കൊല്ലം: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ തടഞ്ഞ് വെട്ടിപരിക്കേല്‍പ്പിച്ചു. കോഴിക്കോട് നമ്പരുവികാല കോളശേരില്‍ ഷംനാഥിനെയും (24), കോഴിക്കോട് ഉഷസില്‍ അംബരീഷിനെയുമാ(23)ണ് വെട്ടി പ്പരുക്കേല്പ്പിച്ചത്. നാലു ബൈക്കുകളിലായി എത്തിയ സംഘമാണ് ഇവരെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. ഗുരുതരമായ നിലയില്‍ പരുക്കേറ്റ ഷംനാഥിനെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലും അംബരീഷിനെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആര്‍എസ്എസ് സംഘമാണു ഡിവൈഎഫ്ഐക്കാരായ ഇവരെ ആക്രമിച്ചതെന്നു പോലീസ് പറഞ്ഞു.
READ MORE