Sunday, September 23rd, 2018

കൊല്ലം: കൊട്ടാരക്കര റെയില്‍വേ സ്‌റ്റേഷനില്‍ പെണ്‍കുട്ടിക്കുനേരേ ആസിഡ് ആക്രമണം നടത്തിയ പ്രതിയെ റെയില്‍വേ സ്‌റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പുനലൂര്‍ പ്ലാത്തറ കളീലുവിള വീട്ടില്‍ അരുണിനെ(18) ഞായറാഴ്ച രാവിലെ പത്തരയോടെയാണ് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. അക്രമത്തില്‍ ഗുരുതരമായി പൊള്ളലേറ്റ പുനലൂര്‍ മണിയാര്‍ കേളംകാവ് ബിജു ഭവനില്‍ ബിജിനി(18)യും സമീപ സീറ്റിലുണ്ടായിരുന്ന അലോഷ്യസും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ്. പ്ലാറ്റ്‌ഫോമില്‍നിന്ന് പെണ്‍കുട്ടിക്കുനേരേ ആസിഡ് ഒഴിച്ചതും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതുമായ രീതികള്‍ ഇയാള്‍ പോലീസിന് കാട്ടിക്കൊടുത്തു. പ്രണയത്തകര്‍ച്ചയിലുള്ള … Continue reading "പെണ്‍കുട്ടിക്കുനേരേ ആസിഡ് ആക്രമണം; തെളിവെടുപ്പ് നടത്തി"

READ MORE
കൊല്ലം: ഓച്ചിറ ക്ലാപ്പനയില്‍ പ്ലസ് ടു വിദ്യാര്‍ഥിനി ട്രെയിന്‍തട്ടി മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കായംകുളം എരുവ കമലാലയത്തില്‍ ഹരികൃഷ്ണനെ(20)യാണ് അറസ്റ്റ്‌ചെയ്തത്. കൂടുതല്‍ പേര്‍ അറസ്റ്റിലാകാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനും ആത്മഹത്യക്ക് പ്രേരിപ്പിച്ചതിനുമാണ് കേസ്. കഴിഞ്ഞ 23നു പുലര്‍ച്ചെ 4.25നു ചങ്ങന്‍കുളങ്ങര റെയില്‍വേ ക്രോസിന് സമീപമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെച്ചൊല്ലി മാതാപിതാക്കളുമായി വഴക്കിട്ട് ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടിയെ രാത്രി കാണാതാകുകയായിരുന്നു. പുലര്‍ച്ചെ 1.30നു പെണ്‍കുട്ടി ബൈക്കില്‍ യുവാവിനൊപ്പം പോകുന്ന സിസിടിവി … Continue reading "പ്ലസ് ടു വിദ്യാര്‍ഥിനിട്രെയിന്‍തട്ടി മരിച്ച സംഭവം; യുവാവ് അറസ്റ്റില്‍"
മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധയിലാണ് ഇവ പിടിച്ചെടുത്തത്.
കൊല്ലം: കരുനാഗപ്പള്ളിയില്‍ മറിച്ച് വില്‍ക്കാന്‍ സൂക്ഷിച്ച റേഷന്‍ സാധനങ്ങള്‍ പിടിച്ചെടുത്തു. പുത്തന്‍തെരുവിന് പടിഞ്ഞാറ് സാമൂന്റയ്യത്ത് നസീറിന്റെ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച റേഷന്‍ സാധനങ്ങളാണ് പിടിച്ചെടുത്തത്. 51 ചാക്ക് റേഷന്‍ അരിയും മൂന്നു ചാക്ക് ഗോതമ്പുമാണു പിടിച്ചെടുത്തത്. ജില്ലാ സപ്ലൈ ഓഫിസര്‍ ഷാജി കെ ജോണ്‍, താലൂക്ക് സപ്ലൈ ഓഫിസര്‍ വി.പി.ലീലാകൃഷ്ണന്‍, റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. ജില്ലാ സപ്ലൈ ഓഫിസര്‍ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു പരിശോധന നടത്തിയത്. പിടിച്ചെടുത്ത സാധനങ്ങള്‍ ഗോഡൗണിലേക്കു മാറ്റി. … Continue reading "മറിച്ച് വില്‍ക്കാന്‍ സൂക്ഷിച്ച റേഷന്‍ സാധനങ്ങള്‍ പിടിച്ചെടുത്തു"
കൊച്ചിയിലേക്കും കോട്ടയത്തേക്കും കൊണ്ടുവന്ന മത്സ്യമാണിത്.
കൊല്ലം: ശാസ്താംകോട്ട പനപ്പെട്ടിയില്‍ അജ്ഞാത ജീവിയുടെ കടിയേറ്റ് രണ്ട് ആടുകള്‍ ചത്തു. മഠത്തില്‍ സജീവിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കടിയേറ്റ ആടിന്റെ കരച്ചില്‍കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കയപ്പോള്‍ തൊഴുത്തില്‍ നിന്നും കടിയേറ്റ ആടിനെ യാണ് കണ്ടത്. ഉടന്‍തന്നെ ആടിനെ മറ്റൊരു കൂട്ടിലേക്ക മാറ്റി. രാവിലെ എഴുന്നേറ്റപ്പോഴാണ് ഗര്‍ഭിണികളായ മറ്റ് രണ്ട് ആടുകളെ കടിയേറ്റു മരിച്ചതായി കണ്ടത്. അടുത്തിടെ അജ്ഞാത ജീവിയുടെ കടിയേറ്റു ഇരുപത്തിഅഞ്ചിലധികം വളര്‍ത്തുമൃഗങ്ങളെയാണ് ചികിത്സക്കായി മൃഗാശുപത്രിയില്‍ എത്തിച്ചത്.
കൊല്ലം: അഞ്ചലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രേമം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച നാലു യുവാക്കളെ റിമാന്‍ഡ്‌ചെയ്തു. ചണ്ണപ്പേട്ട നൗഫല്‍ മന്‍സില്‍ നൗഫല്‍, ആനക്കുളം മെത്രാന്‍തോട്ടം പ്രമില്‍ജിത്ത്, മടത്തറ ഒഴുകുപാറ ബ്ലോക്ക് 128ല്‍ അഖില്‍കുമാര്‍, കരുകോണ്‍ അജിത് ഭവനില്‍ അജിത് എന്നിവരെയാണ് റിമാന്‍ഡ്‌ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ പെണ്‍കുട്ടികളെ കാണാതായതോടെ വീട്ടുകാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അഞ്ചല്‍ സിഐ ടി സതികുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലില്‍ ആണ് കൊട്ടിയം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍വച്ച പിടികൂടിയത്. പ്രതികളെ വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പ് … Continue reading "പെണ്‍കുട്ടികളെ പ്രേമം നടിച്ച് പീഡിപ്പിച്ച നാലു യുവാക്കള്‍ റിമാന്‍ഡില്‍"
കൊല്ലം: തെന്മലയില്‍ വിവാഹസംഘമെന്നു തെറ്റിദ്ധരിപ്പിച്ച് സ്ത്രീകളുമായി എത്തിയ ജീപ്പില്‍ നിന്ന് 5,000 കവര്‍ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. ഇന്നലെ രാത്രി എട്ടിന് ആര്യങ്കാവ് എക്‌സൈസ് ചെക് പോസ്റ്റിലെ വാഹന പരിശോധനയിലാണ് ജീപ്പിന്റെ ബോണറ്റിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നിരോധി പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തത്. ജീപ്പ് ഡ്രൈവര്‍ കഴുതുരുട്ടി ഈസ്ഫീല്‍ഡ് എസ്‌റ്റേറ്റ് മൂന്നാം ഡിവിഷനില്‍ ഇസക്കിരാജിനെ(41) പിടികൂടി. ഈ ജീപ്പില്‍ ഇതിനുമുന്‍പും ഇത്തരത്തില്‍ പുകയില ഉല്‍പന്നങ്ങള്‍ കടത്തുന്നതായി വിവരമുണ്ടായിരുന്നതായി എക്‌സൈസ് സംഘം പറഞ്ഞു. കിഴക്കന്‍ മേഖലയിലെ ചില സ്വകാര്യ … Continue reading "ജീപ്പില്‍ കടത്തിയ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി"

LIVE NEWS - ONLINE

 • 1
  8 hours ago

  ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

 • 2
  10 hours ago

  ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

 • 3
  12 hours ago

  കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

 • 4
  14 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

 • 5
  15 hours ago

  മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 6
  16 hours ago

  മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

 • 7
  1 day ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 8
  1 day ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 9
  1 day ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി