Friday, November 16th, 2018

കൊല്ലം: വികസന പ്രവര്‍ത്തനങ്ങള്‍ ആത്മാര്‍ത്ഥമായി ഏറ്റെടുത്ത് നടത്തിയാല്‍ മാത്രമെ ജനപ്രതിനിധികള്‍ക്ക് ജനമനസ്സില്‍ സ്ഥാനം പിടിക്കാന്‍ സാധിക്കുവെന്ന് എന്‍.പീതാമ്പരകുറുപ്പ് എംപി. അതുകൊണ്ട് ജനപ്രതിനിധികള്‍ എന്നും മാതൃകയാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലമേല്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറിന്റേ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെമീന പറമ്പില്‍ അധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പര്‍ അഡ്വ. ആര്‍ ഗോപാലകൃഷ്ണ പിള്ള, നിലമേല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. നിയാസ് മാറ്റാപ്പള്ളി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. … Continue reading "ജന പ്രതിനിധികള്‍ മാതൃകയാവണം: പീതാമ്പരകുറുപ്പ് എംപി"

READ MORE
കൊല്ലം: സ്‌റ്റേഷനറി കടയില്‍ മോഷണത്തിനു ശ്രമിച്ച പ്ലസ്ടു വിദ്യാര്‍ഥികളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ബൈക്കിലെത്തിയ മൂന്നംഗസംഘം സമീപത്തുള്ള അനു സ്‌റ്റോഴ്‌സിന്റെ ടാര്‍പ്പോളിന്‍ അഴിച്ചുമാറ്റി മോഷണത്തിന് ശ്രമിക്കുകയായിരുന്നു. പ്രദേശവാസികളായ ചിലര്‍ സംഭവമറിഞ്ഞ് എത്തിയതോടെ സംഘം ബൈക്ക് ഉപേക്ഷിച്ച്് ഓടി രക്ഷപ്പെട്ടു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഒരാള്‍ പിടിയിലായി. പൊലീസ് എത്തി വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തു. അന്വേഷണത്തില്‍ കരുനാഗപ്പള്ളി സ്വദേശികളായ മറ്റു രണ്ടുപേരെയും തിരിച്ചറിഞ്ഞു. പിന്നീട് രക്ഷിതാക്കളെ വിളിച്ചുവരുത്തിയ ശേഷമാണ് ഇവരെ വിട്ടയച്ചത്.
കൊല്ലം: ഓട്ടോയില്‍ ലോറി ഇടിച്ച് ഓട്ടോഡ്രൈവര്‍ക്ക് പരിക്ക്. ചങ്ങന്‍കുളങ്ങര കൈപ്പള്ളിത്തറയില്‍ ശശിധരനാണ് (58) ഗുരുതരമായി പരിക്കേറ്റത്. ഇയാളെ കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂര്‍ണമായി തകര്‍ന്ന ഓട്ടോയില്‍ കുടുങ്ങിയ ശശിധരനെ ഏറെ പരിശ്രമിച്ചാണ് നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്.
കൊല്ലം : ടെലിവിഷന്‍ തലയില്‍ വീണ് ഒന്നര വയസുകാരന്‍ ദാരുണമായി മരണപ്പെട്ടു. മയ്യനാട് പുല്ലിച്ചിറ സ്വദേശി ബിനുവിന്റെയും നിത്യയുടെയും മകന്‍ ആഗ്നേയ് ആണ് ദാരുണമായി മരിച്ചത്. മസ്‌കറ്റിലെ താമസസ്ഥലത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. തൊട്ടടുത്ത വീട്ടില്‍ മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കവെ ആഗ്നേയ് ടി വിയുടെ കേബിള്‍ പിടിച്ചുവലിച്ചപ്പോള്‍ തലയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു.
  കൊല്ലം: വാക്കനാട് ഉളകോട് അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാറക്വാറിയില്‍ നിന്നു ടിപ്പറും ജാക്ക്ഹാമറും ഹിറ്റാച്ചി ബ്രേക്കറും പിടികൂടി. വെളിയം വില്ലേജ് ഓഫിസര്‍ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണു പിടികൂടിയത്. പാറ കഷണങ്ങളാക്കാന്‍ ഉപയോഗിക്കുന്ന ബ്രേക്കര്‍ കസ്റ്റഡിയിലെടുത്തു ക്വാറിയില്‍ സൂക്ഷിക്കുകയും മറ്റു വാഹനങ്ങള്‍ പൂയപ്പള്ളി പൊലീസിനു കൈമാറുകയും ചെയ്തു. പൂയപ്പള്ളി പൊലീസ് കേസെടുത്തു. പള്ളിമേടയില്‍ പട്ടാപ്പകല്‍ മോഷണം കോട്ടയം: പട്ടാപ്പകല്‍ പള്ളിമേടയില്‍ പട്ടാപ്പകല്‍ മോഷണം. കളത്തൂക്കടവ് സെന്റ് ജോണ്‍ വിയാനി പള്ളിമേടയിലാണ് പട്ടാപ്പകല്‍ മോഷണം നടന്നത്. 40,000 രൂപയും ലാപ്‌ടോപ്പും … Continue reading "ടിപ്പറും ഹിറ്റാച്ചി ബ്രേക്കറും പിടികൂടി"
കൊല്ലം: പുനലൂര്‍ റയില്‍വേ സ്‌റ്റേഷന്‍ ഗ്രൗണ്ടില്‍ പേ ആന്റ്് പാര്‍ക്കിംഗ്, പേ ആന്റ് ടൊയ്‌ലറ്റ് സംവിധാനവും പ്രവര്‍ത്തനം തുടങ്ങി. പുലര്‍ച്ചെ അഞ്ചു മുതല്‍ രാത്രി അവസാന ട്രെയിന്‍ പോകുന്നതു വരെ ഈ സംവിധാനം ഉണ്ടാകും. ഗുരുവായൂര്‍ ഫാസ്റ്റ് പാസഞ്ചറും മധുര പാസഞ്ചറും എത്തിയതോടെ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതിനാലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. ഫോര്‍വീലറിന് 10 രൂപയും ബൈക്ക്, ഓട്ടോ എന്നിവയ്ക്ക് അഞ്ചുരൂപയും സൈക്കിളിന് രണ്ടു രൂപയുമാണ് നിരക്ക്. മധുര ഡിവിഷന്‍ സീനിയര്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ കഴിഞ്ഞ ആഴ്ചയാണ് … Continue reading "പുനലൂര്‍ റയില്‍വേസ്‌റ്റേഷന്‍ ഗ്രൗണ്ടില്‍ പേ ആന്റ് പാര്‍ക്കിംഗ്"
കൊല്ലം: ശ്രീരാമപുരം മാര്‍ക്കറ്റിലെ ഏഴ് കടകള്‍ കത്തിനശിച്ചു. തീയിട്ടതാണെന്നു സംശയിക്കുന്നതായിപോലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് പുനലൂരില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു. മാര്‍ക്കറ്റ് കവാടത്തില്‍ മരുതിമണ്ണില്‍ വീട്ടില്‍ പൊടിച്ചിയുടെ ഉടമസ്ഥതയിലുള്ള പച്ചക്കറി സ്റ്റാളിലാണ് ആദ്യം തീപിടിച്ചത്. പുനലൂരില്‍ നിന്നു രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തി തീകെടുത്തുന്നതിനിടെ 20 മീറ്റര്‍ അകലെയുള്ള പേപ്പര്‍മില്‍, അജീന മന്‍സിലില്‍ സുനിലിന്റെ ഉടമസ്ഥതയിലുള്ള എഎസ്‌കെ പച്ചക്കറി സ്റ്റാള്‍, അഷ്ടമംഗലം അജിത വിലാസത്തില്‍ കനകമ്മയുടെ ഉടമസ്ഥതയിലുള്ള പച്ചക്കറി സ്റ്റാള്‍, ചാലക്കോട് സൈന മന്‍സിലില്‍ താജുദീന്റെ … Continue reading "കടകള്‍ കത്തിനശിച്ചു"
കൊല്ലം: കൊല്ലത്തു നിന്ന മീന്‍ പിടിക്കാന്‍ പോയ മത്സ്യത്തൊഴിലാഴികള്‍ക്ക് നേരേ ആക്രമണം. ഹരിപ്പാട് വെച്ചാണ് ഇവരെ അക്രമിച്ചത്. ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ വലകള്‍ നശിപ്പിച്ചതായും മീനുകള്‍ പിടിച്ചെടുത്തതായും പരാതിയുണ്ട്.

LIVE NEWS - ONLINE

 • 1
  6 hours ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 2
  7 hours ago

  തൃപ്തി ദേശായി മടങ്ങുന്നു

 • 3
  8 hours ago

  മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

 • 4
  10 hours ago

  ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

 • 5
  13 hours ago

  കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

 • 6
  14 hours ago

  ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

 • 7
  15 hours ago

  പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

 • 8
  15 hours ago

  ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

 • 9
  16 hours ago

  തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം