Monday, September 24th, 2018

കോട്ടയം: വിതുര പീഡനക്കേസിലെ പെണ്‍കുട്ടി കൂറുമാറിയെന്ന് കോടതി. കോട്ടയത്തെ പ്രത്യേക കോടതിയാണ് പെണ്‍കുട്ടി കൂറുമാറിയതായി പ്രഖ്യപിച്ചത്. ഇന്നു പരിഗണിച്ച ഏഴുകേസുകളിലും പെണ്‍കുട്ടിക്ക് പ്രതികളെ തിരിച്ചറിയാനായില്ല. അതേതുടര്‍ന്നാണ് പെണ്‍കുട്ടി കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചത്. ഏഴു കേസുകളിലായുള്ള എല്ലാ പ്രതികളും ഇന്ന് ഹാജരായെങ്കിലും പ്രതികളെ ഓര്‍മിച്ചെടുക്കാനാവുന്നില്ലെന്ന് പെണ്‍കുട്ടി കോടതിയില്‍ അറിയിച്ചു. വിതുര പെണ്‍വാണിഭക്കേസില്‍ അവശേഷിക്കുന്ന പതിനൊന്നു കേസുകളുടെ വിചാരണ നടപടികളാണ് കോട്ടയത്തെ പ്രത്യേക കോടതിയില്‍ നടന്നത്. 1995ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്തു പ്രതികള്‍ വിവിധ … Continue reading "വിതുര പീഡനം; പെണ്‍കുട്ടി കൂറുമാറിയെന്ന് കോടതി"

READ MORE
കോട്ടയം: ഓണക്കാലത്തെ തിരക്കു കണക്കിലെടുത്ത് കെഎസ്ആര്‍ടിസി കോട്ടയം ഡിപ്പോയില്‍നിന്നു ബാംഗളൂര്‍ക്ക് ഓണം സ്‌പെഷല്‍ സൂപ്പര്‍ഫാസ്റ്റ് ബസ് ഇന്നു മുതല്‍ സര്‍വീസ് ആരംഭിക്കും. എല്ലാ ദിവസവും വൈകുന്നേരം 6.30നു പുറപ്പെടുന്ന ബസ് തൃശൂര്‍, കോഴിക്കോട്, മാനന്തവാടി, മൈസൂര്‍ വഴി ബംഗലൂരുവിലെത്തും. ദിവസവും രാത്രി 7.45നു ബംഗലൂരുവില്‍നിന്നും കോട്ടയത്തേക്കും സര്‍വീസ് ഉണ്ടായിരിക്കും. 468 രൂപയാണ് ചാര്‍ജ്. റിസര്‍വേഷന്‍ സൗകര്യം മുണ്ട്.
ചങ്ങനാശ്ശേരി: ഭാര്യയെ കൊന്നയാള്‍ നാലുവര്‍ഷത്തിനുശേഷം പിടിയില്‍. ഇത്തിത്താനം പൊന്‍പുഴ പ്രഭാനിലയംപ്രദീപ്കുമാറി(43)നെയാണ് ചങ്ങനാശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എ.നിഷാദ്‌മോന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റുചെയ്തത്. നാലുവര്‍ഷം മുമ്പ് കാണാതായ ഭാര്യ അഞ്ജലി എന്ന (മോളമ്മ31)യെ ഇയാള്‍ മയക്കി കൊക്കയിലെറിഞ്ഞ് കൊന്നതാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റ്. 2009 ഒക്‌ടോബര്‍ 27ന് രാത്രിയിലാണ് സംഭവം. ഇതിനുശേഷം അഞ്ജലിയെ കാണാനില്ലെന്ന് ചിങ്ങവനം പോലീസില്‍ പരാതി നല്‍കിയ പ്രദീപ് വിദേശത്തേക്ക് പോയി. തുടര്‍ന്ന് നാട്ടിലെത്തി മറ്റ് രണ്ട് ഭാര്യമാരുമായി ആര്‍ഭാടജീവിതം നയിക്കുകയായിരുന്നു. അഞ്ജലിയുടെ തിരോധാനത്തെ തുടര്‍ന്ന് ചിങ്ങവനം … Continue reading "ഭാര്യയെ കൊന്നയാള്‍ നാലുവര്‍ഷത്തിനുശേഷം പിടിയില്‍"
കോട്ടയം: ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം വാഗ്ദാനം ചെയ്ത് നാലരലക്ഷം രൂപ തട്ടിയെടുത്ത പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. വാകത്താനം പള്ളിച്ചിറ പി.ടി. തോമസിനെ (65) യാണ് വാകത്താനം പൊലീസ് അറസ്റ്റു ചെയ്തത്. പഴഞ്ഞി കോളജ് മുന്‍ പ്രിന്‍സിപ്പല്‍ വാകത്താനം സ്വദേശി ഡോ. കെ.എം. കുര്യാക്കോസിന്റെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നാലുന്നാക്കലുള്ള ട്രസ്റ്റിന്റെ ഡയറക്ടര്‍ബോര്‍ഡില്‍ ഡോ. കെ.എം. കുര്യാക്കോസിന്റെ മകനെ അംഗമാക്കാമെന്നു വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. 2003 ലായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ടുമാസംമുമ്പാണ് പരാതി ലഭിച്ചത്. ട്രസ്റ്റിന്റെ പൊതുയോഗത്തില്‍ … Continue reading "നാലരലക്ഷം തട്ടിയെടുത്ത സംഭവം; ഒരാള്‍ അറസ്റ്റില്‍"
പൊന്‍കുന്നം: മദ്യലഹരിയില്‍ യാത്രക്കാരോട് മോശമായി പെരുമാറിയ സ്വകാര്യ ബസ് കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. പുഞ്ചവയലില്‍ നിന്ന് ചങ്ങനാശ്ശേരിയിലേക്ക് പോവുകയായിരുന്ന അനുഗ്രഹ ബസിലെ കണ്ടക്ടര്‍ തോണിപ്പാറ സ്വദേശി അനീഷ് എസ്. നായരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്.
മണര്‍കാട് : റാസയോടനുബന്ധിച്ച് മണര്‍ക്കാട് നഗരത്തില്‍ നാളെവരെ ഗതാഗത ക്രമീകരണമുണ്ടാകും. റാസ ഇറങ്ങുന്ന ഉച്ച മുതല്‍ മണര്‍കാട് കവല – പള്ളി റൂട്ടിലും തിരുവഞ്ചൂര്‍ – മണര്‍കാട് റൂട്ടിലും ഗതാഗത നിരോധനമുണ്ടാകും. അയര്‍ക്കുന്നം ഒറവക്കല്‍ റൂട്ടില്‍ കൂടി എത്തുന്ന വലിയ വാഹനങ്ങള്‍ മാലത്തു നിന്നു തിരിച്ചു വിടും. ആളുകളെ ഇറക്കാനുള്ള വാഹനങ്ങള്‍ കാവുംപടിയിലെത്തിയശേഷം – കുറ്റിയക്കുന്ന് – പഴയ കെകെ റോഡ് വഴി കവലയിലെത്തണം. കവലയില്‍ തിരക്കു കൂടുതലാണെങ്കില്‍ ഈ വാഹനങ്ങള്‍ പുതുപ്പള്ളി റോഡിലൂടെ തിരിച്ചു മാധവന്‍പടി … Continue reading "മണര്‍ക്കാട് ഗതാഗത ക്രമീകരണം"
    കോട്ടയം: ചലച്ചിത്ര നടനും സംവിധായകനുമായിരുന്ന ഹക്കീം റാവുത്തര്‍ (58) അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ രാവിലെ 9.15 ഓടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. പട്ടണത്തില്‍ സുന്ദരന്‍, തിളക്കം, വെട്ടം, കാഴ്ച, രസികന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭനയിച്ചിട്ടുണ്ട്്. 1991 ല്‍ പുറത്തിറങ്ങിയ മൂക്കില്ലാരാജ്യത്ത് എന്നി സിനിമയില്‍ മാനസീകരോഗാശുപത്രിയിലെ രോഗിയുടെ ചെറിയ വേഷത്തിലായിരുന്നു അഭ്രപാളിയില്‍ ഹക്കീം മുഖം കാണിച്ചത്. കലാഭവന്‍ മണി നായകനായ ദ ഗാര്‍ഡ് എന്ന ചിത്രം … Continue reading "നടനും സംവിധായകനുമായ ഹക്കീം റാവുത്തര്‍ അന്തരിച്ചു"
വാഗമണ്‍: വാഗമണ്ണില്‍ ജനപ്രതിനിധിയുടെ ബന്ധു സര്‍ക്കാര്‍ സ്ഥലം കയ്യേറി. കോലാഹലമേട് വെടിക്കുഴിക്ക് സമീപം 15 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് സ്വകാര്യ വ്യക്തി റോഡ് നിര്‍മിച്ച് തേയില കൃഷി ആരംഭിച്ചത്. മൊട്ടക്കുന്ന് ഇടിച്ചുനിരത്തിയാണ് അനധികൃത നിര്‍മാണം. കഴിഞ്ഞ ജൂണില്‍ ലാന്റ്് റവന്യൂ ഡെപ്യൂട്ടി കമീഷണര്‍ വാഗമണ്‍ സന്ദര്‍ശിച്ചപ്പോള്‍ കയ്യേറ്റമൊഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഒരു ബ്ലോക്ക്് പഞ്ചായത്തംഗത്തിന്റെ ബന്ധുവാണ് സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മാണം നടത്തുന്നത്. കോലാഹലമേട്, തറയങ്ങാനം എന്നിവിടങ്ങളില്‍ വന്‍തോതില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മാണ … Continue reading "സര്‍ക്കാര്‍ സ്ഥലം കൈയേറി"

LIVE NEWS - ONLINE

 • 1
  2 hours ago

  മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

 • 2
  2 hours ago

  പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

 • 3
  4 hours ago

  ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

 • 4
  4 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 5
  4 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 6
  4 hours ago

  എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

 • 7
  5 hours ago

  ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

 • 8
  5 hours ago

  വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു

 • 9
  7 hours ago

  വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി