Wednesday, August 21st, 2019
കൊല്ലം: കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയതില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ 9ന് ഉച്ചക്ക് 2ന് ആണ് കോയിവിള പാവുമ്പ ഇലവുംമൂട്ടില്‍ വിഷ്ണുഭവനില്‍ ഗോപാലകൃഷ്ണ(54)നെ കോയിവിള ഭരണിക്കാവിന് സമീപം വാടകവീടിന്റെ മുറ്റത്ത് കത്തിക്കരിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവിടെ താമസിക്കുന്ന യുവതി നല്‍കാനുള്ള പണം ആവശ്യപ്പെട്ടു ഗോപാലകൃഷ്ണന്‍ ഇവിടെ വരാറുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണം എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമാകൂ. അസ്വാഭാവിക മരണത്തിനാണ് തെക്കുംഭാഗം പോലീസ് കേസെടുത്തത്. എസ്‌ഐ ആര്‍ ജയകുമാറിനാണ് കേസിന്റെ … Continue reading "കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; അന്വേഷണം ഊര്‍ജ്ജിതം"
കൊല്ലം: മനോരോഗം മാറ്റാമെന്നും ബാധ ഒഴിപ്പിക്കാമെന്നും പറഞ്ഞ് യുവതിയെ ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ മന്ത്രവാദിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും. യുവതിയുടെ പിതാവ് ഉള്‍പ്പെടെ 5 പ്രതികളെ സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയച്ചു. മാവേലിക്കര പാലമേല്‍ ആദിക്കാട്ട് കുളങ്ങര ബിസ്മി മന്‍സിലില്‍ മുഹമ്മദ് സിറാജിനെ(40) ആണു കൊല്ലം 4ാം അഡീഷനല്‍ സെഷന്‍ കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കാതിരുന്നാല്‍ 6 മാസം കൂടി തടവ് അനുഭവിക്കണം. തഴവ കടത്തൂര്‍ മുറിയില്‍ കണ്ണങ്കര കുറ്റിയില്‍ … Continue reading "യുവതിയുടെ കൊല; മന്ത്രവാദിക്ക് തടവും പിഴയും"
ആലപ്പാട് മണല്‍ ഖനനത്തിനായി സീ വാഷിംഗ് നടത്തിയിരുന്ന ഭാഗത്തു കടലില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ മുങ്ങു മരിച്ചത്
കൊല്ലം: കരുനാഗപ്പള്ളി പാവുമ്പയില്‍ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ 3 പേര്‍ കൂടി അറസ്റ്റിലായി. തഴവ വട്ടയ്ക്കാട് മോഹന വിലാസത്തില്‍ ആഷിഖ്(20), കുതിരപന്തി കളരിക്കല്‍ വീട്ടില്‍ രാജീവ് (20), വാളച്ചാല്‍ പേരേത്തു വീട്ടില്‍ വിഷ്ണു(20) എന്നിവരാണ് ഇപ്പോള്‍ പിടിയിലായത്. ഇതോടെ ഈ കേസില്‍ 6 പേര്‍ അറസ്റ്റിലായിക്കഴിഞ്ഞു. കഴിഞ്ഞ മൂന്നിനു രാത്രിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പന്മന കളരി കണിച്ചുകുളങ്ങര അഖില്‍ജിത്താണ്(21) തലക്ക് അടിയേറ്റു മരിച്ചത്. ആളുമാറി അഖില്‍ജിത്തിനെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിടികൂടിയ പ്രതികളെ റിമാന്‍ഡ് … Continue reading "പാവുമ്പ കൊലപാതകക്കേസില്‍ 3പേര്‍ കൂടി അറസ്റ്റില്‍"
കൊല്ലം: കൊല്ലത്ത് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്തുവന്ന യുവദമ്പതികള്‍ അറസ്റ്റിലായി. പുത്തൂര്‍ ആനയത്ത് തടവിള വടക്കതില്‍ സുഭാഷ്(33), ഭാര്യ സിന്ധു(29) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍നിന്നു 100 പൊതി കഞ്ചാവ് പിടികൂടി. ഇരുചക്ര വാഹനത്തില്‍ കറങ്ങി നടന്ന് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചുകൊക്കലാണ് ഇവരുടെ രീതി. കൊല്ലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഐ നൗഷാദിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ ശ്യാംകുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കഞ്ചാവ് ഉപയോഗിക്കുന്ന 2 പ്ലസ്ടു വിദ്യാര്‍ഥികളെ ചോദ്യം ചെയ്തതില്‍നിന്നും ലഭിച്ച വിവരമാണ് … Continue reading "വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്ത ദമ്പതികള്‍ അറസ്റ്റില്‍"
കൊല്ലം: ഹര്‍ത്താല്‍ ദിനത്തില്‍ പോലീസ് ജീപ്പ് തകര്‍ത്ത കേസില്‍ യുവാവ് അറസ്റ്റിലായി. അയിരൂര്‍ വില്ലേജില്‍ ലിബിന്‍ ഭവനില്‍ ലിബിനെ(21) ആണ് ഇന്നലെ ഉച്ചക്ക് 1.30ന് പരവൂരില്‍ നിന്ന് പിടികൂടിയത്. യുവതീപ്രവേശവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തിലാണ് പരവൂര്‍ പോലീസ് സ്‌റ്റേഷനിലെ ജീപ്പ് കല്ലേറില്‍ തകര്‍ത്തത്. എസ്‌ഐ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കൊല്ലം: കൈപ്പത്തി വെട്ടി മാറ്റിയ കേസില്‍ പരോളില്‍ ഇറങ്ങി മുങ്ങിയ പ്രതി 3 വര്‍ഷത്തിനുശേഷം പിടിയില്‍. പന്മന മിടാപ്പള്ളി പുത്തന്‍പുര വടക്കതില്‍ ഷാനവാസ്(34) ആണ് അറസ്റ്റിലായത്. 2009 ഏപ്രില്‍ 20ന് പന്മന നെറ്റിയാട് മീനത്തേതില്‍ അബ്ദുല്‍ മനാഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസിലാണ് കരുനാഗപ്പള്ളി അസി. സെഷന്‍ കോടതി നാലര വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചത്. ഈ വിധിക്കെതിരെ ഷാനവാസ് നല്‍കിയ അപ്പീല്‍ കോടതി തള്ളി. ശിക്ഷാ കാലയളവ് കൂട്ടണമെന്ന മനാഫിന്റെ അപ്പീല്‍ പരിഗണിച്ച് … Continue reading "പരോളില്‍ ഇറങ്ങി മുങ്ങിയ പ്രതി 3 വര്‍ഷത്തിനുശേഷം പിടിയില്‍"

LIVE NEWS - ONLINE

 • 1
  11 hours ago

  സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

 • 2
  12 hours ago

  പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

 • 3
  14 hours ago

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

 • 4
  17 hours ago

  കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

 • 5
  18 hours ago

  ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

 • 6
  18 hours ago

  കവളപ്പാറ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

 • 7
  19 hours ago

  നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

 • 8
  19 hours ago

  ഇടിമിന്നലില്‍ മുന്നുപേര്‍ക്ക് പരിക്ക്

 • 9
  19 hours ago

  മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു