Saturday, September 22nd, 2018

കൊട്ടാരക്കര: ഉമ്മന്‍ ചാണ്ടി കേരളം കണ്ട വെറുക്കപ്പെട്ട മുഖ്യമന്ത്രിയാണ് ഭരണം നടത്തുന്നതെന്നും മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ തടയുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്ന എന്‍ വേലപ്പന്റെ രണ്ടാം ചരമവാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് പൂവറ്റൂരില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉണ്ണിത്താന്‍ പറഞ്ഞതിന് മറുപടി പറയാന്‍ താനില്ലെന്നും സമരം ചെയ്ത കാലഘട്ടത്തെപ്പറ്റി ഉണ്ണിത്താന് അറിയില്ലെന്നും എത്രയോ തോക്കുകള്‍ തങ്ങള്‍ കണ്ടതാണെന്നും ചരിത്രത്തെപ്പറ്റി പറയാന്‍ ഉണ്ണിത്താന് അറിയില്ല. ഉണ്ണിത്താനല്ല പറഞ്ഞത് മുഖ്യമന്ത്രിയുടെ … Continue reading "മുഖ്യമന്ത്രിയുടെ പൊതുപരിപാടി തടയും : പന്ന്യന്‍ രവീന്ദ്രന്‍"

READ MORE
കൊല്ലം : മദ്യലഹരിയില്‍ ലോറി ഓടിക്കുന്നതിനിടെ വാഹന പരിശോധക സംഘത്തെ വെട്ടിച്ചു കടക്കാന്‍ ശ്രമിച്ച ഡ്രൈവറെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്നു പിടികൂടി. പെരുമ്പുഴ ജംക്ഷനു സമീപം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. ശരത്ചന്ദ്രന്റെ നേതൃത്വത്തില്‍ വാഹന പരിശോധനയ്ക്കിടെയായിരുന്നു സംഭവം.
കൊല്ലം: വിവാഹം കഴിച്ച് സ്ത്രീകളില്‍ നിന്നും പണവും സ്വര്‍ണ്ണവും തട്ടിയെടുക്കുന്ന വിരുതന്‍ അറസ്റ്റില്‍ കൊട്ടാരക്കര സദാനന്തപുരം ഇരണൂര്‍ ഡ്രീംഹൗസില്‍ സജീവ (43)നെയാണ് പോലീസഅറസ്റ്റ് ചെയ്തത്. തിരുമ്മല്‍ ജോലിചെയുന്ന ഇയാള്‍ ആയൂര്‍വേദ ഡോക്ടറാണെന്ന് വിശ്വസിപ്പിച്ചാണ് പലരേയും വിവാഹം ചെയ്തത്. പത്രങ്ങളില്‍ വരുന്ന വിവാഹപരസ്യങ്ങളനുസരിച്ചാണ് വിവാഹം കഴിക്കുന്നത്. ചെട്ടികുളങ്ങര സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയിന്‍മേലാണ് അറസ്റ്റ്്. 1998 ലാണ് ആദ്യമായി ഇയാള്‍ തട്ടിപ്പ് നടത്തുന്നത്. മുണ്ടക്കയം അമരാവതിയിലുള്ള ബ്യൂട്ടീഷ്യനായ ബിന്ദുവിനെ വിവാഹം കഴിച്ച് അഞ്ചല്‍ വിളക്കുപാറയില്‍ താമസിക്കുകയായിരുന്നു. ഇതില്‍ സജീവന് ഒരുമകനുണ്ട്്. … Continue reading "വിവാഹ വീരന്‍ അറസ്റ്റില്‍"
കൊല്ലം: വികസന പ്രവര്‍ത്തനങ്ങള്‍ ആത്മാര്‍ത്ഥമായി ഏറ്റെടുത്ത് നടത്തിയാല്‍ മാത്രമെ ജനപ്രതിനിധികള്‍ക്ക് ജനമനസ്സില്‍ സ്ഥാനം പിടിക്കാന്‍ സാധിക്കുവെന്ന് എന്‍.പീതാമ്പരകുറുപ്പ് എംപി. അതുകൊണ്ട് ജനപ്രതിനിധികള്‍ എന്നും മാതൃകയാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലമേല്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറിന്റേ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെമീന പറമ്പില്‍ അധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പര്‍ അഡ്വ. ആര്‍ ഗോപാലകൃഷ്ണ പിള്ള, നിലമേല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. നിയാസ് മാറ്റാപ്പള്ളി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. … Continue reading "ജന പ്രതിനിധികള്‍ മാതൃകയാവണം: പീതാമ്പരകുറുപ്പ് എംപി"
കൊല്ലം: ഭാര്യാമാതാവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മരുമകനെ പോലീസ് അറസ്റ്റ് ചെയ്തു. മഹേശ്വരനാ(40)ണ് അറസ്റ്റിലായത്. വെള്ളിമണ്‍ ചരുവിള പുത്തന്‍വീട്ടില്‍ പരേതനായ ആനന്ദന്റെ ഭാര്യ സുലോചന(61)യെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മഹേശ്വരന്‍. തിങ്കള്‍ പകല്‍ പതിനൊന്നോടെയാണ് കൊലനടത്തിയത്. കൃത്യത്തിനുശേഷം അടുത്തവീട്ടില്‍ ഒളിവില്‍കഴിഞ്ഞ പ്രതിയെ കുണ്ടറ പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊല്ലം: രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്നാലെ പോയി ഈഴവ സമുദായത്തിന്റെ ജീവന്‍ നഷ്ടപ്പെട്ടതായി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. പുനലൂര്‍, പത്തനാപുരം യൂണിയനുകളുടെ പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്ത ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് നടക്കുന്ന യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള യുവജനസംഗമം കേരളചരിത്രത്തിലെ നാഴികക്കല്ലാകുമെന്നും അദ്ദേഹം പറഞ്ഞു. പുനലൂര്‍ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ കെ. പത്മകുമാര്‍ അധ്യക്ഷത വഹിച്ചു.
കൊല്ലം: സ്‌റ്റേഷനറി കടയില്‍ മോഷണത്തിനു ശ്രമിച്ച പ്ലസ്ടു വിദ്യാര്‍ഥികളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ബൈക്കിലെത്തിയ മൂന്നംഗസംഘം സമീപത്തുള്ള അനു സ്‌റ്റോഴ്‌സിന്റെ ടാര്‍പ്പോളിന്‍ അഴിച്ചുമാറ്റി മോഷണത്തിന് ശ്രമിക്കുകയായിരുന്നു. പ്രദേശവാസികളായ ചിലര്‍ സംഭവമറിഞ്ഞ് എത്തിയതോടെ സംഘം ബൈക്ക് ഉപേക്ഷിച്ച്് ഓടി രക്ഷപ്പെട്ടു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഒരാള്‍ പിടിയിലായി. പൊലീസ് എത്തി വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തു. അന്വേഷണത്തില്‍ കരുനാഗപ്പള്ളി സ്വദേശികളായ മറ്റു രണ്ടുപേരെയും തിരിച്ചറിഞ്ഞു. പിന്നീട് രക്ഷിതാക്കളെ വിളിച്ചുവരുത്തിയ ശേഷമാണ് ഇവരെ വിട്ടയച്ചത്.
കൊല്ലം: ഓട്ടോയില്‍ ലോറി ഇടിച്ച് ഓട്ടോഡ്രൈവര്‍ക്ക് പരിക്ക്. ചങ്ങന്‍കുളങ്ങര കൈപ്പള്ളിത്തറയില്‍ ശശിധരനാണ് (58) ഗുരുതരമായി പരിക്കേറ്റത്. ഇയാളെ കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂര്‍ണമായി തകര്‍ന്ന ഓട്ടോയില്‍ കുടുങ്ങിയ ശശിധരനെ ഏറെ പരിശ്രമിച്ചാണ് നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്.

LIVE NEWS - ONLINE

 • 1
  11 hours ago

  ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

 • 2
  12 hours ago

  നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

 • 3
  14 hours ago

  ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

 • 4
  14 hours ago

  ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

 • 5
  16 hours ago

  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

 • 6
  18 hours ago

  കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

 • 7
  21 hours ago

  യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 • 8
  22 hours ago

  അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

 • 9
  22 hours ago

  കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി