Wednesday, November 21st, 2018

കൊല്ലം: പോലീസുകാരനെ ആക്രമിച്ചു ബൈക്കുമായി കടന്ന യുവാവിനെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാഴി പനയംചേരി പാലറ മേലേതില്‍ ശ്രീജിത്(30) ആണു പിടിയിലായത്. ഇതേ ബൈക്കില്‍ സഞ്ചരിച്ച ഇയാള്‍ കുന്നിക്കോട് ഭാഗത്തുവച്ച് ഒരാളുടെ മൊബൈല്‍ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തിരുന്നു. ഒരാഴ്ച മുന്‍പായിരുന്നു എആര്‍ ക്യാംപിലെ എസ്‌ഐ ആയ ഉദയകുമാറിന്റെ ബൈക്ക് ഇയാള്‍ തട്ടിയെടുത്തത്. ചിന്നക്കടയില്‍ നിന്നു ലിഫ്റ്റ് ചോദിച്ചു കയറിയ പ്രതി ഉദയകുമാറുമായി സൗഹൃദം സ്ഥാപിക്കുകയും തുടര്‍ന്ന് ക്യാംപിനടുത്ത് ഇറങ്ങിയശേഷം അദ്ദേഹവുമായി സംസാരിച്ചു നില്‍ക്കുന്നതിനിടെ അപ്രതീക്ഷിതമായി ഉദയകുമാറിനെ തള്ളിയിട്ടശേഷം … Continue reading "പോലീസുകാരനെ ആക്രമിച്ച് ബൈക്കുമായി കടന്ന യുവാവ് പിടിയില്‍"

READ MORE
കൊല്ലം: കരുനാഗപ്പള്ളി പടനായര്‍കുളങ്ങര വടക്ക് വടക്കേവിളയില്‍ ശശിധരന്‍, രാജാമണി ദമ്പതികളുടെ മകള്‍ അര്‍ച്ചനയെ(20) ചിറ്റുമൂല റെയില്‍വേ ക്രോസിന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വെച്ചൂച്ചിറ ഗവ. പോളിടെക്‌നിക്കില്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിയോടെ പോളിടെക്‌നിക്കിലേക്ക് പോകാന്‍ പുതിയകാവില്‍ നിന്നും വീട്ടുകാര്‍ സ്വകാര്യ ബസില്‍ യാത്രയാക്കിയതായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഏകസഹോദരന്‍ അച്ചു.
സംഭവത്തേത്തുടര്‍ന്ന് മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസ് ഇവിടെ നിര്‍ത്തിയിട്ടു.
ഭാര്യയുമായി ഏറെക്കാലമായി പിണങ്ങി കഴിയുകയായിരുന്നു നിഹാസ്.
കൊല്ലം: രഞ്ജിത് ജോണ്‍സണ്‍ന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു പുതുച്ചേരിയില്‍ പിടിയിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇരവിപുരം സ്വദേശി മനോജ്, നെടുങ്ങോലം സ്വദേശി ഉണ്ണി, പുതുച്ചിറ സ്വദേശി കുക്കു എന്ന് വിളിക്കുന്ന പ്രണവ് എന്നിവരെയും സംഘത്തിനൊപ്പം കഴിഞ്ഞിരുന്ന മിനിയെയും പ്രത്യേക അന്വേഷണ സംഘം പുതുച്ചേരി പോലീസിന്റെ സഹായത്തോടെ ലോഡ്ജില്‍ നിന്നും പിടികൂടുകയായിരുന്നു.
കൊല്ലം: പുനലൂരില്‍ 9.25 ലക്ഷം രൂപയുടെ കള്ളനോട്ടുമായി ദമ്പതികളടക്കം 4 പേരെ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. നഗരൂര്‍ ആല്‍ത്തറമൂട് അമ്പു നിവാസില്‍ കെ.സതീശന്‍(48), ഭാര്യ രാധ(40), അടൂര്‍ വടക്കടത്തുകാവ് ഷെമീര്‍ മന്‍സിലില്‍ പി ഷമീര്‍(34), ആര്യനാട് കൃഷ്ണവിലാസത്തില്‍ കെ.ബിനുകുമാര്‍(43) എന്നിവരാണ് പിടിയിലായത്. രാധയുടെ വീട്ടില്‍ നിന്ന് 8,25,500 രൂപയുടെയും ബിനുകുമാറില്‍ നിന്ന് ഒരു ലക്ഷം രൂപയുടെയും വ്യാജനോട്ടുകള്‍ പോലീസ് കണ്ടെടുത്തു. 500ന്റെയും 2000ന്റെയും വ്യാജനോട്ടുകളാണ് പിടികൂടിയത്. സംഘത്തിലെ പ്രധാനകണ്ണി വാമനപുരം സ്വദേശി സുനില്‍ ഒളിവിലാണ്. പുനലൂര്‍ … Continue reading "കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍"
കൊല്ലം: കൊട്ടിയത്ത് തമിഴ്‌നാട്ടില്‍നിന്നും കഞ്ചാവ് കടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ എക്‌സൈസിന്റെ പിടിയിലായി. അയത്തില്‍ കാഞ്ഞിരത്തുംമൂട് കടുക്കാശ്ശേരി സുജിത്ഭവനില്‍ സുജിത്ത്(29), ഡീസന്റ്മുക്ക് രമ്യാ ഭവനില്‍ പന്തളം കണ്ണന്‍ എന്നുവിളിക്കുന്ന വിഷ്ണു(25) എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട്ടില്‍പോയി കഞ്ചാവ് വാങ്ങിക്കൊണ്ടുവന്നയാളും കഞ്ചാവിനായി ഇവരെ തമിഴ്‌നാട്ടിലേക്ക് അയച്ചയാളുമാണ് പിടിയിലായത്. സ്വകാര്യ ബസ് കണ്ടക്ടറായ വിഷ്ണുവാണ് തമിഴ്‌നാട്ടില്‍പോയി കഞ്ചാവ് വാങ്ങിക്കൊണ്ടുവരുന്നത്. കഞ്ചാവ് വ്യാപാരിയായ സുജിത്തിനുവേണ്ടി കഞ്ചാവ് വാങ്ങുന്നതിനായി വിഷ്ണു തമിഴ്‌നാട്ടിലെ ദിണ്ഡിക്കലിലേക്ക് പോയിട്ടുണ്ടെന്നും അവിടെനിന്ന് കഞ്ചാവുംവാങ്ങി ഇയാള്‍ തിരികെവരുന്നുണ്ടെന്നും എക്‌സൈസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ … Continue reading "കഞ്ചാവ് കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍"
ലിജുവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സിപിഐ പ്രവര്‍ത്തകര്‍ പുനലൂര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയുമാണ്.

LIVE NEWS - ONLINE

 • 1
  8 mins ago

  വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു

 • 2
  8 mins ago

  വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു

 • 3
  12 hours ago

  ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

 • 4
  13 hours ago

  അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

 • 5
  14 hours ago

  ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

 • 6
  17 hours ago

  മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

 • 7
  19 hours ago

  സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

 • 8
  20 hours ago

  നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

 • 9
  20 hours ago

  ഖാദി തൊഴിലാളികളെ സംരക്ഷിക്കണം