Monday, November 19th, 2018

കൊല്ലം: കരുനാഗപ്പള്ളിയില്‍ നിരവധി മാലമോഷണം നടത്തിയ സംഘം പിടിയില്‍. യുവതി ഉള്‍പ്പെടെ മൂന്ന് പേരെയാണ് കരുനാഗപ്പള്ളി പോലീസ് അറസ്റ്റു ചെയ്തത്. കൊല്ലം പുന്തലത്താഴം സ്വദേശി മനോജ്കുമാര്‍(35), കാമുകി തഴുത്തല സ്വദേശി അമ്പിളി(34), ഇവരുടെ സഹായി വിനോദ്(25) എന്നിവരെ വാഹന പരിശോധനക്കിടെ പോലീസ് അറസ്റ്റ് ചെയ്തത്. മനോജ് കുമാറും അമ്പിളിയും സഞ്ചരിച്ച ബൈക്കിന്റെ മുന്നിലും പിന്നിലും വ്യത്യസ്ത നമ്പരുകള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇരുവരെയും തടഞ്ഞ് നിറുത്തി ചോദ്യം ചെയ്തത്. കൊട്ടിയം, കിളികെല്ലൂര്‍ കുണ്ടറ തുടങ്ങിയ പോലീസ് സ്‌റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ … Continue reading "മാലമോഷണ സംഘം പിടിയില്‍"

READ MORE
പതിനൊന്ന് വയസ്സുള്ള പെണ്‍കുട്ടിയും മൂന്നുവയസ്സുള്ള ആണ്‍കുട്ടിയുമാണ് മര്‍ദ്ദനത്തിനിരയായത്
ഒരു മാസം മുന്‍പാണ് മന്ത്രി മാത്യു ടി തോമസിന്റെ ഗണ്‍മാനായി സുജിത്തിനെ നിയമിച്ചത്.
കൊല്ലം: കൊല്ലത്ത് ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം ആരുടേതാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മത്സ്യത്തൊഴിലാളികളാണ് ഇന്ന് രാവിലെ അരക്ക് താഴേക്കുള്ള ശരീരഭാഗം കണ്ടെത്തിയതും പോലീസിനെ വിവരമറിയിച്ചതും. പോലീസും ഫോറന്‍സിക് വിദഗ്ദരും എത്തി പരിശോധനകള്‍ നടത്തി. വിദഗ്ധ അന്വേഷണത്തിനായി പരവൂര്‍ പോലീസുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.  
കൊല്ലം: കൊല്ലത്ത് കഞ്ചാവുമായി വടക്കേവിള തെക്കേക്കാവ് സ്വദേശി അറസ്റ്റിലായി. ശിവകുമാറിനെ(24) യാണ് 1.130 കിലോ കഞ്ചാവുമായി കൊല്ലം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കഞ്ചാവുമായി പിടിയിലായ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് ശിവകുമാറിനെക്കുറിച്ചു വിവരം ലഭിച്ചത്. ശിവകുമാറാണ് വലിയ അളവില്‍ കഞ്ചാവ് എത്തിച്ചുനല്‍കുന്നതെന്നും പിടിയിലായ ആള്‍ പോലീസിനോടു സമ്മതിച്ചത്തിനെ തുടര്‍ന്നു വെസ്റ്റ് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു ശിവകുമാര്‍. കഴിഞ്ഞ ദിവസം രാത്രി സ്വകാര്യ ബസില്‍ അഞ്ചുകല്ലുംമൂട് ജംക്ഷനില്‍ ഇറങ്ങി കഞ്ചാവുമായി നടന്നു പോകുന്നതിനിടെയാണ് ഇയാളെ പോലീസ് … Continue reading "1.130 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍"
സംസ്‌കാരം നാളെ വൈകീട്ട് 5 മണിക്ക് കടയ്ക്കലില്‍.
കൊല്ലം: കൊട്ടാരക്കര പുലമണ്‍ തോട്ടില്‍ വീണ വീട്ടമ്മയെ കാണാതായി. കലയപുരം മരുതൂര്‍ ശ്രീധരന്‍പിള്ളയുടെ ഭാര്യ ലളിതാംബിക(51)യെയാണ് കാണാതായത്. കൊട്ടാരക്കരയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം തോട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അഞ്ചലില്‍ താമസിക്കുന്ന ഇളയ മകള്‍ പാര്‍വതിയും ഇവരുടെ മകളും ഇന്നലെ കലയപുരത്തെ വീട്ടില്‍ എത്തിയിരുന്നു. ഇവരെ ഓട്ടോറിക്ഷയില്‍ കയറ്റിവിട്ട ശേഷം തിരികെ വീട്ടില്‍ വന്നും നേരത്തെ തൂത്തുകൂട്ടിയിരുന്ന ചപ്പുചവറുകള്‍ കളയുന്നതിനാണ് തോടിന്റെ ഭാഗത്തേക്ക് പോയത്. ഈ സമയം ശ്രീധരന്‍ പിളളയുടെ മാതാവ് ഭാരതിയമ്മ വീട്ടില്‍ ഉണ്ടായിരുന്നു. ലളിതാംബിക … Continue reading "തോട്ടില്‍ വീണ വീട്ടമ്മയെ കാണാതായി"
കൊല്ലം: കനത്ത മഴയില്‍ പുനലൂര്‍ പ്ലാച്ചേരി ശ്രീവിലാസത്തില്‍ ഗോപിയുടെ വീട് പൂര്‍ണമായി തകര്‍ന്നു. വീടിന്റെ പിന്‍ഭാഗം പൂര്‍ണമായി തകര്‍ന്ന് കുഴിയിലേക്ക് പൊളിഞ്ഞ് വീണു. ഓടും ഷീറ്റും മേഞ്ഞിരുന്ന വീടാണ് തകര്‍ന്നു വീണത്. അപകട സമയത്ത് ഗോപി വീട്ടിലുണ്ടായിരുന്നെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മുഴുവന്‍ സാധനങ്ങളും നശിച്ചു. അടുത്തിടെയാണു ബാങ്കില്‍ നിന്നു 2 ലക്ഷം രൂപ വായ്പയെടുത്ത് വീടിന്റെ അറ്റകുറ്റപണി തീര്‍ത്തത്.

LIVE NEWS - ONLINE

 • 1
  6 hours ago

  സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

 • 2
  7 hours ago

  കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

 • 3
  9 hours ago

  ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

 • 4
  12 hours ago

  ശബരിമല കത്തിക്കരുത്

 • 5
  13 hours ago

  ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

 • 6
  13 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 7
  13 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 8
  15 hours ago

  ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

 • 9
  15 hours ago

  ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’