Friday, September 21st, 2018

കോട്ടയം : പൊട്ടിക്കിടന്ന വൈദ്യുതികമ്പിയില്‍നിന്ന് ഷോക്കേറ്റ് പിടിഞ്ഞയാളെ രക്ഷിക്കാനെത്തിയ യുവാവ് ഷോക്കേറ്റു മരിച്ചു. വൈക്കം എരുമച്ചേരി മസ്വദേശി അനില്‍കുമാര്‍ (40) ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ മത്സ്യത്തൊഴിലാളി കാര്‍ത്തികേയനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ 5.30 ഓടെയായിരുന്നു അപകടം. സൈക്കിളില്‍ പോകുകയായിരുന്ന കാര്‍ത്തികേയന്റെ കുട പൊട്ടി താഴ്ന്ന് കിടന്ന ലൈനില്‍ ഷോക്കേല്‍ക്കുകായിരുന്നു. ഇയാളുടെ നിലവിളികേട്ട് ഓടിയെത്തിയ അനില്‍കുമാര്‍ കാര്‍ത്തികേയനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കമ്പി കയ്യില്‍ കുരുങ്ങി ഷോക്കേറ്റ് മരിക്കുകയായിരുന്നു. ഭര്‍ത്താവിനെ രക്ഷിക്കാനെത്തിയ ഭാര്യ ഷോക്കേറ്റ് ദൂരേക്ക് തെറിച്ചു വീണു.

READ MORE
കോട്ടയം : സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് ആരോപിച്ച് കാഞ്ഞിരപ്പള്ളിയില്‍ മുഖ്യമന്ത്രിയെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കഴിഞ്ഞ ദിവസം ചവറയിലും ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയിരുന്നു.
കോട്ടയം : പേരക്കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച മുത്തച്ഛനെ അറസ്റ്റു ചെയ്തു. കോട്ടയം നീണ്ടൂര്‍ പലകപ്പുറത്ത് കാര്‍ത്തിയേകനാണ് ഇരട്ടകളായ പേരക്കുട്ടികളെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിരിക്കുകയാണ്.
കോട്ടയം : മഴ പെയ്തപ്പോള്‍ കുടനിവര്‍ത്തവെ ബൈക്കില്‍ നിന്ന് വീണ വീട്ടമ്മ മരണപ്പെട്ടു. ചിതറ ഐരക്കുഴി കൊച്ചുകരിങ്ങാട് ദീനാഹൗസില്‍ ദീന (42) ആണ് മരിച്ചത്. കല്ലറ ഭരതന്നൂരില്‍ താമസിക്കുന്ന മകളുടെ കുട്ടിയുമായി സഹോദര്‍ ഓടിച്ച ബൈക്കില്‍ ആശുപത്രിയിലേക്ക് പോകവെ ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. യാത്രക്കിടയില്‍ മഴപെയ്തപ്പോള്‍ കുടനിവര്‍ത്താന്‍ ശ്രമിക്കവെ ബാലന്‍സ് തെറ്റി റോഡില്‍ തെറിച്ചു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പെരുന്ന : കേരളത്തില്‍ ഭൂരിപക്ഷ സമുദായങ്ങള്‍ പലായനം ചെയ്യേണ്ട അവസ്ഥയാണെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പെരുന്നയില്‍ എന്‍ എസ് എസ് ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും. ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് നീതിയും ധര്‍മ്മവും ന്യായവും കിട്ടുന്നില്ലെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. അത് മര്യാദയല്ല. നായര്‍, ഈഴവ സമുദായ ഐക്യം സംവരണ … Continue reading "ഭൂരിപക്ഷം പലായനം ചെയ്യേണ്ട സ്ഥിതിയെന്ന് സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും"
കോട്ടയം : ഗണേഷ് കുമാറിനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കണമെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. പുതിയ മന്ത്രിയെ പരിഗണിക്കുകയാണെങ്കില്‍ ഗണേഷ് കുമാറിനെത്തന്നെ പരിഗണിക്കണം. മുഖ്യമന്ത്രി മുന്‍കയ്യെടുത്ത് ഗണേഷിന്റെ നിരപരാധിത്വം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. ബി ജെ പിയോടും മോദിയോടും എന്‍ എസ് എസ്സിന് ഒരേ സമീപനമാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. മോദി വരുന്നതിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നത് സംസ്ഥാനത്തിന് അപമാനകരമാണ്. സംസ്ഥാനത്തെ രാഷ്ട്രീയസാഹചര്യം മാറുമെന്ന് ഭയക്കുന്നവരാണ് ഇത്തരം വിവാദങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം … Continue reading "ഗണേഷിനെ തിരിച്ചെടുക്കണമെന്ന് എന്‍ എസ് എസ്"
പാലാ : നേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്നുവെന്ന് ആരോപിച്ച് പാലായില്‍ ബി ജെ പി പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.
കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്തയും കോട്ടയം ഭദ്രസനാധിപനുമായ ഡോ. ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ് (72) കാലം ചെയ്തു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് രാവിലെ ഏഴരയോടെയായിരുന്നു അന്ത്യം. 1940 നവംബര്‍ 14 ന് ജനിച്ച ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ് 1963ല്‍ ശെമ്മാനായും 1973 ല്‍ കാരാപ്പുഴ ചാപ്പല്‍ വികാരിയായും സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് 1985ല്‍ എപ്പിസ്‌കോപ്പയായും 1991 ല്‍ മെത്രാപ്പോലീത്തയായും നിയമിതനായി. 1971 മുതല്‍ ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ അധ്യാപകനായിരുന്നു. ഹൃദയശുദ്ധീകരണം എന്ന പുസ്തകകത്തിന്റെ രചയിതാവാണ്. ഗീവര്‍ഗീസ് … Continue reading "ഡോ. ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ് കാലം ചെയ്തു"

LIVE NEWS - ONLINE

 • 1
  42 mins ago

  അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

 • 2
  56 mins ago

  കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

 • 3
  1 hour ago

  പെട്രോളിന് ഇന്നും വില കൂടി

 • 4
  2 hours ago

  മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

 • 5
  2 hours ago

  ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

 • 6
  3 hours ago

  തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

 • 7
  3 hours ago

  കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍

 • 8
  4 hours ago

  മലപ്പുറത്ത് ടാങ്കര്‍ മറിഞ്ഞ് വാതക ചോര്‍ച്ച

 • 9
  15 hours ago

  ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും