Thursday, November 15th, 2018

കോട്ടയം: സഹയാത്രികയുടെ സ്വര്‍ണാഭരണം തട്ടിയെടുത്തു കടന്ന നാടോടി പെണ്‍കുട്ടിയെ ബസ് ജീവനക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പാലക്കാട് ജെറോജാ കോളനിയിലെ മല്ലിക(20)യാണു പിടിയിലായത്. ചാന്നാനിക്കാട് സ്വദേശി രാജമ്മ എന്ന വീട്ടമ്മയുടെ മൂന്നര പവന്‍ മാലയും വളയുമാണ് ബസ് യാത്രയ്ക്കിടെ മോഷണം പോയത്. കോട്ടയത്തേയ്ക്ക് ടിക്കറ്റ് എടുത്ത മല്ലിക കൊല്ലാട് ഇറങ്ങിയതു സംശയത്തിനിടയാക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയിലും ചോദ്യം ചെയ്യലിലും മോഷണം സമ്മതിക്കുകയായിരുന്നു.

READ MORE
കോട്ടയം: ഫാ. പി.സി. മാത്യു സ്മാരക അഖില കേരള ഇന്റര്‍ കൊളീജിയറ്റ് ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഇന്നുമുതല്‍ 12 വരെ എസ്ബി കോളജില്‍ നടക്കും. ടൂര്‍ണമെന്റ് ഇന്ന് 3.30നു നഗരസഭാധ്യക്ഷ സ്മിത ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മാര്‍ ഇവാനിയോസ്, തൃശൂര്‍ ശ്രീകേരളവര്‍മ, തേവര സേക്രട്ട് ഹാര്‍ട്ട്, ഏറ്റുമാനൂര്‍ മംഗളം എന്‍ജിനീയറിങ്, കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് എന്നീ ടീമുകള്‍ പങ്കെടുക്കും. നാളെ സെമിയും 12നു നാലിന് ഫൈനലും നടക്കും. ഇന്ന് ആദ്യ മത്സരത്തില്‍ എസ്ബിയും തേവര സേക്രട്ട് … Continue reading "ഇന്റര്‍ കൊളീജിയറ്റ് ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ"
കോട്ടയം: കേരളത്തിന്റെ സമ്പദ്ഘടനയെ തകര്‍ത്തുകൊണ്ട് റബറിന്റെ വിലയിടിവ് രൂക്ഷമായി തടുരുന്ന സാഹചര്യത്തില്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരം കര്‍ഷകദ്രോഹ നിലപാട് തിരുത്തണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ. ജോസഫ്. കേരളാ വാട്ടര്‍ അതോറിട്ടി 12 കോടി രൂപ മുടക്കി കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ നടപ്പാക്കുന്ന കണക്കാരി ശുദ്ധജല വിതരണ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. റബറിന്റെ ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കുന്നതിനും പ്രത്യേക ഇന്‍സെന്റീവ് കൊടുത്തു കയറ്റുമതി നടത്തുന്നതിനും കേന്ദ്ര സര്‍ക്കാര്‍ തയാറാകണം. സംസ്ഥാനത്ത് ശുദ്ധജല വിതരണം കാര്യക്ഷമമായി നടപ്പാക്കാന്‍ ഗുണനിലവാരമുള്ള … Continue reading "കര്‍ഷകദ്രോഹ നിലപാട് തിരുത്തണം : മന്ത്രി പി.ജെ. ജോസഫ്"
കോട്ടയം: കര്‍ഷകര്‍ക്ക് ദോഷം വരുത്തുന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ഐ ഗ്രൂപ്പ് രംഗത്തെത്തി. മലയോര മേഖലയിലെ കര്‍ഷകര്‍ റബര്‍ വിലയിടിവില്‍ നട്ടംതിരിയുമ്പോള്‍ ഇരുട്ടടിയായാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നതെന്നും യോഗം വിലയിരുത്തി. വരാനിരിക്കുന്ന പൂഞ്ഞാര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ പ്രാതിനിത്യം ലഭിച്ചില്ലെങ്കില്‍ മുഴുവന്‍ സീറ്റിലും ഒറ്റയ്ക്കു മത്സരിക്കാനും യോഗം തീരുമാനിച്ചു. കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. തമ്പി മങ്ങാട്ട് അധ്യക്ഷത വഹിച്ചു.
            കോട്ടയം: വിവാദ പരാമര്‍ശം നടത്തിയ ഡോ. അലക്‌സാണ്ടര്‍ ജേക്കബിനെ ജയില്‍ ഡിജിപി സ്ഥാനത്തുനിന്നു നീക്കി. ഇന്റലിജന്‍സ് എഡിജിപി ടി.പി. സെന്‍കുമാറിനാണ് ജയിലിന്റെ അധികച്ചുമതല. അലക്‌സാണ്ടര്‍ ജേക്കബിന് തല്‍ക്കാലം പകരം ചുമതലയൊന്നും നല്‍കിയിട്ടില്ലെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. പത്രസമ്മേളനം വിളിച്ചുകൂട്ടാനുണ്ടായ സാഹചര്യത്തെക്കുറിച്ചുള്ള ഡിജിപിയുടെ വിശദീകരണം ലഭിച്ച ശേഷമാണു നടപടി. വിവാദപരാമര്‍ശങ്ങളില്‍ ഡിജിപി ഖേദപ്രകടനം നടത്തിയ മറുപടിയാണ് തനിക്കു ലഭിച്ചതെന്നും എന്നാല്‍ വിചാരണ നടക്കുന്ന ഒരു കേസില്‍ ഇത്തരം പരാമര്‍ശങ്ങള്‍ സംശയത്തിനിടയാക്കുമെന്നും … Continue reading "ജയില്‍ ഡിജിപിയെ നീക്കി"
  കോട്ടയം: ചങ്ങനാശ്ശേരി തെങ്ങണയില്‍ വീട് കുത്തിത്തുറന്ന് 15 പവന്‍ സ്വര്‍ണവും 10,000 രൂപയും കവര്‍ന്നു. തെങ്ങണ എസ്എന്‍ഡിപി മന്ദിരത്തിനു സമീപം പട്ടികജാതി വികസന വകുപ്പ് ജില്ലാ ഓഫീസര്‍ പത്തനാപുരം സ്വദേശി നജീബ് വാടകക്കു താമസിക്കുന്ന വീട്ടിലാണ് രാത്രി മോഷണംനടന്നത്. വീടിന്റെ അടുക്കളവാതില്‍ കുത്തിപ്പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന 15 പവന്‍ സ്വര്‍ണാഭരണവും പഴ്‌സില്‍ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയുമാണ് മോഷ്ടിച്ചത്. വീട്ടുകാര്‍ ഉറങ്ങിയ നേരത്താണ് മോഷണം. വീട്ടുകാര്‍ രാവിലെ ഉണര്‍ന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. തൃക്കൊടിത്താനം പോലീസ് … Continue reading "വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച"
കോട്ടയം: വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണവും മോഷ്ടിച്ചു. മടുക്കുംമൂട് കാര്‍ത്തികപ്പള്ളി സേവ്യര്‍ ചാക്കോ(പാപ്പച്ചന്‍)യുടെ വീട്ടില്‍ നിന്നാണ് 47 പവനും പത്ത് ലക്ഷം രൂപയും മോഷണം പോയത്. നഗരത്തിലെ ലോഡ്ജുകളില്‍ താമസിച്ച് പകല്‍ വീടും പരിസര പ്രദേശങ്ങളും നോക്കിവച്ച് രാത്രിയില്‍ മോഷണം നടത്തുന്ന സംഘമാണ് മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. പോലീസിന്റെ രാത്രികാല പട്രോളിംഗ് കൂടുതല്‍ സജീവമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കോട്ടയം: ജനഹിതം കണക്കിലെടുക്കാത്ത പ്രകൃതി സംരക്ഷണം ജനവിരുദ്ധമാണെന്ന് സി പിഎം സംസ്ഥാന സിക്രട്ടറി പിണറായി വിജയന്‍. പശ്ചിമഘട്ട സംരക്ഷണത്തിനായി കേന്ദ്രമന്ത്രി എ.കെ. ആന്റണി ഇടപെടുമെന്ന രീതിയിലുള്ള പ്രചാരണം ജനങ്ങളെ കബളിപ്പിക്കാനാണെന്നും പിണറായി പറഞ്ഞു. സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജ്യോതിബസു ജ•ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘മതനിരപേക്ഷതയുടെ സമകാലിക പ്രസക്തിയും, ഇന്ത്യന്‍ ജനാധിപത്യവും’ എന്ന വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനുള്ള കസ്തൂരി രംഗന്‍, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചപ്പോള്‍ എ.കെ. ആന്റണി … Continue reading "ജനഹിതം നോക്കാത്ത പ്രകൃതി സംരക്ഷണം ജനവിരുദ്ധം : പിണറായി"

LIVE NEWS - ONLINE

 • 1
  3 hours ago

  സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

 • 2
  4 hours ago

  ശബരിമലയില്‍ നിരോധനാജ്ഞ

 • 3
  5 hours ago

  തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

 • 4
  8 hours ago

  ശബരിമല; സര്‍വകക്ഷിയോഗം പരാജയം

 • 5
  9 hours ago

  മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

 • 6
  11 hours ago

  പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

 • 7
  12 hours ago

  മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

 • 8
  12 hours ago

  ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

 • 9
  12 hours ago

  സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി