Friday, November 16th, 2018

പുതുപ്പള്ളി : സ്‌കൂള്‍ വിട്ടു റോഡിലേക്കിറങ്ങിയ വിദ്യാര്‍ഥി സ്വകാര്യ ബസിനടിയില്‍പ്പെട്ടു മരിച്ചു. രോഷാകുലരായ ജനക്കൂട്ടം ബസ് പൂര്‍ണമായി തല്ലിത്തകര്‍ത്തു. പുതുപ്പള്ളി ഗവ. ബോയ്‌സ് ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി പുമ്മറ്റം തോട്ടത്തില്‍ നിഖില്‍ സാബു (12) വാണു മരിച്ചത്. റോഡ് കുറുകെ കടക്കുമ്പോള്‍ അമിത വേഗത്തില്‍ വന്ന സ്വകാര്യ ബസ് നിഖിലിനെ ഇടിക്കുകയായിരുന്നു. അപകടമുണ്ടായ ഉടന്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ബസ് ജീവനക്കാരെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. ഡ്രൈവര്‍ കറുകച്ചാല്‍ കൂത്രപ്പള്ളി സ്വദേശി സന്തോഷി (40)നെ അറസ്റ്റ് … Continue reading "സ്‌കൂള്‍ വിട്ടിറങ്ങിയ വിദ്യാര്‍ഥി ബസിടിച്ച് മരിച്ചു"

READ MORE
കോട്ടയം: കേരളാ കോണ്‍ഗ്രസ് സുവര്‍ണ ജൂബിലി സമ്മേളനങ്ങള്‍ക്കു ആവേശകരമായ തുടക്കം. കേരളാ കോണ്‍ഗ്രസ്(എം), കേരള കോണ്‍ഗ്രസ് (ജേക്കബ്) എന്നീ പാര്‍ട്ടികളുടെ സുവര്‍ണ ജൂബിലി സമ്മേളനങ്ങള്‍ക്കാണ് പാര്‍ട്ടി രൂപംകൊണ്ട കോട്ടയത്ത് തുടക്കമായത്. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി പതാക ഉയര്‍ത്തിയതോടെ കേരളാ കോണ്‍ഗ്രസ്(എം) ജൂബിലി സമ്മേളനത്തിനു തുടക്കമായി. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു തിരുനക്കര മൈതാനത്തു നടക്കുന്ന കേരളാ കോണ്‍ഗ്രസ്(എം) സുവര്‍ണ ജൂബിലി സമ്മേളനം കെ.എം. മാണി ഉദ്ഘാടനം ചെയ്യും. വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ് അധ്യക്ഷത വഹിക്കും. ചീഫ് … Continue reading "സുവര്‍ണ ജൂബിലി സമ്മേളനങ്ങള്‍ക്കു ആവേശകരമായ തുടക്കം"
കോട്ടയം: കേരള കോണ്‍ഗ്രസ് (എം) സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം. വൈകീട്ടു നാലിനു തിരുനക്കര മൈതാനത്തു നടക്കുന്ന സമ്മേളനത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി പതാക ഉയര്‍ത്തും. രണ്ടിനു കോടിമതയില്‍ നിന്നു തിരുനക്കര വരെ അഞ്ഞൂറോളം ഇരുചക്ര വാഹനങ്ങളുടെ വിളംബര ജാഥ നടക്കും. വൈകിട്ടു പാര്‍ട്ടി ഓഫിസില്‍ ഉന്നതാധികാര സമിതി യോഗം ചേരും. നാളെ മൂന്നിനു തിരുനക്കര മൈതാനത്ത് ചേരുന്ന സുവര്‍ണ ജൂബിലി സമ്മേളനം മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്യും. വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. … Continue reading "കേരള കോണ്‍ഗ്രസ് (എം) സുവര്‍ണ ജൂബിലി ഇന്ന് തുടങ്ങും"
കോട്ടയം: നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ പത്തടിയോളം താഴ്ചയുള്ള കുഴിയിലേക്കു മറിഞ്ഞു കാര്‍യാത്രക്കാരായ സഹോദരങ്ങള്‍ക്ക് ഗുരുതരപരിക്ക്. അപകടത്തില്‍പ്പെട്ടവരെയുമായി ആശുപത്രിയിലേക്കു പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മതിലിലിടിച്ചെങ്കിലും ആര്‍ക്കും പരുക്കേറ്റില്ല. കാര്‍ യാത്രക്കാരായ പെരുമ്പായിക്കാട് പൊന്നാറ്റില്‍ മഹേഷ് (30), മജീഷ് (32) എന്നിവരെയാണ് പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവഞ്ചൂര്‍ ഭാഗത്തു നിന്ന് അമിതവേഗത്തില്‍ എത്തിയ കാര്‍ വളവില്‍ വച്ചു നിയന്ത്രണം വിട്ട് റോഡില്‍ നിന്നു താഴേക്കു പതിക്കുകയായിരുന്നു. മുന്‍ഭാഗം ചെളിയില്‍ പുതഞ്ഞു. വന്‍ ശബ്ദം കേട്ട് … Continue reading "കാര്‍മറിഞ്ഞ് സഹോദരങ്ങള്‍ക്ക് പരിക്ക്"
കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന് തുടക്കമായി. ഇന്നു രാവിലെ ഒന്‍പതിനു കലാപരിപാടികളുടെ ഉദ്ഘാടനം മന്ത്രി അടൂര്‍ പ്രകാശ് നിര്‍വഹിച്ച്‌തോടെയാണ് പിരപാടിക്ക് തുടക്കമായത്. ബിജെപി സംസ്ഥാന സെക്രട്ടറി എന്‍.കെ. നാരായണന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. നാളെ വൈകിട്ട് 6.30നു ദേശീയ സംഗീത നൃത്തോല്‍സവം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ അജിത്കുമാര്‍ അധ്യക്ഷത വഹിക്കും. കലാമണ്ഡപത്തില്‍ നൂറിലേറെ കലാകാരന്മാര്‍ നവരാത്രി ദിവസങ്ങളില്‍ സംഗീതാര്‍ച്ചന നടത്തും.
കോട്ടയം: കറുകച്ചാല്‍, നെടുംകുന്നം മേഖലയിലെ മണ്ണെടുപ്പ് കലക്ടര്‍ നിരോധിച്ചു. ആലപ്പുഴ ജില്ലയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരിലാണ് മണ്ണുകടത്തിയിരുന്നത്. ഒരു പാസുപയോഗിച്ച് പലതവണ മണ്ണ് കടത്തിയിരുന്നു. മണ്ണെടുക്കാന്‍ സമീപവാസികളുടെ അനുവാദം വാങ്ങണമെന്നാണു ചട്ടം. ഇതു മറികടക്കാന്‍ രണ്ടേക്കറോളം ഭൂമിയിലെ മണ്ണെടുത്ത് നീക്കാന്‍ പത്ത് സെന്റ് വീതം തരംതിരിച്ച് ബിനാമിപേരില്‍ അനുമതി വാങ്ങുകയാണെന്ന് പരാതി ഉയര്‍ന്നിരുന്നു. കറുകച്ചാല്‍, നെടുംകുന്നം തുടങ്ങിയ സ്ഥങ്ങളില്‍ ജലക്ഷാമം രൂക്ഷമായി അനുഭവപ്പെട്ടുതുടങ്ങി. മണ്ണെടുപ്പാണ് കാരണമെന്ന് കരുതുന്നു.
കോട്ടയം: ബാങ്ക് അക്കൗണ്ട് വഴി പാചക വാതകം നല്‍കുന്ന പദ്ധതിയില്‍ തട്ടിപ്പെന്ന്. ഈ പദ്ധതി വഴി ഗ്യാസ് സിലിണ്ടറിന് ഉപഭോക്താവ് നല്‍കേണ്ട തുക കഴിച്ച് ബാക്കി തുക സബ്‌സിഡിയായി നല്‍കുമെന്നായിരുന്നു വാഗ്ദാനമെങ്കിലും നികുതി തുക കൂടി എണ്ണക്കമ്പനികള്‍ വസൂലാക്കിയാണ് സബ്‌സിഡി നല്‍കുന്നതത്രെ. സബ്‌സിഡി വഴി പാചകവാതകം ലഭിക്കുമ്പോള്‍ ഉപഭോക്താവ് സിലിണ്ടറിന് 978 രൂപയാണ് നല്‍കേണ്ടത്. സബ്‌സിഡിയായി 535 രൂപ ലഭിക്കണം. എന്നാല്‍ 508 രൂപമാത്രമാണ് ഉപഭോക്താവിന് ലഭിക്കുന്നത്. 27 രൂപയുടെ കുറവാണ് സബ്‌സിഡിയില്‍ ഉണ്ടാവുന്നത്്. ഇത് നികുതി … Continue reading "പാചക വാതക സബ്‌സിഡിയില്‍ തട്ടിപ്പെന്ന് ആക്ഷേപം"
കോട്ടയം: വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പൂര്‍ണമായി ഓണ്‍ലൈനാക്കി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന വോട്ടര്‍ പട്ടിക പുതുക്കലിലാണ് ആദ്യമായി ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത്. കഴിഞ്ഞ 23ന് ആരംഭിച്ച പേരു ചേര്‍ക്കല്‍ നടപടികള്‍ ഒക്‌ടോബര്‍ 22നു സമാപിക്കും. സ്വന്തം കമ്പ്യൂട്ടര്‍ വഴിയോ കലക്ടറേറ്റിലും താലൂക്ക് ഓഫിസിലുമുള്ള ഹെല്‍പ് ഡെസ്‌ക് വഴിയോ അക്ഷയ സെന്ററുകള്‍ വഴിയോ അപേക്ഷ നല്‍കാം. അപേക്ഷയോടൊപ്പം ഫോട്ടോ അപ്‌ലോഡ് ചെയ്യണം. അപേക്ഷകള്‍ പരിശോധിക്കുന്നതിനായി ബൂത്ത് ലെവല്‍ ഓഫിസര്‍മാരെയാണ് (ബിഎല്‍ഒ) നിയോഗിച്ചിരിക്കുന്നത്. … Continue reading "വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍ ഓണ്‍ ലൈനില്‍"

LIVE NEWS - ONLINE

 • 1
  10 mins ago

  അയ്യനെ കാണാതെ തൃപ്തിയാവില്ല

 • 2
  44 mins ago

  വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

 • 3
  47 mins ago

  ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം

 • 4
  51 mins ago

  ലൈംഗികാതിക്രമങ്ങള്‍ക്ക് പിന്നിലെ മുഖ്യ ഘടകം അധികാരം

 • 5
  13 hours ago

  സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

 • 6
  15 hours ago

  ശബരിമലയില്‍ നിരോധനാജ്ഞ

 • 7
  15 hours ago

  തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

 • 8
  18 hours ago

  ശബരിമല; സര്‍വകക്ഷിയോഗം പരാജയം

 • 9
  20 hours ago

  മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം