Monday, November 19th, 2018

കോട്ടയം: നോര്‍വെയില്‍ കപ്പലില്‍ ജോലി വാഗദാനം ചെയ്ത് വ്യാജ ഇന്റര്‍വ്യൂ നടത്തിയ രണ്ടുപേര്‍ പിടിയില്‍. നീലൂര്‍ കണ്ടകത്തുമഠത്തില്‍ ലിന്റോ മാത്യു(31), ഇയാളുടെ സഹായി നവിമുംബൈ സിദ്ധിവിനായക ടവര്‍ മഹഷ്(37) എന്നിവരെയാണ് രാമപുരം എസ്‌ഐ ജെര്‍ലിന്‍ വി സ്‌കറിയായും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. രാമപുരം ടൗണിലെ ഒരു കെട്ടിടത്തില്‍ ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചുവരുത്തി ഇന്റര്‍വ്യൂ നടത്തുന്നതിനിടെയാണ് ഇവര്‍ കുടുങ്ങിയത്. ഔദ്യോഗിക രേഖകള്‍ ഇല്ലാതെയായിരുന്നു അഭിമുഖം. ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം … Continue reading "കപ്പലില്‍ ജോലി വാഗദാനം ചെയ്ത് തട്ടിപ്പ്; രണ്ടുപേര്‍ പിടിയില്‍"

READ MORE
കോട്ടയം: മുണ്ടക്കയത്ത് സ്ഥിരമായി വാഴക്കുല മോഷണം നടത്തിവന്ന ആറുപേര്‍ അറസ്റ്റില്‍. ചെളിക്കുഴി സ്വദേശികളായ വാലുപറമ്പില്‍ സജിത്ത് (19), വാഴയില്‍ ലിന്‍സ് (24), പറത്താനം പുതുപ്പറമ്പില്‍ പി.ബി.അജിത്ത് (18), കപ്പിലാംമൂട് മുള്ളൂര്‍ സജിത്ത് (18), എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത 2 പേരെയുമാണ് അറസ്റ്റ് ചെയ്തത്. വാഴക്കുലകള്‍ മോഷ്ടിച്ചത് കഞ്ചാവു വാങ്ങാനാണെന്നു യുവാക്കളുടെ വെളിപ്പെടുത്തല്‍. കുലമോഷണം അന്വേഷിച്ചെത്തിയ പൊലീസ് കഞ്ചാവുമായി ഇവരുടെ സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. ചോറ്റി സ്വദേശിയായ ജോണ്‍ ജോസഫ് പാട്ടത്തിനു വാഴക്കൃഷി നടത്തുന്ന പറത്താനം റിബേറ്റ്പടിയിലുള്ള സ്ഥലത്തുനിന്നും വാഴക്കുല … Continue reading "വാഴക്കുല മോഷണം; ആറുപേര്‍ പിടിയില്‍"
കോട്ടയം: പാലായില്‍ വില്ലേജ് ഓഫീസര്‍ ചമഞ്ഞ് ആയുര്‍വേദ ഡോക്ടറുടെ കയ്യില്‍നിന്നും 1000 രൂപ തട്ടിയെടുത്ത സംഭവത്തില്‍ പ്രതി പോലീസ് പിടിയില്‍. ഇടുക്കി മാട്ടുക്കട്ട മരങ്ങാട്ട് വീട്ടില്‍ റിച്ചാര്‍ഡ് മാത്യു(44) വിനെയാണ്പാലാ പോലീസ് അറസ്റ്റ് ചെയ്തത്. പാലാ എസ്‌ഐ വിനീത് കുമാറും സംഘവും പ്രതിയുടെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. പാലാ മൂന്നാനി കരുണ ആശുപത്രിയിലെ ഡോ. സതീഷ് ബാബുവിന്റെ പണമാണ് റിച്ചാര്‍ഡ് തട്ടിയെടുത്തത്. വില്ലേജ് ഓഫീസര്‍ ആണെന്ന് സ്വയം പരിചയപ്പെടുത്തിയ പ്രതി കാര്‍ കേടായി കിടക്കുകയാണെന്നും കാറില്‍ വീട്ടുകാര്‍ ഉണ്ടെന്നും … Continue reading "വില്ലേജ് ഓഫീസര്‍ ചമഞ്ഞെത്തി തട്ടിപ്പ്; യുവാവ് പിടിയില്‍"
കൊച്ചി/തൃശൂര്‍/കോട്ടയം: എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ നടന്ന എടിഎം കവര്‍ച്ചാ ശ്രമം നടത്തിയ കേസില്‍ പിടികൂടിയ പ്രതികളെ കേരളത്തില്‍ എത്തിച്ചു. മൂന്നുപേരെയാണു പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. മോഷണത്തിനുശേഷം ഹരിയാന ഷിക്കപ്പുര്‍ മേവാത്തിലേക്കു കടന്ന സംഘത്തിലെ മുഖ്യപ്രതികളായ രാജസ്ഥാന്‍ സ്വദേശി പപ്പി മിയോ, ഹനീഫ്, നസീം ഖാന്‍ എന്നിവരാണു അറസ്റ്റിലായത്. ഇവരില്‍ ഫനീഫ്, നസീം ഖാന്‍ എന്നിവരെയാണ് കോട്ടയത്ത് ചങ്ങനാശേരിയില്‍ എത്തിച്ചിരിക്കുന്നത്. ഇവിടെനിന്നും ഇവരെ ഏറ്റുമാനൂരിലെ പോലീസിന്റെ ഹൈടെക് സെല്ലില്‍ എത്തിച്ച് ചോദ്യം ചെയ്യുമെന്നാണ് അറിയാന്‍ സാധിച്ചത്. അതേസമയം … Continue reading "എടിഎം കവര്‍ച്ച: പ്രതികളെ കേരളത്തില്‍ എത്തിച്ചു"
പോലീസ് ഡ്രൈവര്‍ എം.എന്‍.അജയകുമാറിനെതിരെയും നടപടിയുണ്ട്
പാലാ: ബൈക്കുകളിലെത്തി സമീപ ജില്ലകളില്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ സ്ത്രീകളുടെ മാല കവര്‍ച്ച നടത്തുകയും മോഷണം നടത്തുകയും ചെയ്തുവന്ന പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍ ഉള്‍പ്പെടെ എട്ടംഗ പിടിച്ചുപറി സംഘം പോലീസ് പിടിയിലായി. പിഴക് തോട്ടത്തില്‍ ടോം ജോണ്‍(27) പ്ലാശനാല്‍ നാഗപ്പുഴ ജീവന്‍ സജി(20), അസിന്റെ സുഹൃത്തും സംഘാംഗവുമായ രാമപുരം കുന്നപ്പള്ളി പുലിയനാട്ട് അലക്‌സ്(19), രാമപുരം ചക്കാമ്പുഴ കൊട്ടിച്ചേരില്‍ ആനന്ദ് കെ സിബി(21) രാമപുരം ബസാര്‍ ചിറയില്‍ അസിന്‍(20), നെച്ചിപ്പുഴൂര്‍ പള്ളിയാടിയില്‍ സിജു സിബി(20) എന്നിവരാണ് അറസ്റ്റിലായ മറ്റ് … Continue reading "ബൈക്കിലെത്തി സ്ത്രീകളുടെ മാലകവര്‍ച്ച: എട്ടംഗ സംഘം പിടിയില്‍"
വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കണം.
ഇന്നുപുലര്‍ച്ചെയാണ് അപകടം.

LIVE NEWS - ONLINE

 • 1
  2 hours ago

  സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

 • 2
  2 hours ago

  കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

 • 3
  5 hours ago

  ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

 • 4
  8 hours ago

  ശബരിമല കത്തിക്കരുത്

 • 5
  9 hours ago

  ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

 • 6
  9 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 7
  9 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 8
  11 hours ago

  ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

 • 9
  11 hours ago

  ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’