Tuesday, November 20th, 2018

കോട്ടയം: മദ്യലഹരിയിലെത്തി വഴക്കുണ്ടാക്കിയ പിതാവിനെ മകള്‍ തലക്കടിച്ചു കൊന്നു. കോട്ടയം മുണ്ടക്കയം മടുക്ക സ്വദേശി പനച്ചിക്കല്‍ സോമന്‍ ആണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകള്‍ സൗമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൗമ്യയുടെ മകനെ സോമന്‍ ഉപദ്രവിക്കുന്നതു കണ്ടതാണ് സംഭവത്തിന് കാരണമത്രെ.

READ MORE
കോട്ടയം: ചരിത്ര പ്രസിദ്ധമായ വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമിക്കു നാളെ കൊടിയേറും. അഷ്ടമിക്കു മുന്നോടിയായി ക്ഷേത്രഗോപുരങ്ങള്‍, ബലിക്കല്‍പ്പുര, മണ്ഡപം, ക്ഷേത്രത്തിലെ പ്രധാനഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ അലങ്കരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. അലങ്കാരസാധനങ്ങള്‍ അലംകൃതമായ വാഹനത്തില്‍ ആഘോഷപൂര്‍വം കുലവാഴപുറപ്പാട് നഗരംചുറ്റി ക്ഷേത്രത്തിലെത്തുന്നതോടെ വൈക്കം അഷ്ടമി പ്രതീതിയിലാകും. ആദ്യ രണ്ടു ദിവസങ്ങളിലെ അഹസ്സ്, പ്രാതല്‍, ദീപാരാധന, ലക്ഷദീപം, വെടിക്കെട്ട്, കലാപരിപാടികള്‍ എന്നിവ എന്‍എസ്എസ് കരയോഗം വകയാണ്. വനിതാ സമാജം അംഗങ്ങളുടെ നേതൃത്വത്തിലുള്ള താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയുള്ള ഘോഷയാത്ര കിഴക്കേനട ചീരംകുന്നുംപുറം ശ്രീകൃഷ്ണക്ഷേത്രത്തില്‍നിന്നു വൈകിട്ടു നാലിന്് … Continue reading "വൈക്കം അഷ്ടമിക്ക് നാളെ തുടക്കം"
        കുമരകം: ദൈവത്തിന്റെ നാട്ടില്‍ ചാള്‍സ് രാജകുമാരന്‍ 65-ാം പിറന്നാള്‍ ആഘോഷിച്ചു. പത്‌നി കാമില്ല പാര്‍ക്കര്‍ ബൗള്‍സിനൊപ്പം കുമരകം ലേക്ക് റിസോര്‍ട്ടിലായിരുന്നു പിറന്നാള്‍ ആഘോഷം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഭാര്യ മറിയാമ്മ ഉമ്മനും ഔദ്യോഗിക അഥിതികളായി പിറന്നാള്‍ ആഘോഷ ചടങ്ങില്‍ പങ്കെടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തടിയില്‍ തീര്‍ത്ത ആനക്കുട്ടിയും ഭാര്യ മറിയാമ്മ ആഭരണങ്ങള്‍ സൂക്ഷിക്കുന്ന ആമാടപ്പെട്ടിയും സമ്മാനിച്ചു. ചൊവ്വാഴ്ചയാണ് രാജദമ്പതികള്‍ സ്വകാര്യസന്ദര്‍ശനത്തിന് കുമരകത്ത് വന്നത്. പകല്‍ 3.40ഓടെ കാമിലയും രാത്രി 7.20 ഓടെ ചാള്‍സും … Continue reading "പിറന്നാള്‍ ആഘോഷിച്ച് രാജദമ്പതികള്‍ ശ്രീലങ്കയിലേക്ക് പോയി"
കോട്ടയം: സംസ്ഥാനത്ത് സ്ത്രീത്തടവുകാരുടെ എണ്ണം കുറഞ്ഞുവരുന്നതായി ജയില്‍ ഡി.ജി.പി. ഡോ. അലക്‌സാണ്ടര്‍ ജേക്കബ്. പത്തുവര്‍ഷം മുമ്പ് സംസ്ഥാനത്തെ ജയിലുകളില്‍ 572 വനിതാ തടവുകാര്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ 200 ആയി കുറഞ്ഞു. പല ജില്ലകളിലും തടവുകാരികളില്ല. ദേശീയ തൊഴിലുറപ്പ് പദ്ധതിയും കുടുംബശ്രീകളടക്കമുള്ള സ്ത്രീശാക്തീകരണ പദ്ധതികളും ഇതിന് കാരണമായിട്ടുണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയത്തെ ജയില്‍ ജില്ലാജയിലാക്കി ഉയര്‍ത്തിയതിന്റെയും മറ്റു പദ്ധതികളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചുരുങ്ങിയ കാലത്തിനിടെ വിപ്ലവകരമായ പരിഷ്‌കാരങ്ങളാണ് ജയിലുകളില്‍ നടക്കുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജയില്‍വകുപ്പിന്റെ ചുമതലയേറ്റശേഷം മാത്രം … Continue reading "സ്ത്രീത്തടവുകാരുടെ എണ്ണം കുറഞ്ഞുവരുന്നു: ജയില്‍ ഡി.ജി.പി"
കോട്ടയം: വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പരിശോധന കര്‍ശനമാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീണര്‍ ഋഷിരാജ്‌സിംഗ്. ബസ്സുകളുടെ ഇന്‍ഷുറന്‍സ് പ്രീമിയം ഡ്രാഫ്റ്റായി നല്‍കാന്‍ നടപടി സ്വീകരിക്കും. ഇപ്പോള്‍ പ്രീമിയം അട്ക്കുന്നത് ചെക്ക് മുഖേനയാണ്. മതിയായ തുകയില്ലാതെ ചെക്കുകള്‍ മിക്കതും മടങ്ങുന്നു. പ്രീമിയം തുക ഡിമാന്റ് ഡ്രാഫ്റ്റായി സ്വീകരിക്കുന്നതിനെക്കുറിച്ച് ഇന്‍ഷുറന്‍സ് റഗുലേറ്ററി അതോറിറ്റിയുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുമരകം: ചാള്‍സ് രാജകുമാരന്റെ കുമരകം സന്ദര്‍ശനത്തിന്റെ ഭാഗമായി പോലീസ് മോട്ടോര്‍കേഡ് റിഹേഴ്‌സല്‍ നടത്തി. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള 15 വാഹനങ്ങളാണ് മോട്ടോര്‍ കേഡ് റിഹേഴ്‌സലില്‍ പങ്കെടുത്തത്. കൊച്ചിയില്‍നിന്നും ചേര്‍ത്തല വഴിയാണ് ചാള്‍സ് രാജകുമാരന്‍ കുമരകത്തെത്തുന്നത്. റിസോര്‍ട്ടില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ക്രമീകരണങ്ങള്‍ വിലയിരുത്തി. താമസസ്ഥലത്തിന്റെ പുറത്തെ സുരക്ഷാച്ചുമതല കേരള പോലീസിനും ഹോട്ടലിനുള്ളില്‍ രാജകുമാരനൊപ്പമെത്തുന്ന സ്‌കോര്‍ട്ട്‌ലാന്‍ഡ് യാഡിനുമാണ്.  എന്നാല്‍ മോട്ടോര്‍ കേഡ് റിഹേഴ്‌സല്‍ വഴിതെറ്റി മറ്റൊരു ഹോട്ടലിലെത്തിയത് കണ്ടുനിന്നവരില്‍ ചിരി പടര്‍ത്തി. ചാള്‍സ് രാജകുമാരനു താമസിക്കാനായി ഒരുക്കിയിരിക്കുന്ന കുമരകം ലേക്ക് റിസോര്‍ട്ടിലേക്ക് … Continue reading "ചാള്‍സ് രാജകുമാരന്റെ സന്ദര്‍ശനം: സുരക്ഷ കര്‍ശനമാക്കി"
കോട്ടയം: ജോലിക്കുപോയ കുടുംബനാഥനെ പിറ്റേന്നു വീടിനു സമീപത്തെ കടത്തിണ്ണയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍. നട്ടാശ്ശേരി എടാട്ട് രശ്മിഭവനില്‍ സുകുമാരന്‍ നായരെ(60)യാണു വീടിനു സമീപമുള്ള കടത്തിണ്ണയില്‍ തലക്കു പിന്നില്‍ മാരകമായ മുറിവേറ്റ നിലയില്‍ കണ്ടെത്തിയത്. വക്കീല്‍ ഗുമസ്തനായ സുകുമാരന്‍ കഴിഞ്ഞ ദിവസം രാവിലെ ഏറ്റുമാനൂരില്‍ ജോലിക്കു പോയെങ്കിലും തിരികെ എത്തിയിരുന്നില്ല. അതേ തുടര്‍ന്നു ബന്ധുക്കള്‍ അന്വേഷിച്ചപ്പോള്‍ സുകുമാരന്‍ ആദ്യം പറഞ്ഞതു വാഗമണ്ണിനു പോവുകയാണെന്നാണ്. പിന്നീട് തിരികെയെത്താറായെന്നും പറഞ്ഞിരുന്നു. എന്നാല്‍ രാത്രിയായിട്ടും എത്താതതിനെ തുടര്‍ന്നു ഫോണില്‍ ബന്ധപ്പെട്ടെങ്കിലും … Continue reading "ഗൃഹനാഥന്‍ അബോധാവസ്ഥയില്‍ ; ദുരൂഹതയെന്ന് ബന്ധുക്കള്‍"
കോട്ടയം: വീട്ടുപകരണങ്ങളും പണവും മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. തിരുവനന്തപുരം നെയ്യാറ്റിന്‍കര പഴവൂര്‍കോണം മേക്കേക്കരപുത്തന്‍വീട്ടില്‍ ഷാജി (35)യെയാണ് ഈസ്റ്റ് സിഐ റിജോ പി. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പുതുപ്പള്ളി ആറാട്ടുചിറ വെള്ളക്കുട്ട പുത്തന്‍വീട്ടില്‍ രാജുവിന്റെ വീട്ടില്‍ നിന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങളും ബെഡ്ഷീറ്റും അടക്കമുള്ള വീട്ടു സാധനങ്ങളും പണവും മോഷ്ടിച്ചെന്നായിരുന്നു കേസ്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.

LIVE NEWS - ONLINE

 • 1
  14 mins ago

  കെ.സുരേന്ദ്രന് അറസ്റ്റ് വാറണ്ട്

 • 2
  17 mins ago

  വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

 • 3
  48 mins ago

  ചക്കരക്കല്ലിലെ വിവാദ മാല കവര്‍ച്ച; യഥാര്‍ത്ഥ പ്രതി അറസ്റ്റില്‍

 • 4
  1 hour ago

  നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

 • 5
  1 hour ago

  ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

 • 6
  1 hour ago

  ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

 • 7
  2 hours ago

  സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

 • 8
  2 hours ago

  സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

 • 9
  3 hours ago

  ഫഹദിന്റെ നായികയായി സായി പല്ലവി