Wednesday, August 21st, 2019

കോട്ടയം: ഇടത് മതേതരശക്തികള്‍ അധികാരത്തിന്റെ ഭാഗമാകണമെന്നും അതിന്റെ മുന്നോടിയായുള്ള ആര്‍.എസ്.പി.കളുടെ ലയനം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ആര്‍ വൈ എഫ് (ബേബി ജോണ്‍) സംസ്ഥാന പ്രസിഡന്റ് അഡ്വ.ജസ്റ്റിന്‍ ജോണ്‍ പറഞ്ഞു. ആര്‍ വൈ എഫ് (ബേബി ജോണ്‍) ജില്ലാ നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍ എസ് പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും സംസ്ഥാന നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായ കെ.ചന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ജയന്‍ വെള്ളാവൂര്‍ അധ്യക്ഷത വഹിച്ചു.

READ MORE
        കോട്ടയം: എസ്എസ്എല്‍സി പരീക്ഷയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 10 മുതല്‍ 22 വരെയാണു പരീക്ഷ. ഇത്തവണ വെള്ളിയാഴ്ചകളില്‍ പരീക്ഷയില്ല. പകരം പരീക്ഷ ശനിയാഴ്ച നടക്കും. ഉച്ചയ്ക്ക് 1.45ന് ആരംഭിച്ചു 3.30 വരെയാണു പരീക്ഷാ സമയം. ചില പരീക്ഷകള്‍ 4.30 വരെ നീണ്ടുനില്‍ക്കും. 12നു നടക്കുന്ന സെക്കന്‍ഡ്് ലാംഗ്വേജ് ഇംഗ്ലിഷ്, 15നു നടക്കുന്ന സോഷ്യല്‍ സയന്‍സ്, 17നു നടക്കുന്ന മാത്തമാറ്റിക്‌സ് എന്നിവയാണു 4.30 വരെ നീളുന്ന പരീക്ഷകള്‍. ചോദ്യപേപ്പറുകള്‍ ബാങ്ക് ലോക്കറുകളിലും ട്രഷറികളിലും സൂക്ഷിച്ചിട്ടുണ്ട്. … Continue reading "എസ്എസ്എല്‍സി പരീക്ഷ 10 മുതല്‍"
കോട്ടയം: പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ നടപടിക്കു വിധേയമാക്കിയ കേസില്‍ യുവാവ് റിമാന്റില്‍. പാമ്പാടി പൂതക്കുഴി ചേന്നംപള്ളി മുളേക്കുന്നത്ത് ഉല്ലാസിനെയാണ് (30) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസമാണു സംഭവം. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുടെ പരാതിയിലാണു കേസ് എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
      കോട്ടയം: അന്യ സംസ്ഥാന തൊഴിലാളികളെയും കുത്തിനിറച്ച് വരികയായിരുന്ന ഓട്ടോ ലോറിയിലിടിച്ച് രണ്ടു മരണം. ചങ്ങനാശ്ശേരി തൃക്കൊടിത്താനം നാലുകോടിയില്‍ ഇന്ന് രാവിലെയാണ് അപകടം. രണ്ട് പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ബംഗാളില്‍ നിന്നുള്ള തൊഴിലാളികളാണ് മരിച്ചത്. രണ്ടുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. ഓട്ടോയില്‍ എട്ട് പേര്‍ ഉണ്ടായിരുന്നു. മൃതദേഹങ്ങള്‍ ചങ്ങനാശ്ശേരി സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോയുടെ അമിതവേഗവും പരിധിയിലധികം ആളെ കയറ്റിയതുമാണ് അപകടകാരണമെന്ന് പോലീസ് അറിയിച്ചു. തൊഴിലാളികളെ … Continue reading "ചങ്ങനാശ്ശേരിയില്‍ ഓട്ടോ ലോറിയിലിടിച്ച് രണ്ടു മരണം"
കോട്ടയം: റെയില്‍വേസ്‌റ്റേഷനു സമീപം വര്‍ക്ക്‌ഷോപ്പില്‍ അക്രമം. രണ്ട് പെട്ടിവണ്ടികളടക്കം ഏഴ് ഓട്ടോറിക്ഷകള്‍ അടിച്ചുതകര്‍ത്തു. ആനന്ദാശ്രമം സ്വദേശി ജഗദീഷ് ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള സി.കെ.എന്‍. വര്‍ക്ക്‌ഷോപ്പിലാണ് അക്രമം. കമ്പിവടികളുമായെത്തിയ നാലംഗസംഘം ഓട്ടോകള്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. വര്‍ക്ക്‌ േഷാപ്പില്‍ ഉറങ്ങിക്കിടന്ന ശശി(55)യെന്നയാള്‍ സംഭവമറിഞ്ഞ് എഴുന്നേറ്റ് തടയാന്‍ ശ്രമിച്ചപ്പോള്‍ ഇയാളെയും സംഘം ആക്രമിച്ചു. പരിക്കേറ്റ ഇയാളെ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വര്‍ക്‌ഷോപ്പുടമ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയാണ്. മാടപ്പള്ളി സ്വദേശി അജി, ചങ്ങനാശ്ശേരി സ്വദേശി ശരത്, തോട്ടയ്ക്കാട് സ്വദേശി ഷിബു എന്നിവര്‍ ചേര്‍ന്നാണ് ഇപ്പോള്‍ … Continue reading "അക്രമികള്‍ ഓട്ടോകള്‍ തകര്‍ത്തു"
കോട്ടയം: ഇന്ത്യയെ നശിപ്പിക്കാന്‍ വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ അനുവദിക്കരുതെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോണ്‍ഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ജനജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എസ്. രാജീവ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി, കെപിസിസി സെക്രട്ടറി ജി. രതികുമാര്‍, കുര്യന്‍ ജോയി, ഡിസിസി ഭാരവാഹികളായ എം.ജി. ശശിധരന്‍, നന്തിയോട് ബഷീര്‍, വി.വി. പ്രഭ, എന്‍.എസ്. ഹരിശ്ചന്ദ്രന്‍, ബോബന്‍ തോപ്പില്‍, നഗരസഭാധ്യക്ഷന്‍ എം.പി. സന്തോഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
        കിടങ്ങൂര്‍ : നമ്മുടെ ഗ്രാമപ്രദേശങ്ങളിലെ കുട്ടികള്‍ പോലും വിവരസാങ്കേതിക വിദ്യയിലെ നൂതന ആശയങ്ങള്‍ സ്വായത്തമാക്കിയതില്‍ നമുക്കഭിമാനിക്കാമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കെഴുവംകുളം ഗവര്‍മെന്റ് എല്‍പി സ്‌കൂള്‍ ശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസം ഒരു വ്യക്തിക്ക് മാത്രം സ്വന്തമായ സ്വകാര്യ കമ്പനിയല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേരിക്കുട്ടി ജോര്‍ജ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ ആമുഖപ്രസംഗം നടത്തി. സ്‌കൂള്‍ ഹെഡ്മിനസ്ര്ടസ് രാജി, പിറ്റിഎ പ്രസിഡന്റ് … Continue reading "ഐറ്റി കുട്ടികള്‍ സ്വായത്തമാക്കുന്നതില്‍ അഭിമാനിക്കാം : മന്ത്രി തിരുവഞ്ചൂര്‍"
കോട്ടയം: കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് സമയബന്ധിതമായി പട്ടയം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ കഴിഞ്ഞ 25നു സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചതായി ആന്റോ ആന്റണി എംപി അറിയിച്ചു. മലയോരകര്‍ഷകരുടെ പതിറ്റാണ്ടായുള്ള പട്ടയപ്രശ്‌നത്തിനു ശാശ്വതപരിഹാരം കാണാനുതകുന്ന ഇത്തരത്തിലുള്ള സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിക്കാന്‍ കഴിഞ്ഞത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ് എന്നിവരുടെ പ്രത്യേക താല്‍പര്യംമൂലമാണെന്ന് ആന്റോ ആന്റണി പറഞ്ഞു. എരുമേലി, മുണ്ടക്കയം, കോരുത്തോട് പ്രദേശങ്ങളില്‍ 70 വര്‍ഷത്തിലധികമായി താമസിക്കുന്ന 7000 കുടുംബങ്ങള്‍ക്ക് അര്‍ഹത പരിശോധിച്ചു … Continue reading "കര്‍ഷകര്‍ക്ക് സമയബന്ധിതമായി പട്ടയം നല്‍കും: ആന്റോ ആന്റണി"

LIVE NEWS - ONLINE

 • 1
  13 hours ago

  സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

 • 2
  14 hours ago

  പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

 • 3
  16 hours ago

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

 • 4
  19 hours ago

  കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

 • 5
  20 hours ago

  ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

 • 6
  20 hours ago

  കവളപ്പാറ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

 • 7
  20 hours ago

  നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

 • 8
  20 hours ago

  ഇടിമിന്നലില്‍ മുന്നുപേര്‍ക്ക് പരിക്ക്

 • 9
  20 hours ago

  മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു