Sunday, November 18th, 2018

കോട്ടയം: എരുമേലി എക്‌സൈസ് റേഞ്ച് പരിധിയില്‍ എലിവാലിക്കരയില്‍ നടന്ന റെയ്ഡില്‍ 5 ലീറ്റര്‍ ചാരായവും 74 ലീറ്റര്‍ കോടയും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പൂവത്തുശേരില്‍ വിശ്വനെ സിഐ ജെഎസ് ബിനുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. മണ്ഡല മകരവിളക്ക് സീസണ്‍ മുന്നോടിയായി ചാരായ നിര്‍മാണം നടക്കുന്നെന്നു രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണു റെയ്ഡ് നടത്തിയത്. എലിവാലിക്കര മേഖലയിലെ വാറ്റുചാരായ നിര്‍മാണത്തെക്കുറിച്ച് സൂചന ലഭിച്ചതോടെ എക്‌സൈസ് വിഭാഗം ആഴ്ചകളോളം രഹസ്യ നിരീക്ഷണം നടത്തിയിരുന്നു. വീടിനുള്ളിലാണു വിശ്വന്‍ ചാരായ നിര്‍മാണം നടത്തിയിരുന്നത്.

READ MORE
കോട്ടയം: മേലുകാവില്‍ 500 രൂപയെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ സുഹൃത്തിനെ ബൈക്കിന്റെ താക്കോല്‍ കൊണ്ട് കണ്ണില്‍കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മറ്റത്തിപ്പാറ നരിക്കുന്നേല്‍ ജിന്റോയെ(29) അറസ്റ്റു ചെയ്തു. മേയ് എട്ടിനാണ് മറ്റത്തിപ്പാറ പുളിക്കപ്പാറ മുരളീധരന്‍ നായര്‍ കൊല്ലപ്പെട്ടത്. മുരളീധരന്‍ നായര്‍ ജിന്റോയ്ക്ക് കടം നല്‍കിയിരുന്ന 500 രൂപ തിരികെ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ബൈക്കിന്റെ താക്കോലുപയോഗിച്ച് മര്‍ദിക്കുകയായിരുന്നുവെന്നാണ് കേസ്. മര്‍ദനത്തിനിടെ നിലത്തുവീണ മുരളീധരന്‍ നായരുടെ തലക്ക് സാരമായ പരിക്കേല്‍ക്കുകയും മദ്യലഹരിയിലായിരുന്ന മുരളീധരന്‍ നായരെ നാട്ടുകാര്‍ ആശുപത്രിയിലും പിന്നീട് വീട്ടിലുമെത്തിച്ചു. പിറ്റേന്ന് രാവിലെ വീടിനുള്ളില്‍ … Continue reading "സുഹൃത്തിനെ ബൈക്കിന്റെ താക്കോല് കൊണ്ട് കൊലപ്പെടുത്തിയ കേസില്‍ യുവാവ് പിടിയില്‍"
കോട്ടയം: കാവുംകുളം ഭാഗത്ത് അനധികൃതമായി വില്‍പന നടത്തുന്നതിനായി ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടു പോവുകയായിരുന്ന 5.50 ലീറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പിടികൂടി. വാളിക്കുന്ന് ഭാഗത്ത് തെക്കേടത്ത് വീട്ടില്‍ ജയ്‌സണ്‍ ജോര്‍ജിനെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. അര ലീറ്ററിന്റെ ഒന്‍പതു കുപ്പികളും ഒരു ലീറ്ററിന്റെ ഒരു കുപ്പി മദ്യവുമാണു പിടിച്ചെടുത്തത്. മദ്യം കടത്താനുപയോഗിച്ച ഓട്ടോയും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ജയ്‌സന്റെ പേരില്‍ അനധികൃതമായി വിദേശമദ്യം വില്‍പന നടത്തിയതിനു മുന്‍പും കേസുകള്‍ നിലവിലുണ്ട്. ഇയാളുടെ മദ്യവില്‍പന സംബന്ധിച്ച ഒട്ടേറെ പരാതികള്‍ എക്‌സൈസ് കമ്മിഷണര്‍ക്കു … Continue reading "അനധികൃതമായി ഓട്ടോയില്‍ കടത്താന്‍ ശ്രമിച്ച വിദേശമദ്യം പിടികൂടി"
കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും കേരളത്തിലെ അണക്കെട്ടുകള്‍ തുറന്നുവിടാന്‍ വൈകി.
കോട്ടയം: കുമരകം റോഡില്‍ കോളജിന്റെ ബസും ടിപ്പറും കൂട്ടിയിച്ച് ഏഴുപേര്‍ക്ക് പരുക്ക്. അറുപുറക്ക് സമീപം പാറപ്പാടത്ത് എന്‍ജിനീയറിങ് കോളജിന്റെ ബസും ടിപ്പറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ടിപ്പര്‍ ഡ്രൈവര്‍ ചെങ്ങളം സ്വദേശി രാജേഷിനെ(44) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ 8.20നായിരുന്നു അപകടം. എംസാന്റ് കയറ്റി കുമരം ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പറും എതിരെ വരുകയായിരുന്ന പയ്യപ്പായി ജിസാറ്റ് എന്‍ജിനീയറിങ് കോളജിന്റെ ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തെത്തുടര്‍ന്നു കോട്ടയം കുമരം റോഡില്‍ അരമണിക്കൂറിലേറെ ഗതാഗതം … Continue reading "കോളജിന്റെ ബസും ടിപ്പറും കൂട്ടിയിടിച്ച് ഏഴുപേര്‍ക്ക് പരുക്ക്"
കോട്ടയം: ഇല്ലിക്കല്‍ പാറപ്പാടത്ത് കോളജ് ബസും ടിപ്പറും കുട്ടിയിടിച്ച് അപകടം. ടിപ്പര്‍ െ്രെഡവര്‍ക്കു സാരമായി പരുക്കേറ്റിട്ടുണ്ട്. അഗ്‌നിരക്ഷാസേനയെത്തി ടിപ്പര്‍ വെട്ടിപ്പൊളിച്ചാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. കോളജ് ബസില്‍ കുട്ടികള്‍ ഇല്ലായിരുന്നുവെന്നും അധ്യാപകരും ഡ്രൈവറും മാത്രമേ ഉണ്ടായിരുന്നുള്ളു.  
വിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
കോട്ടയം: വീടിന്റെ വാതില്‍ പൊളിച്ചുമാറ്റി മോഷണശ്രമം. വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. കുറിച്ചി അഞ്ചല്‍കുറ്റി വലിയ പാറയില്‍ മിനു പി കുര്യാക്കോസിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. മിനു പി കുര്യാക്കോസും ഭാര്യയും മക്കളും മുകളിലെ നിലയിലായിരുന്നു. മോഷ്ടാക്കള്‍ വീടിന്റെ അടുക്കളയുടെ ഭാഗത്തെ ജനല്‍ തകര്‍ത്ത് അകത്തുകയറാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്നാണ് അടുക്കളയുടെ വാതില്‍ പൊളിച്ചുമാറ്റിയത്. ഒച്ചകേട്ടു വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. ചിങ്ങവനം പോലീസിന് ലഭിച്ച പരാതിയില്‍ അനേഷണം ആരംഭിച്ചു.

LIVE NEWS - ONLINE

 • 1
  12 hours ago

  ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

 • 2
  13 hours ago

  കെ.പി ശശികലയ്ക്ക് ജാമ്യം

 • 3
  16 hours ago

  ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

 • 4
  20 hours ago

  ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

 • 5
  21 hours ago

  ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

 • 6
  1 day ago

  ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

 • 7
  1 day ago

  തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

 • 8
  1 day ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 9
  1 day ago

  തൃപ്തി ദേശായി മടങ്ങുന്നു