Saturday, February 16th, 2019

    കോട്ടയം: വിതുര പെണ്‍വാണിഭക്കേസില്‍ ആറു പ്രതികളെ കോടതി വെറുതെ വിട്ടു. പ്രധാന പ്രതികളിലൊരാളായ മുന്‍ അഡ്വക്കറ്റ് ജനറല്‍ കെ.സി. പീറ്റര്‍ അടക്കം ആറു പ്രതികളെയാണ് പ്രത്യേക കോടതി ജഡ്ജി എസ്. ഷാജഹാന്‍ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെവിട്ടത്. അനുബന്ധിച്ചുള്ള മൂന്നു കേസുകളിലെ പ്രതികളെയാണ് വിട്ടയച്ചത്. ഇനി ആലുവ മുന്‍ നഗരസഭാധ്യക്ഷന്‍ എം.ടി. ജേക്കബ് ആണ് അവശേഷിക്കുന്ന പ്രധാന പ്രതി.

READ MORE
കോട്ടയം: കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷിന് അകമ്പടിപോയ പോലീസ് വാഹനത്തിന്റെ ടയര്‍ ഊരിത്തെറിച്ചു. ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച ഉച്ചക്ക് തുരുത്തിയില്‍ മരണാനന്തരചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമ്പോഴായിരുന്നു അപകടം. തൃക്കൊടിത്താനം പോലീസിനായിരുന്നു പൈലറ്റ് ചുമതല. വാഹനത്തിന്റെ മുന്‍പില്‍ ഇടതുവശത്തെ ടയറാണ് ഊരിപ്പോയത്. ഇതേത്തുടര്‍ന്ന് അകമ്പടിവാഹനമില്ലാതെ മന്ത്രി യാത്രതുടര്‍ന്നു.
      കോട്ടയം: പ്രമാദമായ വിതുര പെണ്‍വാണിഭക്കേസില്‍ ഒരു പ്രതിയെക്കൂടി കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. കൊച്ചി സ്വദേശി സുനില്‍ തോമസിനെയാണ് കോട്ടയത്തെ പ്രത്യേക കോടതി വിട്ടയച്ചത്. കേസില്‍ ആലുവ മുന്‍ ഡിവൈഎസ്പി പി. മുഹമ്മദ് ബഷീറിനെയും നേരത്തെ കോടതി വെറുതെ വിട്ടിരുന്നു. പ്രതിയെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് പെണ്‍കുട്ടി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇതു കണക്കിലെടുത്തും മറ്റ് തെളിവുകള്‍ ഇല്ലാത്തതിനാലുമാണ് ബഷീറിനെ വെറുതെ വിട്ടത്. 1995 നവംബറിലാണ് വിതുര കേസിനാസ്പദമായ സംഭവമുണ്ടായത്. വിതുര സ്വദേശിനിയായ അജിത, … Continue reading "വിതുര പെണ്‍വാണിഭ കേസ്: ഒരു പ്രതിയെക്കൂടി വെറുതെവിട്ടു"
കോട്ടയം: മദമിളകിയ ആന സ്വകാര്യ ബസ് അടിച്ചു തകര്‍ത്തു. യാത്രക്കാര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്നലെ വൈകിട്ട് നാലിനു ചാന്നാനിക്കാട് വിവേകാനന്ദന സ്‌കൂള്‍ ജംഗ്ഷനിലാണ് ഇടഞ്ഞ ആന പരിഭ്രാന്തി പരത്തിയത്. കോട്ടയംചാന്നാനിക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബ്രദേഴ്‌സ് എന്ന സ്വകാര്യ ബസാണു തകര്‍ത്തത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. മണിക്കൂറുകള്‍ നാട് വിറപ്പിച്ച ആനയെ കോട്ടയത്തു നിന്നെത്തിയ വിദഗ്ധര്‍ മയക്കുവെടിവച്ചു തളച്ചു. ചാന്നാനിക്കാട് എം.രാഘവക്കുറുപ്പിന്റെ ഉടമസ്ഥതയിലുള്ള ചാന്നാനിക്കാട് രാജന്‍ എന്ന ആനയാണ് ഇടഞ്ഞോടിയത്. മദപ്പാട് കണ്ടതിനെ തുടര്‍ന്ന് … Continue reading "മദമിളകിയ ആന സ്വകാര്യ ബസ് അടിച്ചു തകര്‍ത്തു"
കോട്ടയം: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കോട്ടയത്തു നടക്കുന്ന ജില്ലാതല പരിപാടിയില്‍ മന്ത്രി കെ.സി. ജോസഫ് ദേശീയ പതാക ഉയര്‍ത്തും. 26ന് രാവിലെ 8.30ന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ പരിപാടികള്‍ക്കു തുടക്കം കുറിക്കും. പതാക ഉയര്‍ത്തലിനുശേഷം പോലീസ്, എക്‌സൈസ്, എന്‍.സി.സി, സ്‌കൗട്ട്, ഗൈഡ്‌സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗങ്ങള്‍, ബാന്‍ഡ് സംഘങ്ങള്‍ തുടങ്ങിയവ അണിനിരക്കുന്ന പരേഡ് നടക്കും.
കോട്ടയം: ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് ബൈക്കുയാത്രക്കാരന്‍ മരിച്ചു. ദേശാഭിമാനി സര്‍ക്കുലേഷന്‍ ഓര്‍ഗനൈസര്‍ ആര്‍പ്പൂക്കര വില്ലൂന്നി തേക്കാനം സ്‌കറിയ മാത്യു(51)വാണ് മരിച്ചത്. ബുധനാഴ്ച പകല്‍ 12.15 ഓടെ തണ്ണീര്‍മുക്കം ബണ്ട് റോഡ് കവലയില്‍നിന്ന് ഇടയാഴത്തേക്ക് തിരിയുന്ന റോഡിലായിരുന്നു അപകടം. ഉടനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. ബൈക്കില്‍നിന്ന് തെറിച്ചുപോയ സ്‌കറിയ റോഡുവക്കിലെ കുരിശുപള്ളിയുടെ മതിലിനുമുകളിലെ കമ്പിയില്‍ കുരുങ്ങുകയായിരുന്നു. വലതുകണ്ണില്‍ തുളച്ച കമ്പിയില്‍ തൂങ്ങി രക്തംവാര്‍ന്ന് ഏതാനും മിനുട്ടുകള്‍ കിടന്നു. കേരള കര്‍ഷകസംഘം ആര്‍പ്പൂക്കര പഞ്ചായത്ത് സെക്രട്ടറിയും … Continue reading "ബൈക്ക് യാത്രക്കാരന്‍ അപകടത്തില്‍പെട്ട് മരിച്ചു"
കോട്ടയം: സുഹൃത്തിനെ ജീവനോടെ പെട്രോളൊഴിച്ച് ചുട്ടുകൊന്ന സംഭവത്തില്‍ കൊലയാളികള്‍ ഉപയോഗിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ മുഖ്യപ്രതിയായ, ഇരുകാലുംതളര്‍ന്ന ദീപുവിന്റെ കാറാണ് കസ്റ്റഡിയിലെടുത്തത്. കാര്‍ ഫോറന്‍സിക് പരിശോധന്ക്ക് വിധേയമാക്കും. കൊലചെയ്യപ്പെട്ട പറത്താനം മാരൂര്‍ ടോം ജോസഫിനെ പെട്രോളൊഴിച്ച് കത്തിക്കുന്നതുവരെ ദീപുവിന്റെ കാറിലായിരുന്നു യാത്ര. കാറില്‍വച്ചാണ് ടോം ജോസഫിന് സയനൈഡ് മിശ്രിതം ഭക്ഷണത്തിലൂടെ നല്‍കിയത്. കേസിലെ പ്രതികളായ എരുമേലി ചരള ആമ്പശേരില്‍ ദീപു (31), കൂര്‍ഗ് ശ്രീമംഗലം വിക്രം (26) എന്നിവര്‍ പൊന്‍കുന്നം സബ്ജയിലില്‍ റിമാന്റിലാണ്.
കോട്ടയം: നഗരമധ്യത്തില്‍ യുവതിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ നെടുമങ്ങാട് സ്വദേശി സ്വര്‍ണ്ണമ്മ (രാധ-52) വിവാഹദല്ലാള്‍ ചമഞ്ഞു അനവധിപ്പേരുടെ പണം തട്ടിയതായി പോലീസ്. ഗാന്ധിനഗര്‍, വയസ്‌ക്കര സ്വദേശികളായ യുവാക്കളാണ് പൊലീസിനു മൊഴി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി കെകെ റോഡില്‍ പുളിമൂട് ജംക്ഷനു സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ ആസിഡ് ആക്രമണത്തിനു വിധേയയായ പത്തനംതിട്ട ളാഹ നെടുംപാട് വീട്ടില്‍ ശാലിനി(ശാലു-30) കൊല്ലപ്പെട്ട കേസില്‍ വെസ്റ്റ് സിഐ എ.ജെ. തോമസിന്റെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് സംഘം കഴിഞ്ഞ ദിവസമാണ് … Continue reading "കൊലപാതകത്തിന് അറസ്റ്റിലായ സ്ത്രി തട്ടിപ്പു കേസിലും പ്രതി"

LIVE NEWS - ONLINE

 • 1
  2 hours ago

  പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

 • 2
  4 hours ago

  സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

 • 3
  6 hours ago

  വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

 • 4
  10 hours ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

 • 5
  10 hours ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

 • 6
  10 hours ago

  ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും

 • 7
  11 hours ago

  ആലുവയില്‍ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു

 • 8
  11 hours ago

  അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം

 • 9
  11 hours ago

  സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്