Thursday, September 20th, 2018

  കൊല്ലം: വാക്കനാട് ഉളകോട് അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാറക്വാറിയില്‍ നിന്നു ടിപ്പറും ജാക്ക്ഹാമറും ഹിറ്റാച്ചി ബ്രേക്കറും പിടികൂടി. വെളിയം വില്ലേജ് ഓഫിസര്‍ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണു പിടികൂടിയത്. പാറ കഷണങ്ങളാക്കാന്‍ ഉപയോഗിക്കുന്ന ബ്രേക്കര്‍ കസ്റ്റഡിയിലെടുത്തു ക്വാറിയില്‍ സൂക്ഷിക്കുകയും മറ്റു വാഹനങ്ങള്‍ പൂയപ്പള്ളി പൊലീസിനു കൈമാറുകയും ചെയ്തു. പൂയപ്പള്ളി പൊലീസ് കേസെടുത്തു. പള്ളിമേടയില്‍ പട്ടാപ്പകല്‍ മോഷണം കോട്ടയം: പട്ടാപ്പകല്‍ പള്ളിമേടയില്‍ പട്ടാപ്പകല്‍ മോഷണം. കളത്തൂക്കടവ് സെന്റ് ജോണ്‍ വിയാനി പള്ളിമേടയിലാണ് പട്ടാപ്പകല്‍ മോഷണം നടന്നത്. 40,000 രൂപയും ലാപ്‌ടോപ്പും … Continue reading "ടിപ്പറും ഹിറ്റാച്ചി ബ്രേക്കറും പിടികൂടി"

READ MORE
കൊല്ലം: കൊല്ലത്തു നിന്ന മീന്‍ പിടിക്കാന്‍ പോയ മത്സ്യത്തൊഴിലാഴികള്‍ക്ക് നേരേ ആക്രമണം. ഹരിപ്പാട് വെച്ചാണ് ഇവരെ അക്രമിച്ചത്. ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ വലകള്‍ നശിപ്പിച്ചതായും മീനുകള്‍ പിടിച്ചെടുത്തതായും പരാതിയുണ്ട്.
കൊല്ലം: എസ് എന്‍ കോളേജ് ജംഗ്ഷനിലെ പോപ്പുലര്‍ മോട്ടേഴ്‌സില്‍ നിന്നും പഴയ വാഹനങ്ങള്‍ മറിച്ചുവിറ്റ 20 ലക്ഷം തട്ടിയ ജീവനക്കാരന്‍ പോലീസ് പിടിയിലായി. കമ്പനിയേയും, കസ്റ്റമേഴ്‌സിനേയും കബളിപ്പിച്ച് 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തയാളെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കേകല്ലട പഴയാര്‍ മുറിയില്‍ നിലമേല്‍ കശുവണ്ടി ഫാക്ടറിയ്ക്ക് സമീപം ജിന്‍വില്ലയില്‍ ജൂബിന്‍ ജിയോ വൈദ്യനെ (29) യാണ് അറസ്റ്റ് ചെയ്തത്. പ്രതി കമ്പനി നിയോഗിച്ചതനുസരിച്ച് പഴയ വാഹനങ്ങള്‍ കമ്പനിയുടെ പേരില്‍ വിലയ്ക്ക് വാങ്ങിയ ശേഷം കമ്പനിയോ … Continue reading "പഴയ വാഹനങ്ങള്‍ മറിച്ചുവിറ്റ 20 ലക്ഷം തട്ടിയ ജീവനക്കാരന്‍ അറസ്റ്റില്‍"
കൊല്ലം: രാഷ്ട്രീയപാര്‍ട്ടികളുടെ മാനിഫെസ്റ്റോയെക്കാള്‍ മികച്ച ദര്‍ശനം ഋഷിമാരുടേതാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി. വള്ളിക്കാവിലെ അമൃതപുരിയില്‍ ശ്രീ മാതാ അമൃതാനന്ദമയിയുടെ 60-ാം പിറന്നാളാഘോഷത്തോടനുബന്ധിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും സുഖം ലഭിക്കാനുള്ള മാര്‍ഗത്തെ കുറിച്ചാണ് ഋഷിമാര്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി രാവിലെ തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. രാവിലെ ഏഴുമണിയോടെ കനത്ത സുരക്ഷാ വലയത്തിലാണ് മോദിയും സംഘവും ക്ഷേത്രത്തില്‍ എത്തിയത്. രാവിലെ മുതല്‍ ക്ഷേത്രവും പരിസരവും സുരക്ഷാ സൈനികരുടെ നിരീക്ഷണത്തിലായിരുന്നു. … Continue reading "ഋഷി ദര്‍ശനം മികച്ച മാനിഫെസ്റ്റോ: മോഡി"
കൊല്ലം : മസ്‌ക്കറ്റില്‍ വീട്ടുജോലി വാഗ്ദാനം ചെയ്ത് യുവതിയെ പെണ്‍വാണിഭ സംഘത്തിനു കൈമാറിയ കേസ് ഒത്തുതീര്‍പ്പാക്കാന്‍ പ്രതികള്‍ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായി കൊല്ലം സ്വദേശിനിയായ പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍. തനിക്കും തന്റെ കുടുംബത്തിനും ഭീഷണിയുണ്ടെന്നും ഏതു ഭീഷണിയെ അതിജീവിച്ചും കേസുമായി മുന്നോട്ടുപോകുമെന്നും യുവതി ഒരു സ്വകാര്യ ചാനലിനോടു പറഞ്ഞതായാണ് റിപ്പോര്‍ട്ട്. വീട്ടുജോലിക്കു മസ്‌ക്കറ്റില്‍ കൊണ്ടുപോയ ശേഷം യുവതിയെ പെണ്‍വാണിഭ സംഘത്തിനു കൈമാറിയ കേസില്‍ പേരൂര്‍ സ്വദേശിനിയായ റഹിയാനത്ത്, രമാവതി, കണ്ണൂര്‍ സ്വദേശി അഷ്‌റഫ് എന്നിവരെ കഴിഞ്ഞ വ്യാഴാഴ്ച കൊല്ലം … Continue reading "മസ്‌ക്കറ്റ് പെണ്‍വാണിഭ കേസ് ഒതുക്കാന്‍ ശ്രമം"
കൊല്ലം: കുളത്തുപുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. വീട്ടിലെ അലമാരയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ ഷൈമയെയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വയറുവേദനയ്ക്ക് ചികിത്സതേടിയത്തിയ ഇവരോട് കൂടുതല്‍ വിവരങ്ങള്‍ ഡോക്ടര്‍ ചോദിച്ചപ്പോഴാണ് പ്രസവ വിവരം പുറത്തുവന്നത്. പോലീസില്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അലമാരയില്‍നിന്ന് മൃതദേഹം കണ്ടെടുത്തത്. കുഞ്ഞിനെ കൊലപ്പെടുത്തിയാതണോ പ്രസവ സമയത്ത് മരിച്ചതാണോയെന്നാണ് പോലീസ് അന്വേഷിക്കുണ്ട്. ഇവരുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവരെ പോലീസ് ചോദ്യംചെയ്തുവരികയാണ്.
കരുനാഗപ്പള്ളി : മദ്യം ഉള്‍പ്പെടെയുള്ള ലഹരിക്കെതിരെ പൊതുജനമനസ്സാക്ഷി ഉണര്‍ത്താന്‍ കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 14ന് കാസര്‍കോട്ടുനിന്ന് ആരംഭിച്ച് ലഹരിമോചന കേരളയാത്ര നടത്തും. കെ സി ബി സി മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ടി ജെ ആന്റണിയാണ് യാത്ര നയിക്കുന്നത്. തെരുവുനാടകം, കലാപരിപാടികള്‍, ലഘുലേഖ വിതരണം, ലഹരിവിരുദ്ധ ബോധവല്‍ക്കരണ സമ്മേളനങ്ങള്‍ തുടങ്ങിയവ പര്യടനയാത്രയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ടെന്നു സമിതി കോ-ഓര്‍ഡിനേറ്റര്‍ യോഹന്നാന്‍ ആന്റണി അറിയിച്ചു.
കടയ്ക്കല്‍ : കുറ്റിക്കാട്ട് ബൈക്കുകളില്‍ ആക്രമണത്തിന് എത്തിയ ഏഴംഗ സംഘം പൊലീസ് പിടിയില്‍. ഇവരില്‍ നിന്നു മാരകായുധങ്ങള്‍ പൊലീസ് കണ്ടെത്തി. പ്രതികളെ പിടിക്കാന്‍ ശ്രമിക്കവേ സിവില്‍ പൊലീസ് ഓഫിസര്‍ സലിമിന് പരുക്കേറ്റു. ആശാ ഭവനില്‍ അരുണ്‍ (26), ചരിപ്പറമ്പ് അഭി നിവാസില്‍ ഷിബിന്‍ (26), സുനില്‍ നിവാസില്‍ രഞ്ജിത്ത് (24), ചരുവിള പുത്തന്‍വീട്ടില്‍ സുകു (32), പ്രദീപ് വിലാസത്തില്‍ ശിവപ്രസാദ് (22), അജേഷ്ഭവനില്‍ അജേഷ് (27), അരുണ്‍ ഭവനില്‍ ഗിരീഷ് (23) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ടാണ് … Continue reading "ബൈക്കുകളില്‍ ആക്രമണത്തിന് എത്തിയ ഏഴംഗ സംഘം പൊലീസ് പിടിയില്‍"

LIVE NEWS - ONLINE

 • 1
  4 hours ago

  ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

 • 2
  5 hours ago

  ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

 • 3
  7 hours ago

  ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

 • 4
  8 hours ago

  ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

 • 5
  10 hours ago

  ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

 • 6
  10 hours ago

  മുത്തലാഖ് തടയിടാന്‍ കേന്ദ്രം

 • 7
  11 hours ago

  പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

 • 8
  12 hours ago

  ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

 • 9
  12 hours ago

  ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല