Monday, July 15th, 2019

കോട്ടയം: പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനെ സ്വന്തം നാട്ടില്‍ നാട്ടുകാര്‍ കൂവിയോടിച്ചു. ചേന്നാട്ട് കവലയില്‍ നടന്ന ഈരാട്ടുപേട്ട വോളി ടൂര്‍ണമെന്റിന്റെ ചടങ്ങിലായിരുന്നു സംഭവം. പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയ അദ്ദേഹം സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ കൂവല്‍ ആരംഭിച്ചു. തിരിച്ച് അതേ രീതിയിലാണ് പിസി ജോര്‍ജ് പ്രതികരിച്ചത്. ‘ഇത് ഞാന്‍ ജനിച്ച് വളര്‍ന്ന കവലയാണ് നിന്നെ ഒന്നും പേടിച്ച് പോകുന്നവന്‍ അല്ല ഞാന്‍, നീ കൂവിയാല്‍ ഞാനും കൂവും. നീ ചന്തയാണങ്കില്‍ നിന്നെക്കാള്‍ വലിയ ചന്തയാണ് ഞാന്‍’ എന്ന് … Continue reading "സ്വന്തം നാട്ടില്‍ പിസി ജോര്‍ജിനെ നാട്ടുകാര്‍ കൂവിയോടിച്ച്"

READ MORE
കോട്ടയം: എന്‍ഫോഴ്‌സ്‌മെന്റ് ഉദേ്യാഗസ്ഥനെന്ന് വിശ്വസിപ്പിച്ചു പണം തട്ടിയ കേസിലെ പിടികിട്ടാപ്പുള്ളിയെ 27 വര്‍ഷങ്ങള്‍ക്കു ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ പാലാഴി കോട്ടിയാക്കല്‍ ശിവദാസ്(57) ആണ് അറസ്റ്റിലായത്. 1992ല്‍ മെഡിക്കല്‍ കോളജ് ഭാഗത്തു വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസിലെ പ്രതിയാണ്. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ജില്ലാ പോലീസ് മേധാവി ഹരിശങ്കറിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. എസ്‌ഐ മനു വി.നായരുടെ നേതൃത്വത്തില്‍ രൂപീകരിച്ച സ്‌ക്വാഡ് കൊടകരയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
കോട്ടയം: സംസ്ഥാനത്ത് വിവിധയിടങ്ങളിലായി മോഷണം നടത്തിയശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം ബീമാപള്ളി ആസാദ് നഗര്‍ ഹര്‍ഷാദ്(39) അറസ്റ്റിലായി. 2013ല്‍ വടവാതൂര്‍ ഇഎസ്‌ഐ ആശുപത്രിയില്‍ മോഷണം നടത്തിയ കേസില്‍ പിടികിട്ടാപ്പുള്ളിയായിരുന്നു. പാമ്പാടി പൊലീസിലും ഇയാള്‍ക്കെതിരെ മോഷണ കേസുണ്ട്. തിരുവനന്തപുരത്ത് നടന്ന വധശ്രമകേസിലും അന്വേഷിച്ചുവരികയായിരുന്നു. വിവിധ ജില്ലകളില്‍ ഇയാള്‍ക്കെതിരെ മോഷണം, ആക്രമണം തുടങ്ങി കേസുകളുണ്ടെന്നു പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എന്‍ മധുസുദനന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് പിടിയിലായത്. എസ്‌ഐ … Continue reading "മോഷണം നടത്തി ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ പിടിയില്‍"
കോട്ടയം: നെടുങ്കണ്ടത്ത് വാഹന മോഷണക്കേസിലെ പ്രതി കഞ്ചാവുമായി പിടിയിലായി. കോട്ടയം തീക്കോയി പള്ളിവാതില്‍കരയില്‍ കണ്ടത്തില്‍ ഷാജി(41) ആണ് അറസ്റ്റിലായത്. 125 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും പിടിച്ചെടുത്തു. തീക്കോയി മേഖലയിലെ കഞ്ചാവ് ചില്ലറ വില്‍പനക്കാരനാണ് ഇയാളെന്ന് എക്‌സൈസ് പറഞ്ഞു. ഷാജിക്കെതിരെ 2 വാഹന മോഷണ കേസുകളുമുണ്ട്. ഉടുമ്പന്‍ചോല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എജി പ്രകാശ്, പ്രിവന്റീവ് ഓഫിസര്‍മാരായ പിജി രാധാകൃഷ്ണന്‍ കെആര്‍ ബാലന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെജെ ബിനോയി, ടിഎ അനീഷ്, സാന്റി തോമസ്, എംഎസ് അരുണ്‍, … Continue reading "വാഹന മോഷണക്കേസിലെ പ്രതി കഞ്ചാവുമായി പിടിയില്‍"
കോട്ടയം: കടുത്തുരുത്തിയില്‍ കടന്നല്ലിന്റെ കുത്തേറ്റ് 3 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാലാച്ചിറ വടക്കേ പറമ്പില്‍ ലീലാമ്മ(71), മകന്‍ റിജു(44), അയല്‍വാസി പത്തുപറയില്‍ തോമസ്(70) എന്നിവരാണു കടുത്തുരുത്തി സഹകരണ ആശുപത്രിയിലുള്ളത്. അമ്മയേയും മകേനയും രക്ഷിക്കാനെത്തിയ അയല്‍വാസിയുമടക്കം 3 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒട്ടേറെ പേര്‍ക്കു കുത്തേറ്റു. 3 ആടുകള്‍ ചത്തു. വാലാച്ചിറ വടക്കേ പറമ്പില്‍ ലീലാമ്മയുടെ പുരയിടത്തിലാണ് കടന്നല്‍ കൂട്ടം ഇളകിയത്. ഈ വീട്ടിലെ ആടുകളാണു ചത്തത്. പറമ്പില്‍ കെട്ടിയിരുന്ന ആടുകളുടെ നിലവിളി കേട്ടെത്തിയ ലീലാമ്മയെ കടന്നല്‍ കൂട്ടം … Continue reading "കടന്നല്‍കുത്തേറ്റ് 3 പേര്‍ ആശുപത്രിയില്‍"
കോട്ടയം: മുണ്ടക്കയത്ത് ശബരിമല കാനനപാതയില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ചിതറിയോടിയ തീര്‍ഥാടകരെ വനപാലകരും പോലീസും തിരച്ചില്‍ നടത്തി കണ്ടെത്തി. സംഘം വെള്ളി 10 മണിയോടെ മുക്കുഴിയില്‍ തിരികെ എത്തിയത്. പരുക്കേറ്റ 7 പേരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിരുന്നു. ശബരിമല കാനന പാതയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ 7 പേരെയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുക്കുഴി അമ്പലത്തിനു സമീപം അര കിലോമീറ്റര്‍ മാറിയാണ് ആനയുടെ അക്രമത്തില്‍ തീര്‍ഥാടകര്‍ക്ക് പരുക്കേറ്റത്. ആന്ധ്രാപ്രദേശ്, … Continue reading "ശബരിമല കാനനപാതയില്‍ കാട്ടാനയുടെ ആക്രമണം; ചിതറിയോടിയ തീര്‍ഥാടകരെ കണ്ടെത്തി"
കോട്ടയം: പുലര്‍ച്ചെ യൂണിവര്‍സിറ്റി ഗ്രൗണ്ടില്‍ ഓടാന്‍എത്തിയ അതിരമ്പുഴ സ്വദേശിയായ യുവാവിന്റെ ബൈക്കില്‍ സൂക്ഷിച്ചിരുന്ന എടിഎം കാര്‍ഡ് മോഷ്ടിച്ച് പണം തട്ടി. നാല് എടിഎം കാര്‍ഡുകളും ഡ്രൈവിങ് ലൈസന്‍സും അടങ്ങിയ പേഴ്‌സ് മോഷ്ടിച്ച ശേഷമായിരുന്നു തട്ടിപ്പ്. അതിരമ്പുഴ നടമുഖത്ത് എബിന്‍ ജോസിന്റെ എടിഎം കാര്‍ഡ് മോഷ്ടിച്ചാണ് 1000 രൂപ പിന്‍വലിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. എബിന്‍ ഓട്ടം കഴിഞ്ഞ് വീട്ടിലെത്തും മുമ്പ് പണം പിന്‍വലിച്ചതായി മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിച്ചു. അന്വേഷണത്തില്‍ തെള്ളകം പെട്രോള്‍ പമ്പിനു സമീപത്തെ എടിഎമ്മില്‍ … Continue reading "എടിഎം കാര്‍ഡ് മോഷ്ടിച്ചു പണം തട്ടി"
കോട്ടയം: കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിന്റെ കാണിക്ക മണ്ഡപത്തിന്റെ ചില്ല് തകര്‍ത്ത് ദേവിയുടെ പ്രതിമയില്‍ ചാര്‍ത്തിയിരുന്ന മാല മോഷ്ടിച്ച കേസില്‍ കോയമ്പത്തൂര്‍ ശിവനാഥ കോളനിയില്‍ താമസിക്കുന്ന ശെന്തില്‍കുമാറിനെ(48) ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. കവര്‍ച്ച നടത്തി എസ്എച്ച് മൗണ്ട് ഭാഗത്ത്‌നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ചു കടന്നുകളയുന്നതിനിടെയാണ് പോലീസ് പിടിയിലായത്. മോഷണത്തിനു ശേഷം, റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന പുത്തനങ്ങാടി സ്വദേശി ഷാജിയുടെ സ്‌കൂട്ടര്‍ മോഷ്ടിച്ചു റെയില്‍വേ സ്‌റ്റേഷന്‍ ഭാഗത്തേക്കു പോകുന്നതിനിടെ വാഹന പരിശോധന നടത്തുകയായിരുന്ന ട്രാഫിക് എസ്‌ഐ അജേഷിന്റെ പിടിയില്‍പെടുകയായിരുന്നു. ഗാന്ധിനഗര്‍ എസ്‌ഐ … Continue reading "കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ മോഷണം; പ്രതി പിടിയില്‍"

LIVE NEWS - ONLINE

 • 1
  4 hours ago

  സംസ്ഥാനത്ത് ജൂലായ് 31 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല

 • 2
  4 hours ago

  കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

 • 3
  7 hours ago

  പമ്പവരെ സ്വകാര്യ വാഹനങ്ങള്‍ക്ക് പോകാമെന്ന് ഹൈക്കോടതി

 • 4
  8 hours ago

  കര്‍ണാടകയില്‍ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ്

 • 5
  10 hours ago

  എസ്.എഫ്.ഐക്കാരന്റെ വീട്ടില്‍ സമാന്തര പി.എസ്.സി ഓഫീസ്: മുല്ലപ്പള്ളി

 • 6
  11 hours ago

  എസ്എഫ്‌ഐ ‘സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ’യായി മാറി: അബ്ദുള്ളക്കുട്ടി

 • 7
  11 hours ago

  എസ്എഫ്‌ഐ ‘സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ’യായി മാറി: അബ്ദുള്ളക്കുട്ടി

 • 8
  11 hours ago

  കള്ളുംകുടിച്ചു ഭക്ഷണവും കഴിച്ചു; 100 രൂപ ടിപ്പ് വെച്ച് മോഷ്ടാക്കള്‍ സ്ഥലംവിട്ടു

 • 9
  11 hours ago

  പോലീസ് റാങ്ക് ലിസ്റ്റില്‍ അപാകതയെന്ന് സംശയം; നിയമനങ്ങള്‍ക്ക് താത്കാലിക സ്‌റ്റേ