Friday, September 21st, 2018

ശാസ്താംകോട്ട: ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് നടുറോഡില്‍ ആളുകളെ ഇറക്കിയ കെഎസ്ആര്‍ടിസി ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം ഭരണിക്കാവിലാണ് സംഭവം. പത്തനംതിട്ടയില്‍ നിന്നു കൊല്ലത്തേക്കു വന്ന വേണാട് ബസ് ജംഗ്ഷനിലെ ട്രാഫിക് ഐലന്റിനു മുന്നില്‍ നിര്‍ത്തി ആളുകളെ ഇറക്കിയതു ട്രാഫിക് നിയന്ത്രണത്തിലേര്‍പ്പെട്ട ഹോം ഗാര്‍ഡ് ചോദ്യം ചെയ്തു. ബസ് ജംഗ്ഷനില്‍ നിന്നു മാറ്റാതെ ജീവനക്കാര്‍ ഹോം ഗാര്‍ഡിനു നേരെ തട്ടിക്കയറി. ഇതിനിടയില്‍ സ്ഥലത്തെത്തിയ ശാസ്താംകോട്ട എസ്‌ഐ ജയചന്ദ്രന്‍ പിള്ള ബസ് ഭരണിക്കാവ് ക്ഷേത്രത്തിനു മുന്നിലേക്കു മാറ്റിയിട്ടു യാത്രക്കാരെ … Continue reading "നടുറോഡില്‍ ആളുകളെ ഇറക്കിയ ബസ് കസ്റ്റഡിയില്‍"

READ MORE
കൊല്ലം: സ്പിരിറ്റ് കടത്ത്‌കേസിലെ പ്രധാന കണ്ണി പോലീസ് പിടിയില്‍. അടൂര്‍ പെരിങ്ങനാട് ശങ്കരവിലാസത്തില്‍ അനില്‍കുമാറി(42)നെയാണ് കൊല്ലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.സുരേഷും സംഘവും അറസ്റ്റ് ചെയ്തത്്. ജില്ലയില്‍ കിഴക്കേ കല്ലട, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ നിന്ന് 7700 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ കേസില്‍ പ്രധാന പ്രതിയാണ് അനില്‍ കുമാര്‍. തിരുനല്‍വേലിയില്‍ ഒരു സ്പിരിറ്റ് മൊത്ത വ്യാപാരിയില്‍ നിന്നും അനില്‍കുമാര്‍ നേരിട്ടാണ് സ്പിരിറ്റ് എടുക്കുന്നത്.പ്രത്യക അറ പണിഞ്ഞിട്ടുള്ള ടോറസ് വണ്ടിയില്‍ അടൂരില്‍ എത്തുന്ന സ്പിരിറ്റ്‌ലോഡ് അവിടെ നിന്നും തഴവയിലെ വര്‍ക്ക്‌ഷോപ്പില്‍ … Continue reading "കൊല്ലം സ്പിരിറ്റ് കേസിലെ പ്രധാന കണ്ണി അറസ്റ്റില്‍"
ഓയൂര്‍: നിയന്ത്രണം വിട്ട കാര്‍ ക്ഷേത്ര കവാടത്തിലേക്ക് ഇടിച്ചുകയറി നെല്ലിക്കുന്നം സ്വദേശികളായ നാല് പേര്‍ക്ക്് പരുക്കേറ്റു. ഓടനാവട്ടത്തുനിന്ന് വെളിയം ഭാഗത്തേക്കുപോകുകയായിരുന്ന ആള്‍ട്ടോ കാര്‍ പരുത്തിയറ ജംഗ്ഷന്‍ സമീപം വെച്ച് പുല്ലാഞ്ഞിക്കാട് വഴിവന്ന ഓട്ടോയിലിടിച്ച് നിയന്ത്രണം വിട്ട് സമീപത്തെ ക്ഷേത്ര കവാടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
പുത്തൂര്‍: പവിത്രേശ്വരം പഞ്ചായത്തിലെ കാര്‍ഷിക മേഖലക്ക് പുത്തനുണര്‍വേകുവാന്‍ ഒരു കോടി 87 ലക്ഷം രൂപയുടെ കേന്ദ്രസഹായം അനുവദിച്ചതായി കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് . പഞ്ചായത്തിലെ കാര്‍ഷിക മേഖലയുടെ സമഗ്രവികസനത്തിനായി രാഷ്ട്രീയ കൃഷിവികാസ് യോജനയിലുള്‍പ്പെടുത്തിയാണു സഹായം അനുവദിച്ചിരിക്കുന്നത്.
കൊല്ലം: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വസ്തു പണയപ്പെടുത്തി 25 ലക്ഷം തട്ടിയ സ്ത്രീ അറസ്റ്റില്‍. കൊട്ടിയം നടുവിലക്കര ശ്രീരാമ മന്ദിരത്തില്‍ ഉഷാകുമാരി (53)യെയാണ് കൊല്ലം ഈസ്റ്റ് പോലീസ് എറണാകുളം വെണ്ണലയിലെ ഫ്‌ളാറ്റില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ലോണെടുത്തശേഷം തുക അടക്കാതെ പണയവസ്തു വ്യാജരേഖയുണ്ടാക്കി ബാങ്ക് അറിയാതെ വില്‍പ്പന നടത്തിയ സംഭവത്തിലാണ് അറസ്റ്റ്്. 1999ലാണ് ഇവര്‍ വസ്തു പണയപ്പെടുത്തി 11,90,000 രൂപ ലോണെടുത്തത്. ലോണ്‍ അട്ക്കാത്തതിനാല്‍ പലിശയും പിഴപ്പലിശയുമടക്കം 26,48,682 രൂപ ബാധ്യതയായി. 2006ല്‍ ഈ വസ്തു വിറ്റതിനുശേഷം … Continue reading "ഭൂമി പണയപ്പെടുത്തി 25 ലക്ഷം തട്ടിയ സ്ത്രീ അറസ്റ്റില്‍"
കൊല്ലം: മുഖംമിനുക്കി തെന്മല ഇക്കോ ടൂറിസം സഞ്ചാരികളെ തേടുന്നു. ശെന്തുരുണി ഇക്കോ ടൂറിസം എന്നായിരിക്കും ഇനിമുതല്‍ ഇവിടം അറിയപ്പെടുക. മാത്രമല്ല ഇവിടെ കടുവാസങ്കേതമായി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. ഇതിനായി ശെന്തുരുണി വന്യജീവി സങ്കേതമേഖലയില്‍ കടുവകളെയും മറ്റ് കാട്ടുമൃഗങ്ങളെയും കണ്ടെത്താനായി ആധുനിക തരത്തിലുള്ള 30ഓളം ക്യാമറകളും വിവിധമേഖലകളില്‍ സ്ഥാപിച്ചുകഴിഞ്ഞു. മറയൂര്‍ വനമേഖലയില്‍ വനംവകുപ്പ് പരീക്ഷിച്ച അതേ സാങ്കേതിക വിദ്യയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. എണ്ണത്തില്‍ കൂടുതല്‍ കടുവ, പുലി, കാട്ടുപോത്ത്, കരടി എന്നിവയെ കണ്ടെത്തിയാല്‍ ഇതിന്റെ ആവാസവ്യവസ്ഥക്ക് സ്ഥലം ഒരുക്കാനുള്ള സങ്കേതമായി … Continue reading "വികസനം കാത്ത് ശെന്തുരുണി ഇക്കോ ടൂറിസം"
കൊല്ലം: കൊല്ലം ലിങ്ക് റോഡ് നീട്ടാന്‍ 63 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായാണിത്. ഇതിനായി കെ.എസ്.ആര്‍.ടി.സി മുതല്‍ തോപ്പില്‍കടവ് വരെയാണ് ലിങ്ക് റോഡ് നീട്ടുക. 161 കോളജുകളില്‍ പുതിയ കോഴ്‌സുകള്‍ അനുവദിക്കാനും തീരുമാനമായി. സര്‍ക്കാര്‍ ജീവനക്കാരുടെ ഓണം ബോണസ് നല്‍കുന്നതിന് പുതിയ സമ്പ്രദായം കൊണ്ടുവരാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കൊല്ലം: കൊല്ലത്ത് അനധികൃതമായി സൂക്ഷിച്ച സ്പിരിറ്റ് പിടികൂടി. കരുനാഗപ്പള്ളിയിലെ ഒരു വര്‍ക്‌ഷോപ്പില്‍ നിന്നാണ് 250 കന്നാസുകളിലായി സൂക്ഷിച്ച സ്പിരിറ്റ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട്‌പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരുന്നു.

LIVE NEWS - ONLINE

 • 1
  11 mins ago

  ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

 • 2
  1 hour ago

  നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

 • 3
  3 hours ago

  ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

 • 4
  3 hours ago

  ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

 • 5
  6 hours ago

  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

 • 6
  7 hours ago

  കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

 • 7
  10 hours ago

  യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 • 8
  11 hours ago

  അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

 • 9
  11 hours ago

  കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി