Monday, September 24th, 2018

കൊല്ലം : മസ്‌ക്കറ്റില്‍ വീട്ടുജോലി വാഗ്ദാനം ചെയ്ത് യുവതിയെ പെണ്‍വാണിഭ സംഘത്തിനു കൈമാറിയ കേസ് ഒത്തുതീര്‍പ്പാക്കാന്‍ പ്രതികള്‍ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായി കൊല്ലം സ്വദേശിനിയായ പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍. തനിക്കും തന്റെ കുടുംബത്തിനും ഭീഷണിയുണ്ടെന്നും ഏതു ഭീഷണിയെ അതിജീവിച്ചും കേസുമായി മുന്നോട്ടുപോകുമെന്നും യുവതി ഒരു സ്വകാര്യ ചാനലിനോടു പറഞ്ഞതായാണ് റിപ്പോര്‍ട്ട്. വീട്ടുജോലിക്കു മസ്‌ക്കറ്റില്‍ കൊണ്ടുപോയ ശേഷം യുവതിയെ പെണ്‍വാണിഭ സംഘത്തിനു കൈമാറിയ കേസില്‍ പേരൂര്‍ സ്വദേശിനിയായ റഹിയാനത്ത്, രമാവതി, കണ്ണൂര്‍ സ്വദേശി അഷ്‌റഫ് എന്നിവരെ കഴിഞ്ഞ വ്യാഴാഴ്ച കൊല്ലം … Continue reading "മസ്‌ക്കറ്റ് പെണ്‍വാണിഭ കേസ് ഒതുക്കാന്‍ ശ്രമം"

READ MORE
കടയ്ക്കല്‍ : കുറ്റിക്കാട്ട് ബൈക്കുകളില്‍ ആക്രമണത്തിന് എത്തിയ ഏഴംഗ സംഘം പൊലീസ് പിടിയില്‍. ഇവരില്‍ നിന്നു മാരകായുധങ്ങള്‍ പൊലീസ് കണ്ടെത്തി. പ്രതികളെ പിടിക്കാന്‍ ശ്രമിക്കവേ സിവില്‍ പൊലീസ് ഓഫിസര്‍ സലിമിന് പരുക്കേറ്റു. ആശാ ഭവനില്‍ അരുണ്‍ (26), ചരിപ്പറമ്പ് അഭി നിവാസില്‍ ഷിബിന്‍ (26), സുനില്‍ നിവാസില്‍ രഞ്ജിത്ത് (24), ചരുവിള പുത്തന്‍വീട്ടില്‍ സുകു (32), പ്രദീപ് വിലാസത്തില്‍ ശിവപ്രസാദ് (22), അജേഷ്ഭവനില്‍ അജേഷ് (27), അരുണ്‍ ഭവനില്‍ ഗിരീഷ് (23) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ടാണ് … Continue reading "ബൈക്കുകളില്‍ ആക്രമണത്തിന് എത്തിയ ഏഴംഗ സംഘം പൊലീസ് പിടിയില്‍"
കൊട്ടിയം: കൃഷിക്കായി പാകിയ ഞാറ്റടികളില്‍ വെള്ളം കയറി, കര്‍ഷകര്‍ക്കു ലക്ഷങ്ങളുടെ നഷ്ടം. പാടശേഖര സമിതി 80 ഏക്കറില്‍ കൃഷി ചെയ്യാനായി ഉമയനല്ലൂര്‍ ഏലയില്‍ വിവിധ ഭാഗങ്ങളില്‍ പാകിയ മൂന്ന് ഏക്കറിലെ ഞാറ്റടികളാണു സമീപത്തെ തോട്ടില്‍ നിന്നു വെള്ളം കയറിയതിനെ തുടര്‍ന്നു നശിച്ചത്. ഉമയനല്ലൂര്‍ ഏലയിലൂടെ ഒഴുകുന്ന ക്ഷേത്രച്ചിറ തോട്, കോവൂര്‍ചിറ തോട്, ഇടതോട് എന്നിവയില്‍ നിന്നാണു വെള്ളം പൊട്ടിയൊഴുകി വയലിലേക്ക് ഇറങ്ങിയത്. രണ്ടാം ഘട്ടത്തില്‍ 144 ഏക്കറില്‍ കൃഷിയിറക്കാനാണു സ്വകാര്യവ്യക്തികളും പാടശേഖര സമിതിയും പദ്ധതിയിട്ടത്. മയ്യനാട് പഞ്ചായത്തിലെ … Continue reading "പാകിയ ഞാറ്റടികളില്‍ വെള്ളം കയറി; ലക്ഷങ്ങളുടെ നഷ്ടം"
കൊല്ലം: കൊല്ലം ജില്ലയില്‍ നാലിടത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ അജ്ഞാതര്‍ കല്ലെറിഞ്ഞു. ശക്തികുളങ്ങര, ചവറ, കരുനാഗപ്പള്ളി, ഓച്ചിറ എന്നിവിടങ്ങളിലൂടെ കടന്നുപോയ ബസുകള്‍ക്ക് നേരെയാണു കല്ലേറുണ്ടായത്. ബസുകളുടെ ചില്ലുകള്‍ക്ക് കേടുപാട് സംഭവിച്ചു. പാലക്കാട് നിന്നു തിരുവനന്തപുരത്തേക്കു വരികയായിരുന്ന ഒരു സൂപ്പര്‍ ഫാസ്റ്റിനും കൊല്ലത്ത് നിന്നു പത്തനംതിട്ടക്ക് പോവുകയായിരുന്ന മൂന്നു വേണാട് ബസുകള്‍ക്കും നേരെയാണു ബൈക്കിലെത്തിയ അജ്ഞാതര്‍ കല്ലെറിഞ്ഞത്.
കൊല്ലം: ചാത്തന്നൂര്‍ ദേശീയപാതയില്‍ ഓട്ടോയും ടെംപോവാനും കൂട്ടിയിടിച്ച് മൂന്നു മരണം. പാരിപ്പളളി കുളമട സ്വദേശികളായ ഷിയാസ്, രാജേഷ്, സജി എന്നിവരാണ് മരിച്ചത്. ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടിനായിരുന്നു അപകടം. മരിച്ച ഷിയാസ് ഓട്ടോ ഡ്രൈവറാണ്. ബന്ധുവായ സ്ത്രീയെ ചികില്‍സക്കായി ചാത്തന്നൂരിലെ ആശുപത്രിയില്‍ കൊണ്ടുപോയി മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പെട്ടത്
കൊല്ലം: നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസിന് തീപിടിച്ചു. ബസിലുണ്ടായിരുന്ന 48 യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഡ്രൈവറുടെ സീറ്റ് ഉള്‍പ്പെടെ മുന്‍വശം കത്തിയമര്‍ന്നെങ്കിലും തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഏതാനും പൊലീസുകാര്‍ക്കു നിസാര പൊള്ളലേറ്റു. ചിലരുടെ യൂണിഫോം നശിച്ചു. തിരുവനന്തപുരത്തു നിന്ന് ആലപ്പുഴക്കു പോവുകയായിരുന്ന ബസ് ക്യാംപിനു മുന്നിലെ സ്‌റ്റോപ്പില്‍ നിര്‍ത്തി യാത്രക്കാരനെ ഇറക്കുമ്പോഴാണു മുന്‍വശത്തു തീ പിടിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ യാത്രക്കാരോട് ഇറങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു. യാത്രക്കാര്‍ ഇറങ്ങുന്നതിനിടയില്‍ തന്നെ തീ ആളിക്കത്തി. ബഹളം കേട്ട് എആര്‍ ക്യാംപില്‍ … Continue reading "ഓടുന്ന ബസിന് തീപിടിച്ചു"
കൊല്ലം: വ്യാജ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ വര്‍ഷങ്ങളായി വീടുകള്‍ കേന്ദ്രീകരിച്ച് പണപ്പിരിവ് നടത്തിവന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കോവില്‍വട്ടം മാമൂട്, മോതീന്‍മുക്കിന് സമീപം ഷൈനിയെ (40)യാണ് കിളികൊല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സ്‌നേഹാലയം എന്ന പേരില്‍ അനാഥാലയം ഉണ്ടെന്ന് പ്രചരിപ്പിച്ച് ഇതിന്റെ പേരില്‍ വ്യാജ രസീത് ബുക്കുകള്‍ ഉണ്ടാക്കിയാണ് ഇവര്‍ പണപ്പിരിവ് നടത്തി വന്നതെന്ന് പോലീസ് പറഞ്ഞു. ഇവരില്‍ നിന്ന് വ്യാജ രസീത് ബുക്കും രസീതുകളും പോലീസ് കണ്ടെടുത്തു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇവര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ … Continue reading "വ്യാജ ചാരിറ്റബിള്‍ ട്രസ്റ്റ് : സ്ത്രീ അറസ്റ്റില്‍"
കൊല്ലം : ആയൂര്‍ ടൗണില്‍ മോഷണ സംഭവങ്ങള്‍ പെരുകിയതോടെ ജനം ഭീതിയില്‍. വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷണം വര്‍ധിച്ചത് വ്യാപാരികളെയും ആശങ്കയിലാക്കി. കഴിഞ്ഞ ദിവസവും ടൗണിലെ രണ്ടു കടകളില്‍ മോഷണവും മൂന്നു കടകളില്‍ മോഷണശ്രമവും നടന്നു. ചടയമംഗലം റോഡിലെ ചൈനീസ് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ബൈക്കിന്റെ ആര്‍സി ബുക്ക്, 4200 രൂപ, ഓയൂര്‍ റോഡിലെ ചെരിപ്പുകടയുടെ ഗോഡൗണില്‍ നിന്ന് വിലകൂടിയ ചെരിപ്പുകള്‍ എന്നിവ മോഷ്ടാവ് അപഹരിച്ചു. ചടയമംഗലം റോഡിലെ ഇലക്‌ട്രോണിക്‌സ് കടയിലെ സിസിടിവിയില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇയാള്‍ ഉടുത്തിരുന്ന … Continue reading "ആയൂരില്‍ മോഷണം വര്‍ധിച്ചു; ജനം ഭീതിയില്‍"

LIVE NEWS - ONLINE

 • 1
  52 mins ago

  സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

 • 2
  2 hours ago

  കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

 • 3
  6 hours ago

  മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

 • 4
  6 hours ago

  പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

 • 5
  7 hours ago

  ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

 • 6
  8 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 7
  8 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 8
  8 hours ago

  എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

 • 9
  9 hours ago

  ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍