Wednesday, July 24th, 2019

  കോട്ടയം: മയക്കുമരുന്നുമായി കഴിഞ്ഞ ദിവസം ഷാഡോ പോലീസിന്റെ പിടിയിലായ എം.ബി.എ. വിദ്യാര്‍ഥി ജില്ലയിലെ മയക്കുമരുന്ന് വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയെന്ന് പോലീസ്. കങ്ങഴ ദേവഗിരി മൈലാടി ഭാഗത്തുമടുക്കല്‍ ബിബിന്‍ ചാക്കോ (24) ആണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്. ഡല്‍ഹിയില്‍നിന്നു നേരിട്ട് ലഹരി വസ്തുക്കളെത്തിച്ച് മൊത്തമായും ചില്ലറയായും വില്‍ക്കുകയാണ് ബിബിന്‍. പ്ലസ് ടു പഠനകാലം മുതല്‍ മയക്കുമരുന്ന് വ്യാപാരത്തിലേര്‍പ്പെട്ട ബിബിന് വ്യാപകമായ വിതരണ ശൃംഖലയുണ്ട്. മാര്‍ക്കറ്റ് കേന്ദ്രീകരിച്ചായിരുന്നു കോട്ടയത്തു ബിബിന്റെ കച്ചവടം. എം.എല്‍. റോഡിന്റെ പല … Continue reading "മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥി പ്രധാന കണ്ണി"

READ MORE
ചങ്ങനാശ്ശേരി :  എന്‍ എസ് എസുമായി നല്ല ബന്ധം സ്ഥാപിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അടവുനയമാണെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഇപ്പോള്‍ കോണ്‍ഗ്രസുമായി യാതൊരു ചര്‍ച്ചക്കും തയ്യാറല്ല. മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പുച്ഛത്തോടെ തള്ളുന്നു. ചര്‍ച്ച എന്ന ഒരു വാക്ക് ഉച്ചരിക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിയും പാര്‍ട്ടി നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയും എന്‍ എസ് എസിനെതിരേ രാഷ്ട്രീയ തീരുമാനങ്ങളെടുത്തു. ഇത് … Continue reading "കോണ്‍ഗ്രസുമായി ഇപ്പോള്‍ ചര്‍ച്ചക്കില്ലെന്ന് സുകുമാരന്‍ നായര്‍"
പാലാ: പ്രൈവറ്റ്‌ ബസ്സ്‌റ്റാന്‍ഡിനു സമീപത്തെ വ്യാപാരസ്‌ഥാപനത്തില്‍ അതിക്രമം കാട്ടുകയും ജോലിക്കാരെ മര്‍ദ്ദിക്കുകയും ചെയ്‌ത യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ അറസ്‌റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്നു രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറു വരെ പ്രതിഷേധസൂചകമായി പാലാ നഗരസഭാ പ്രദേശത്ത്‌ കടകളടച്ച്‌ ഹര്‍ത്താല്‍ ആചരിക്കുമെന്ന്‌ വ്യാപാരി വ്യവസായി സമിതി നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഹര്‍ത്താലില്‍ നിന്ന്‌ വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്‌. കുറ്റവാളികളെ അറസ്‌റ്റ്‌ ചെയ്യുന്നതുവരെ സമരം നടത്തുമെന്നും ആദ്യപടിയായാണ്‌ ഇന്ന്‌ പാലാ മുനിസിപ്പല്‍ പ്രദേശത്ത്‌ ഹര്‍ത്താലാചരിക്കുന്നതെന്നും നേതാക്കള്‍ … Continue reading "വ്യാപാരസ്‌ഥാപനത്തില്‍ അതിക്രമം: പാലായില്‍ ഇന്ന്‌ ഹര്‍ത്താല്‍"
കോട്ടയം: സോളാര്‍ തട്ടിപ്പുകേസില്‍ സംശയനിഴലിലായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിക്കായി സന്ധിയില്ലാത്ത പോരാട്ടത്തിനിറങ്ങിയ പ്രതിപക്ഷവും അതിനെ ചെറുക്കാന്‍ കോട്ടയത്തും കൊല്ലത്തും യൂത്ത്‌ കോണ്‍ഗ്രസിനെ മുന്നില്‍ നിര്‍ത്തി രംഗത്തിറങ്ങി. നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനാല്‍ ഇന്നു മുതല്‍ സഭയ്‌ക്കകത്തും പുറത്തും ഒരുപോലെ പോരാട്ടമായിരിക്കും. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും കസേര രക്ഷപ്പെടുത്താനായി സി.ബി.ഐ. സോളാര്‍ കേസ്‌ അന്വേഷിക്കട്ടെ എന്ന നീക്കം ഒരിക്കലും അംഗീകരിക്കില്ലെന്നു പ്രതിപക്ഷം പ്രഖ്യാപിച്ചുകഴിഞ്ഞ അവസ്‌്‌ഥയില്‍ ജുഡീഷ്യല്‍ അന്വേഷണമാണ്‌ പ്രതിപക്ഷം ആവശ്യപ്പെടുന്നത്‌. സഭയ്‌ക്കു പുറത്തു സര്‍വശക്‌തിയുമുപയോഗിച്ചു ചെറുക്കും എനാണു പ്രതിപക്ഷം യുവജന സംഘടനകള്‍ക്കു … Continue reading "കോട്ടയത്തും കൊല്ലത്തും ഏറ്റുമുട്ടല്‍"
കോട്ടയം : പൊട്ടിക്കിടന്ന വൈദ്യുതികമ്പിയില്‍നിന്ന് ഷോക്കേറ്റ് പിടിഞ്ഞയാളെ രക്ഷിക്കാനെത്തിയ യുവാവ് ഷോക്കേറ്റു മരിച്ചു. വൈക്കം എരുമച്ചേരി മസ്വദേശി അനില്‍കുമാര്‍ (40) ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ മത്സ്യത്തൊഴിലാളി കാര്‍ത്തികേയനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ 5.30 ഓടെയായിരുന്നു അപകടം. സൈക്കിളില്‍ പോകുകയായിരുന്ന കാര്‍ത്തികേയന്റെ കുട പൊട്ടി താഴ്ന്ന് കിടന്ന ലൈനില്‍ ഷോക്കേല്‍ക്കുകായിരുന്നു. ഇയാളുടെ നിലവിളികേട്ട് ഓടിയെത്തിയ അനില്‍കുമാര്‍ കാര്‍ത്തികേയനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കമ്പി കയ്യില്‍ കുരുങ്ങി ഷോക്കേറ്റ് മരിക്കുകയായിരുന്നു. ഭര്‍ത്താവിനെ രക്ഷിക്കാനെത്തിയ ഭാര്യ ഷോക്കേറ്റ് ദൂരേക്ക് തെറിച്ചു വീണു.
കോട്ടയം: നടി ശാലു മേനോനെ സംരക്ഷിക്കാനുള്ള ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ നീക്കങ്ങള്‍ കോണ്‍ഗ്രസിലും യുഡിഎഫിലും അമര്‍ഷമുണ്ടാക്കി. തെളിവുകള്‍ പുറത്തായിട്ടും ശാലുവിനെതിരെ നടപടിയെടുക്കാത്തതിനെതിരെ പി സി ജോര്‍ജ്‌ പരസ്യമായി രംഗത്തെത്തി. ശാലുവിന്റെ വീടിന്റെ പാലുകാച്ചലിന്‌ മന്ത്രി തിരുവഞ്ചൂര്‍ എത്തിയപ്പോള്‍ സ്വീകരിച്ചത്‌ സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്‌ണനാണ്‌. 
കോട്ടയം : ജോസ് തെറ്റയില്‍ എം എല്‍ എ ഉള്‍പ്പെട്ട ലൈംഗികാരോപണക്കേസിലെ സി ഡി ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്ത വാര്‍ത്താ ചാനലുകള്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ വൈക്കം മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈക്കം പോലീസിനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അഭിഭാഷകനായ അംബരീഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
കോട്ടയം : സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് ആരോപിച്ച് കാഞ്ഞിരപ്പള്ളിയില്‍ മുഖ്യമന്ത്രിയെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കഴിഞ്ഞ ദിവസം ചവറയിലും ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയിരുന്നു.

LIVE NEWS - ONLINE

 • 1
  19 mins ago

  സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

 • 2
  22 mins ago

  എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

 • 3
  1 hour ago

  സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

 • 4
  2 hours ago

  ചെറുതല്ല എന്നാല്‍ വലുതും

 • 5
  2 hours ago

  കായിക ലോകം ഇനി ടോക്യോയിലേക്ക്

 • 6
  2 hours ago

  ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല

 • 7
  2 hours ago

  പോലീസിനെ കയറൂരി വിട്ടു: ചെന്നിത്തല

 • 8
  2 hours ago

  കായിക ലോകം ഇനി ടോക്യോയിലേക്ക്കായിക ലോകം ഇനി ടോക്യോയിലേക്ക്

 • 9
  2 hours ago

  ഡി.എം.കെ. നേതാവും ഭര്‍ത്താവും വേലക്കാരിയും കൊല്ലപ്പെട്ടു