Friday, September 21st, 2018

ചടയമംഗലം: ജടായുപ്പാറ കോദണ്ഡ രാമക്ഷേത്രത്തിലെ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് ആന്വേഷണം ഊര്‍ജിതമാക്കി. സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ചിലര്‍ പോലീസ് നിരീക്ഷണത്തിലാണ്. ഇവരുടെ മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. വിരലടയാളവും ശേഖരിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ പ്രവേശനഭാഗത്തെ കമാനത്തിന്റെഭാഗം നാലുപേര്‍ ചേര്‍ന്നു കൊണ്ടുപോയതിനെക്കുറിച്ചും അന്വേഷണ സംഘത്തിനു ചില സൂചന ലഭിച്ചതായാണ് അറിയുന്നത്. പ്രതികള്‍ ഉടന്‍ വലയിലാവുമെന്ന് പോലീസ് അറിയിച്ചു.

READ MORE
എഴുകോണ്‍: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ആര്‍എസ്എസ് മണ്ഡലം കാര്യവാഹകിനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഏഴു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ കോളുകളും മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തു.
    കൊല്ലം: വില്യം ഷേക്‌സ്പിയറുടെ ഇതിഹാസ കൃതി മാക്ബത്ത് മലയാളത്തില്‍ വീണ്ടും അരങ്ങിലെത്തുന്നു. ഒട്ടനവധി അമേച്വര്‍ വേദികള്‍ താണ്ടിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് പ്രൊഫഷണല്‍ സമീപനത്തോടെ ഈ നാടകം വേദിയിലെത്തുന്നത്.കാളിദാസകലാകേന്ദ്രമാണ് നാടകം അവതരിപ്പിക്കുന്നത്. കൊല്ലത്തെ സോപാനം ഓഡിറ്റോറിയത്തില്‍ നാടകം അരങ്ങേറി. ചലച്ചിത്രനടനും കാളിദാസ കലാകേന്ദ്രം ഡയറക്ടറുമായ ഇ എ രാജേന്ദ്രനാണ് സംവിധാനം. 40 ലക്ഷത്തിലേറെ രൂപ ചെലവിട്ട് അരങ്ങിലെത്തിക്കുന്ന നാടകം കേരളത്തിലെ ഏറ്റവും ചിലവേറിയ നാടകമാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. സമകാലിക സംഭവങ്ങളും ഉള്‍പ്പെടുത്തി തികച്ചും കാലികപ്രസക്തിയോടെയാണ് മാക്ബത്ത് … Continue reading "പുതുമകളോടെ മാക്ബത്ത്"
കൊല്ലം: ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ മതപഠനശാലകള്‍ സ്ഥാപിക്കുമെന്നു മന്ത്രി വി.എസ്. ശിവകുമാര്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ രാമായണ മാസാചരണ സമാപന സമ്മേളനം വെളിനല്ലൂര്‍ ശ്രീരാമ ക്ഷേത്രത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ തിന്മകളെ അകറ്റി നന്മകള്‍ ഉണ്ടാക്കുന്നതിനു രാമായണ പാരായണം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ദേവസ്വം കമ്മിഷണര്‍ പി. വേണുഗോപാല്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ സുഭാഷ് വാസു, പി.കെ. കുമാരന്‍, പീതാംബരക്കുറുപ്പ് … Continue reading "മതപഠനശാലകള്‍ സ്ഥാപിക്കും: മന്ത്രി വി.എസ്. ശിവകുമാര്‍"
കൊല്ലം: സ്വകാര്യബസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി യാത്രക്കാരായ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഡ്രൈവറടക്കം നാല് പേരുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 8.45ന് അഞ്ചാലുംമൂട് ചെമ്മക്കാട് പാലത്തിന് സമീപമായിരുന്നു അപകടം. ബസ് അമിതവേഗതയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരില്‍ 16 പേരെ അഞ്ചാലുംമൂട് മാതാ ആശുപത്രിയിലും ഒമ്പതുപേരെ കൊല്ലം ജില്ലാ ആശുപത്രിയിലും ബാക്കിയുള്ളവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും പോലീസും ചേര്‍ന്നാണ് … Continue reading "കൊല്ലത്ത് ബസ് വീട്ടിലേക്ക് ഇടിച്ചുകയറി മുപ്പതോളം പേര്‍ക്ക് പരിക്ക്"
കൊല്ലം: ഭാര്യയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 15 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതി പോലീസ് പിടിയില്‍. കൊല്ലം ഈസ്റ്റ് പട്ടത്താനം കപ്പലണ്ടിമുക്കിന് സമീപം വയലില്‍ പുത്തന്‍ വീട്ടില്‍ ഹില്‍ഡയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി വടക്കേവിള പട്ടത്താനം അമ്മന്‍നടക്കു സമീപം ചന്ദ്രാലയത്തില്‍ ബൈജു എന്നുവിളിക്കുന്ന സില്‍വസ്റ്റര്‍ ഡിസൂസയെയാണ് ( 44) കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അമിതമായ മദ്യപാനവും, പരസ്ത്രീബന്ധവും ഭാര്യയായ ഹില്‍ഡ ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് … Continue reading "മുങ്ങിയ പ്രതി പോലീസ് പിടിയില്‍"
കൊല്ലം: കുഴല്‍പ്പണം കടത്തുന്നതിനിടെ കൊല്ലത്ത് രണ്ട് പേര്‍ അറസ്റ്റില്‍. മലപ്പുറം തിരൂര്‍ സ്വദേശി ആലിക്കോയ, കൊല്ലം ആയൂര്‍ സ്വദേശി സജീവ് എന്നിവരെയാണ് കൊല്ലം ഈസ്റ്റ് എസ്.ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരില്‍ നിന്ന് 25 ലക്ഷം രൂപയും പിടിച്ചെടുത്തു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്ത് വരുന്നു.
കൊല്ലം: ജില്ലാ ലേബര്‍ ഓഫീസറെ യൂത്ത് സംഘടനകള്‍ ഉപരോധിച്ചു. അഴിമതിയും, സ്വജനപക്ഷപാതവും, പൊതു പ്രവര്‍ത്തകരെ അവഹേളിക്കുകയും ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഐ.എന്‍.ടി.യു.സി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ ലേബര്‍ ഓഫീസറെ ഉപരോധിച്ചത്. ഡിവിഷണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഡോ. ശ്രീഹരിയുടെ നേതൃത്വത്തില്‍ ലേബര്‍ ഉദ്യോഗസ്ഥരും, കൊല്ലം വെസ്റ്റ് എസ്.ഐ. മുഹമ്മദ് ഷാഫിയും, ഡി.എല്‍.ഒ., ഡു. സുരേഷും സമര പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ സമരക്കാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ രണ്ടു ദിവസത്തിനകം പരിഹരിക്കാമെന്നു ഉറപ്പുനല്‍കിയതിനെതുടര്‍ന്നു മണിക്കൂറുകള്‍ നീണ്ട ഉപരോധ സമരം … Continue reading "ലേബര്‍ ഓഫീസറെ ഉപരോധിച്ചു"

LIVE NEWS - ONLINE

 • 1
  2 hours ago

  യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 • 2
  3 hours ago

  അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

 • 3
  3 hours ago

  കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

 • 4
  3 hours ago

  പെട്രോളിന് ഇന്നും വില കൂടി

 • 5
  4 hours ago

  മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

 • 6
  4 hours ago

  ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

 • 7
  5 hours ago

  തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

 • 8
  5 hours ago

  കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍

 • 9
  6 hours ago

  മലപ്പുറത്ത് ടാങ്കര്‍ മറിഞ്ഞ് വാതക ചോര്‍ച്ച