Monday, September 24th, 2018

കോട്ടയം: കേരളാ കോണ്‍ഗ്രസ് സുവര്‍ണ ജൂബിലി സമ്മേളനങ്ങള്‍ക്കു ആവേശകരമായ തുടക്കം. കേരളാ കോണ്‍ഗ്രസ്(എം), കേരള കോണ്‍ഗ്രസ് (ജേക്കബ്) എന്നീ പാര്‍ട്ടികളുടെ സുവര്‍ണ ജൂബിലി സമ്മേളനങ്ങള്‍ക്കാണ് പാര്‍ട്ടി രൂപംകൊണ്ട കോട്ടയത്ത് തുടക്കമായത്. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി പതാക ഉയര്‍ത്തിയതോടെ കേരളാ കോണ്‍ഗ്രസ്(എം) ജൂബിലി സമ്മേളനത്തിനു തുടക്കമായി. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു തിരുനക്കര മൈതാനത്തു നടക്കുന്ന കേരളാ കോണ്‍ഗ്രസ്(എം) സുവര്‍ണ ജൂബിലി സമ്മേളനം കെ.എം. മാണി ഉദ്ഘാടനം ചെയ്യും. വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ് അധ്യക്ഷത വഹിക്കും. ചീഫ് … Continue reading "സുവര്‍ണ ജൂബിലി സമ്മേളനങ്ങള്‍ക്കു ആവേശകരമായ തുടക്കം"

READ MORE
കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന് തുടക്കമായി. ഇന്നു രാവിലെ ഒന്‍പതിനു കലാപരിപാടികളുടെ ഉദ്ഘാടനം മന്ത്രി അടൂര്‍ പ്രകാശ് നിര്‍വഹിച്ച്‌തോടെയാണ് പിരപാടിക്ക് തുടക്കമായത്. ബിജെപി സംസ്ഥാന സെക്രട്ടറി എന്‍.കെ. നാരായണന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. നാളെ വൈകിട്ട് 6.30നു ദേശീയ സംഗീത നൃത്തോല്‍സവം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ അജിത്കുമാര്‍ അധ്യക്ഷത വഹിക്കും. കലാമണ്ഡപത്തില്‍ നൂറിലേറെ കലാകാരന്മാര്‍ നവരാത്രി ദിവസങ്ങളില്‍ സംഗീതാര്‍ച്ചന നടത്തും.
കോട്ടയം: കറുകച്ചാല്‍, നെടുംകുന്നം മേഖലയിലെ മണ്ണെടുപ്പ് കലക്ടര്‍ നിരോധിച്ചു. ആലപ്പുഴ ജില്ലയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരിലാണ് മണ്ണുകടത്തിയിരുന്നത്. ഒരു പാസുപയോഗിച്ച് പലതവണ മണ്ണ് കടത്തിയിരുന്നു. മണ്ണെടുക്കാന്‍ സമീപവാസികളുടെ അനുവാദം വാങ്ങണമെന്നാണു ചട്ടം. ഇതു മറികടക്കാന്‍ രണ്ടേക്കറോളം ഭൂമിയിലെ മണ്ണെടുത്ത് നീക്കാന്‍ പത്ത് സെന്റ് വീതം തരംതിരിച്ച് ബിനാമിപേരില്‍ അനുമതി വാങ്ങുകയാണെന്ന് പരാതി ഉയര്‍ന്നിരുന്നു. കറുകച്ചാല്‍, നെടുംകുന്നം തുടങ്ങിയ സ്ഥങ്ങളില്‍ ജലക്ഷാമം രൂക്ഷമായി അനുഭവപ്പെട്ടുതുടങ്ങി. മണ്ണെടുപ്പാണ് കാരണമെന്ന് കരുതുന്നു.
കോട്ടയം: ബാങ്ക് അക്കൗണ്ട് വഴി പാചക വാതകം നല്‍കുന്ന പദ്ധതിയില്‍ തട്ടിപ്പെന്ന്. ഈ പദ്ധതി വഴി ഗ്യാസ് സിലിണ്ടറിന് ഉപഭോക്താവ് നല്‍കേണ്ട തുക കഴിച്ച് ബാക്കി തുക സബ്‌സിഡിയായി നല്‍കുമെന്നായിരുന്നു വാഗ്ദാനമെങ്കിലും നികുതി തുക കൂടി എണ്ണക്കമ്പനികള്‍ വസൂലാക്കിയാണ് സബ്‌സിഡി നല്‍കുന്നതത്രെ. സബ്‌സിഡി വഴി പാചകവാതകം ലഭിക്കുമ്പോള്‍ ഉപഭോക്താവ് സിലിണ്ടറിന് 978 രൂപയാണ് നല്‍കേണ്ടത്. സബ്‌സിഡിയായി 535 രൂപ ലഭിക്കണം. എന്നാല്‍ 508 രൂപമാത്രമാണ് ഉപഭോക്താവിന് ലഭിക്കുന്നത്. 27 രൂപയുടെ കുറവാണ് സബ്‌സിഡിയില്‍ ഉണ്ടാവുന്നത്്. ഇത് നികുതി … Continue reading "പാചക വാതക സബ്‌സിഡിയില്‍ തട്ടിപ്പെന്ന് ആക്ഷേപം"
കോട്ടയം: വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പൂര്‍ണമായി ഓണ്‍ലൈനാക്കി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന വോട്ടര്‍ പട്ടിക പുതുക്കലിലാണ് ആദ്യമായി ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത്. കഴിഞ്ഞ 23ന് ആരംഭിച്ച പേരു ചേര്‍ക്കല്‍ നടപടികള്‍ ഒക്‌ടോബര്‍ 22നു സമാപിക്കും. സ്വന്തം കമ്പ്യൂട്ടര്‍ വഴിയോ കലക്ടറേറ്റിലും താലൂക്ക് ഓഫിസിലുമുള്ള ഹെല്‍പ് ഡെസ്‌ക് വഴിയോ അക്ഷയ സെന്ററുകള്‍ വഴിയോ അപേക്ഷ നല്‍കാം. അപേക്ഷയോടൊപ്പം ഫോട്ടോ അപ്‌ലോഡ് ചെയ്യണം. അപേക്ഷകള്‍ പരിശോധിക്കുന്നതിനായി ബൂത്ത് ലെവല്‍ ഓഫിസര്‍മാരെയാണ് (ബിഎല്‍ഒ) നിയോഗിച്ചിരിക്കുന്നത്. … Continue reading "വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍ ഓണ്‍ ലൈനില്‍"
കോട്ടയം : കോട്ടയത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുത്ത ചടങ്ങില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടാന്‍ ശ്രമിച്ചു. മാമ്മന്‍ മാപ്പിള ഹാളില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രി. കരിങ്കൊടിയുമായി ഹാളിലേക്ക് തള്ളിക്കയറാനുള്ള പ്രവര്‍ത്തകരുടെ ശ്രമം പോലീസ് വിഫലമാക്കി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കെ കെ റോഡ് ഉപരോധിച്ചു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായത് നേരിയ സംഘര്‍ഷത്തിനും ഇടയാക്കി.
കോട്ടയം: മെഡിക്കല്‍ കോളേജ് ആസ്പത്രി കെട്ടിടത്തിന് മുകളില്‍നിന്ന് താഴേയ്ക്കുചാടി സ്ത്രീ ആത്മഹത്യ ചെയ്തു. പത്തനംതിട്ട ഇലന്തൂര്‍ പാടിയില്‍ രമേശിന്റെ ഭാര്യ ജ്യോതി (26) യാണ് ചാടി മരിച്ചത്. രാവിലെ ഏഴിന് മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വാര്‍ഡില്‍ നിന്നാണ് ചാടിയത്. ഗുരുതരമായി പരിക്കേറ്റ ജ്യോതിയെ ഉടനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗര്‍ഭം അലസിയതിന്റെ വിഷമമാണ് ആത്മഹത്യക്ക് കാരണം എന്നാണ് പോലീസ് നഗമനം.
കോട്ടയം: നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസ് ചൂടു പിടിച്ചിരിക്കുന്ന അവസരത്തിലാണ് കോട്ടയത്ത് വീണ്ടും സ്വര്‍ണ വേട്ട. അഞ്ച് കിലോ സ്വര്‍ണം പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. തൃശൂരില്‍ നിന്ന് കൊല്ലത്തേക്ക് കടത്തുകയായിരുന്ന സ്വര്‍ണമാണ് പിടിച്ചത്.

LIVE NEWS - ONLINE

 • 1
  48 mins ago

  വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

 • 2
  51 mins ago

  പ്രണയത്തിലാണ്… പക്ഷെ കല്യാണം കഴിക്കാനില്ല

 • 3
  54 mins ago

  എണ്ണ ഉത്പാദനം; ട്രംപിന്റെ ആവശ്യം തള്ളി ഒപെകും റഷ്യയും

 • 4
  57 mins ago

  കരുത്തോടെ ഇന്ത്യ

 • 5
  2 hours ago

  കരുനാഗപ്പള്ളിയില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

 • 6
  3 hours ago

  ഓട്ടോ ഡ്രൈവറെ മര്‍ദിച്ച് കവര്‍ച്ച; മൂന്നു യുവാക്കള്‍ അറസ്റ്റില്‍

 • 7
  19 hours ago

  ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

 • 8
  20 hours ago

  ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

 • 9
  23 hours ago

  കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു