Wednesday, July 17th, 2019
കൊല്ലം: ചവറയില്‍ പണം കൊടുക്കാത്തതിന്റെ പേരില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി. ചവറ കോട്ടയില്‍ വടക്കതില്‍ ശ്യാംലാലി(22)നാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ചവറ കുളങ്ങരഭാഗം അജിത്ത് ഭവനത്തില്‍ വിവേക്‌ലാലിനെ(24) ചവറ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പത്തോടെ വൈങ്ങേലി ജങ്ഷന് സമീപത്തുവെച്ചായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശ്യാംലാലിനെ ബൈക്കിലെത്തിയ വിവേക് ലാല്‍ തടഞ്ഞുനിര്‍ത്തി പണം ആവശ്യപ്പെടുകയും കൈയില്‍ പണമില്ലെന്ന് പറഞ്ഞപ്പോള്‍ വിവേകിന്റെ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ശ്യാംലാലിന്റെ കഴുത്തിലും കൈക്കും വെട്ടുകയുമായിരുന്നു. അവിടെ … Continue reading "യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതിയുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി"
കൊല്ലം: ഊന്നിന്‍മൂടിലും പരിസരത്തും കഞ്ചാവ് വില്‍പന നടത്തുകയും കഞ്ചാവ് വലിക്കാന്‍ സൗകര്യം നല്‍കുകയും ചെയ്തിരുന്ന യുവാവിനെ രണ്ടു കിലോ കഞ്ചാവുമായി ചാത്തന്നൂര്‍ എക്‌സൈസ് സംഘം പിടികൂടി. പൂതക്കുളം ചെമ്പകശേരി സ്‌കൂളിനു സമീപം പുന്നേക്കുളം ബിഎസ് സദനത്തില്‍ സുബീഷിനെയാണ്(26) അറസ്റ്റ് ചെയ്തത്. പരവൂര്‍, പൂതക്കുളം, പുന്നേക്കുളം, സുനാമി ഫഌറ്റുകള്‍, തെക്കുംഭാഗംകാപ്പില്‍ ബീച്ചുകള്‍, റെയില്‍വേ സ്‌റ്റേഷന്‍ പരിസരം തുടങ്ങിയ സ്ഥലങ്ങളിലെ വിതരണത്തിന് സുക്ഷിച്ചിരുന്ന കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് വലിക്കുന്നതിന് നേരത്തെ ഇയാള്‍ വീട്ടില്‍ സൗകര്യം ചെയ്തു കൊടുക്കാറുണ്ടായിരുന്നു. എന്നാല്‍ വീട്ടുകാരുടെ … Continue reading "കഞ്ചാവ് വല്‍പന; രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍"
കൊല്ലം: പുനലൂര്‍ കുന്നിക്കോട് യുവാക്കളെ മര്‍ദിച്ച് അവശരാക്കിയ ശേഷം മുണ്ടില്‍ കെട്ടി വലിച്ചിഴച്ചതായി പരാതി. നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് രക്ഷപ്പെടുത്തി യുവാക്കളെ ആശുപത്രിയിലാക്കി. കുന്നിക്കോട് വിളക്കുടി പാപ്പാരംകോട് നൗഫി മന്‍സിലില്‍ നൗഫല്‍(38), ഇയാളുടെ ബന്ധു ആര്യങ്കാവ് സ്വദേശി സിദ്ധീഖ്(25) എന്നിവര്‍ക്കാണ് പരുക്കേറ്റത്. മര്‍ദനത്തില്‍ തലയിലടക്കം മാരകമായി പരുക്കേറ്റ ഇവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ടു നിരവധി ക്രിമിനല്‍ കേസിലെ പ്രതിയും കുന്നിക്കോട് സ്വദേശിയുമായ ചിമ്പു എന്ന മാര്‍ഷലിനെ കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കൊപ്പം … Continue reading "യുവാക്കളെ മര്‍ദിച്ച് അവശരാക്കിയതായി പരാതി"
കൊല്ലം: പരവൂറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് രണ്ടുപേര്‍ പിടിയിലായി. പതിനേഴുകാരിയായ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി കൂടെ താമസിപ്പിച്ച ആളെയും അതേ പെണ്‍കുട്ടിയുമായി അടുപ്പത്തിലായി പീഡനത്തിനിരയാക്കിയ അയല്‍വാസിയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പുക്കുളം സൂനാമി കോളനി നിവാസികളായ രാജേഷ്(23), ജാന്‍സുദ്ദീന്‍(24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയായ പെണ്‍കുട്ടിയുമായി രാജേഷ് ഒന്നര വര്‍ഷമായി ഒരുമിച്ചാണ് താമസം. ജാന്‍സുദ്ദീന്‍ വിവാഹിതനാണ്. ജാന്‍സുദ്ദീന്‍ പെണ്‍കുട്ടിയുമായി ഫോണ്‍ വഴി അടുപ്പത്തിലാവുകയായിരുന്നു. രാജേഷ് ജോലിക്ക് പോകുന്ന സമയങ്ങളിലായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം ജാന്‍സുദ്ദീന്റെ … Continue reading "പതിനേഴുകാരിക്ക് പീഡനം; രണ്ടുപേര്‍ പിടിയില്‍"
ഇവിടെ മെറ്റലടുക്കി താത്കാലികമായി തീവണ്ടി കടത്തിവിട്ടു
ഇന്ന് പുലര്‍ച്ചെ വെളിച്ചക്കുറവായതിനാല്‍ വള്ളം ശ്രദ്ധയില്‍ പെടാത്തതാണ് അപകടത്തിനിടയാക്കിയത്.

LIVE NEWS - ONLINE

 • 1
  11 hours ago

  മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

 • 2
  13 hours ago

  ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

 • 3
  15 hours ago

  സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

 • 4
  16 hours ago

  ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

 • 5
  18 hours ago

  മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

 • 6
  20 hours ago

  കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

 • 7
  20 hours ago

  കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

 • 8
  20 hours ago

  കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

 • 9
  21 hours ago

  ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍