട് ജോസ് ജോസഫി(45)നെയാണ് എസ്‌ഐ കെ പി വിനോദിന്റെ നേതൃത്വത്തില്‍ എസ്പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡായ ഡന്‍സാഫ് പിടികൂടിയത്. കോട്ടയത്തും ഇടുക്കി ടക്കയിലും സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കഞ്ചാവ് കച്ചവടക്കാര്‍ക്ക് എത്തിച്ചിരുന്നയാളാണ് പിടിയിലായ ജോസ് ജോസഫ്. നിരവധി കഞ്ചാവ് കേസുകളിലും പീരുമേട് ട്രഷറി കവര്‍ച്ച കേസിലും പ്രതിയാണിയാളെന്നും പോലീസ് അറിയിച്ചു. മേഖലയില്‍ ഇയാള്‍ കഞ്ചാവ് കച്ചവടം ചെയ്യുന്നതായി കാഞ്ഞിരപ്പള്ളി ഡിവൈഎസ് പി മധുസുദനന്‍നായര്‍ക്ക് … Continue reading "കഞ്ചാവ് വില്‍പ്പന നടത്തിവന്ന മോഷ്ടാവ് പിടിയില്‍"
കോട്ടയം: ഈരാറ്റുപേട്ടയിലെ വിവിധ ഹോട്ടലുകളില്‍ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടികൂടി. 13 ഓളം ഹോട്ടലുകളിലാണ് സംഘം പരിശോധന നടത്തിയത്. ഇന്‍ഡ്യന്‍ ഹോട്ടല്‍, റസല്‍ഹോട്ടല്‍, മുഗള്‍, ഫാത്തിമ, ബദരിയ ബ്ലോക്ക് ഓഫീസ് റോഡിലെ ഐശ്വര്യ എന്നീ ഹോട്ടലുകളില്‍ നിന്നും പഴയഭക്ഷണം പിടികൂടുകയും വിന്നര്‍ ഹോട്ടലില്‍ നിന്നും പഴകിയ എണ്ണയും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെ ആരംഭിച്ച പരിശോധന മണിക്കൂറുകള്‍ നീണ്ടു. പഴക്കംചെന്ന ബീഫ്‌ഫ്രൈ, മീന്‍കറി, പുളിശ്ശേരി, പരിപ്പ്കറി, പലഹാരങ്ങള്‍, ഉഴുന്നുവട, പരിപ്പ് വട, … Continue reading "പഴകിയ ഭക്ഷണം പിടികൂടി"

LIVE NEWS - ONLINE

 • 1
  7 hours ago

  ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

 • 2
  9 hours ago

  തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

 • 3
  13 hours ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 4
  14 hours ago

  തൃപ്തി ദേശായി മടങ്ങുന്നു

 • 5
  15 hours ago

  മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

 • 6
  17 hours ago

  ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

 • 7
  20 hours ago

  കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

 • 8
  22 hours ago

  പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

 • 9
  22 hours ago

  ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍