Tuesday, November 20th, 2018
കൊല്ലം: പത്തനാപുരത്ത് ചങ്ങലകൊണ്ട് ബന്ധിച്ച് ശരീരമാസകലം പെട്രോള്‍ ഒഴിച്ച് റോഡില്‍ കിടന്ന യുവാവിനെയും യുവതിയെയും നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. തന്നെ കൊല്ലാന്‍ കൊണ്ടുവന്നതാണെന്ന യുവതിയുടെ മൊഴിയെ തുടര്‍ന്നു കുന്നിക്കോട് സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രി ഏഴിനു കോട്ടവട്ടം പാട്ടപുരമുകള്‍ ഹൈസ്‌കൂള്‍ ജംക്ഷനിലായിരുന്നു സംഭവം. ഏഴു വര്‍ഷമായി യുവതിയും യുവാവും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവാവിന്റെ കയ്യിലുണ്ടായിരുന്ന തീപ്പെട്ടിയും പെട്രോള്‍ കൊണ്ടുവന്നതായി സംശയിക്കുന്ന കന്നാസും പിടിച്ചെടുത്തു. അന്വേഷണം ആരംഭിച്ചതായി എസ്‌ഐ ഗോപകുമാര്‍ പറഞ്ഞു.
മന്ത്രിയാക്കാത്തതിന്റെ വൈരാഗ്യത്താലാണ് ഗണേശ് ഇപ്രകാരം പ്രവര്‍ത്തിച്ചത്.
കൊല്ലം: കടയ്ക്കലില്‍ വയോധിക ദമ്പതികള്‍ താമസിക്കുന്ന വീട് പത്തംഗസംഘം പട്ടാപ്പകല്‍ അതിക്രമിച്ചുകയറി ഇടിച്ചുതകര്‍ത്തു. കുറ്റിക്കാട്, വാച്ചീക്കോണത്ത് കൊച്ചുവീട്ടില്‍ തപോധനന്‍, ശ്രീലത ദമ്പതിമാരുടെ വീടാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചുതകര്‍ത്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തപോധനനും സഹോദരി ശ്യാമളയും തമ്മില്‍ ഇടിച്ചുനിരത്തിയ വീടുള്‍പ്പെടെയുള്ള ഒരേക്കര്‍ വസ്തുവിനെ സംബന്ധിച്ച് 20 കൊല്ലമായി കോടതിയില്‍ കേസ് നടന്നുവരികയായിരുന്നു. ഈ സാഹചര്യത്തിലാണ് പത്തംഗ സംഘം കാറിലും മണ്ണുമാന്തി യന്ത്രത്തിലുമായെത്തി വീട് തകര്‍ത്തത്. ഈ സമയം തപോധനനും ശ്രീലതയും വീട്ടിലുണ്ടായിരുന്നില്ല. വീട് തകര്‍ത്ത് പത്ത് … Continue reading "പട്ടാപ്പകല്‍ പത്തംഗസംഘം വീട് ഇടിച്ചുതകര്‍ത്തു"
കൊല്ലം: ചവറയില്‍ ബ്ലേഡ് മാഫിയക്കാര്‍ മുന്‍ കെഎസ്‌യു നേതാവിനെ കുത്തി പരിക്കേല്‍പ്പിച്ചു. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കൊറ്റന്‍കുളങ്ങര ശ്രീകൃഷ്ണ മംഗലത്ത് വിനു(31) വിനാണു കുത്തേറ്റത്. ഇന്നലെ ഉച്ചക്ക് 12ന് ആയിരുന്നു സംഭവം. കൊട്ടിയം സ്വദേശി കൂടം പ്രസാദില്‍ നിന്നും കഴിഞ്ഞ മാര്‍ച്ച് ആറിന് വിനു ആറു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. രണ്ടു തവണയായി തുക മടക്കി നല്‍കിയെങ്കിലും ചെക്ക്കളും മുദ്രപ്പത്രവും മറ്റ് രേഖകളും തിരികെ ആവശ്യപ്പെട്ട് ഇയാളെ സമീപിച്ചപ്പോള്‍ പലിശ ഇനത്തില്‍ നാല് ലക്ഷം … Continue reading "ബ്ലേഡ് മാഫിയക്കാര്‍ മുന്‍ കെഎസ്‌യു നേതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു"
കൊല്ലം: കൊട്ടാരക്കര കുളക്കടയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുളക്കട ലക്ഷം വീട് കോളനിയില്‍ എബി സദനത്തിലെ സജി എബ്രഹാമിനെയും ഭാര്യ പൊന്നമ്മയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊന്നമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിലും സജിയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. കുളക്കട ലക്ഷം വീട് കോളനിയില്‍ എബി സദനത്തിലെ സജി സുഹൃത്ത് ജിജോയുമായി ചങ്ങാത്തം കൂടുന്നതിനെ പൊന്നമ്മ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇത് പറഞ്ഞുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സജി പുറത്തുപോയ സമയത്ത് … Continue reading "കുളക്കടയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍"
കൊല്ലം: കഞ്ചാവ്‌കേസില്‍ ഉള്‍പ്പെട്ട പ്രതിയെ ചവറ പോലീസ് അറസ്റ്റ് ചെയ്തു. നീണ്ടകര നീലേശ്വരം തോപ്പില്‍ ആന്റണിഭവനത്തില്‍ ജോമോന്‍(21) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 12ന് പോലീസിന്റെ വാഹനപരിശോധനയില്‍ കൈയിലുണ്ടായിരുന്ന കഞ്ചാവുപൊതി വലിച്ചെറിഞ്ഞശേഷം ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പോലീസ് ഇയാള്‍ക്കുവേണ്ടി നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാവിലെ അറസ്റ്റിലായത്. എസ്.ഐ.മാരായ ഷെഫീഖ്, സുകേഷ് എന്നിവരടങ്ങിയ പോലീസാണ് ജോമോനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി. ഇയാളില്‍നിന്ന് 20 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.  

LIVE NEWS - ONLINE

 • 1
  1 hour ago

  അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

 • 2
  2 hours ago

  ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

 • 3
  5 hours ago

  മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

 • 4
  7 hours ago

  സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

 • 5
  8 hours ago

  നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

 • 6
  8 hours ago

  ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

 • 7
  9 hours ago

  വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

 • 8
  10 hours ago

  നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

 • 9
  10 hours ago

  ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി