Wednesday, January 23rd, 2019

    കൊല്ലം: പെട്രോള്‍ പമ്പുടമകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ സമരം ഞായറാഴ്ച അര്‍ധരാത്രി ആരംഭിച്ചു. ഇന്ധനങ്ങള്‍ വാങ്ങാതെയും വില്‍ക്കാതെയുമുള്ള സമരമാണ് ഉടമകളുടെ സംഘടനയായ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ മാസം 18നും 19നും പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് സമരം ചെയ്യുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്. പെട്രോള്‍ പമ്പുകള്‍ തുടങ്ങുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ ഉണ്ടാക്കുക, ബാഷ്പീകരണനഷ്ടം പരിഹരിക്കുക, സാമൂഹികവിരുദ്ധരില്‍നിന്ന് പമ്പുകളെയും ജീവനക്കാരെയും സംരക്ഷിക്കുക, മറ്റ് പുതിയ ലൈസന്‍സുകള്‍ അടിച്ചേല്‍പ്പിക്കാതിരിക്കുക, മുടക്കുന്ന … Continue reading "പെട്രോള്‍ പമ്പ് സമരം തുടങ്ങി"

READ MORE
കൊല്ലം: വീടിന്റെ വാതില്‍ പൊളിച്ച് ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയുടെ സ്വണമാല, നിര്‍മാണ കമ്പനിയുടെ ജീപ്പ് എന്നിവ മോഷ്ടാക്കള്‍ അപഹരിച്ചു. വില്ലേജ് ഓഫിസിനു സമീപം കുരോംവിളയില്‍ സാമുവലിന്റെ മകളുടെ കഴുത്തില്‍ കുടന്ന രണ്ടര പവന്റെ മാലയാണ് അപഹരിച്ചത്. സമീപത്തെ രണ്ടു വീടുകളിലും മോഷണശ്രമം നടന്നു. അടുക്കളവാതില്‍, ഹാളിലേക്കു പ്രവേശിക്കുന്ന വാതില്‍, കിടപ്പുമുറിയുടെ വാതില്‍ എന്നിവ പൊളിച്ചാണു മോഷണം നടത്തിയത്. പെണ്‍കുട്ടി ഉണര്‍ന്നു നിലവിളിച്ചതോടെ മോഷ്ടാവ് രക്ഷപ്പെട്ടു. സാമുവല്‍ മറ്റൊരു മുറിയിലും മകളും മാതാവും ഒരു മുറിയിലുമാണു കിടന്നിരുന്നത്. മുടി നരച്ചു … Continue reading "സ്വര്‍ണമാലയും ജീപ്പും മോഷ്ടിച്ചു"
കൊല്ലം: വീട്ടില്‍ വാറ്റുചാരായം നിര്‍മിച്ച രണ്ടുപേരെ പുനലൂര്‍ എക്‌സൈസ് സംഘം പിടികൂടി. കടശ്ശേരി മൈലവിളവീട്ടില്‍ സന്തോഷ്(34)തെക്കേക്കര പുത്തന്‍വീട്ടില്‍ സുകുമാരന്‍(34)എന്നിവരാണ് പിടിയിലായത്. സുകുമാരന്റെ വീട് കേന്ദ്രീകരിച്ചായിരുന്നു ചാരായനിര്‍മാണം വീട്ടില്‍ നിന്നും 30 ലിറ്റര്‍ കോട, നാല് ലിറ്റര്‍ ചാരായം വാറ്റുപകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തു. എക്‌സൈസ് സി.ഐ. ജെ. താജുദ്ദീന്‍ കുട്ടി, ഇന്‍സ്‌പെക്ടര്‍മാരായ ശ്രീകുമാര്‍. ഷാജഹാന്‍, എസ്.ആര്‍. രവി എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്‍കി.
കൊല്ലം: ഉറുകുന്ന് മുസലിയാര്‍ തോട്ടത്തില്‍ തീ പടര്‍ന്ന് പത്ത് ഏക്കറിലേറെ ഭൂമി കത്തിനശിച്ചു. ഞായറാഴ്ച രാത്രിയുണ്ടായ തീ 12 മണിയോടെയാണ് കെടുത്തിയത്. വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന ഭൂമിയില്‍ സ്വകാര്യ വ്യക്തികള്‍ നട്ടുവളര്‍ത്തിയ കാര്‍ഷികവിളകള്‍ കത്തിനശിച്ചു. അടിക്കാടുകളും ചെറുമരങ്ങളും അഗ്‌നിക്കിരയായി. പുനലൂരില്‍നിന്ന് അഗ്‌നിശമന സേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് തീ കെടുത്തിയത്.
കൊല്ലം: വീട്ടില്‍ വാറ്റുചാരായം നിര്‍മിച്ചതിനും സൂക്ഷിച്ചതിനും രണ്ടുപേര്‍ അറസ്റ്റില്‍. ആര്യങ്കാവ് ഇടപ്പാളയം സ്വദേശി കടശേരി എലപ്പക്കോട് മൈലവിള വീട്ടില്‍ സന്തോഷ് (34), തെക്കേക്കര പുത്തന്‍വീട്ടില്‍ സുകുമാരന്‍ (49) എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധന്‌ക്കൊടുവിലാണ് അറസ്റ്റ്. സുകുമാരന്റെ വീട്ടിലായിരുന്നു ചാരായ നിര്‍മാണം. സമീപത്തെ കാട്ടില്‍ ഒളിപ്പിച്ചിരുന്ന 30 ലീറ്റര്‍ കോട, 3.50 ലീറ്റര്‍ ചാരായം, വാറ്റുപകരണങ്ങള്‍ എന്നിവയും കണ്ടെത്തി. ഇരുവരെയും കോടതിയില്‍ ഹാജരാക്കി. പുനലൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ. താജുദ്ദീന്‍ കുട്ടി, ശ്രീകുമാര്‍, … Continue reading "വാറ്റുചാരായം; രണ്ടുപേര്‍ അറസ്റ്റില്‍"
    കൊല്ലം: പെട്രോള്‍ പമ്പുടമകള്‍ സമരത്തിലേക്ക്. ഈ മാസം 10 ന് 24 മണിക്കൂര്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടാന്‍ ഓള്‍ കേരളാ ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് തീരുമാനിച്ചു. വീണ്ടും 18നും, 19നും അടച്ചിടല്‍ സമരം ഉണ്ടാകും. രണ്ടു ദിവസവും 24 മണിക്കൂറാണ് അടച്ചിടുക. ഈ ദിവസങ്ങളില്‍ ഇന്ധനം വാങ്ങുകയോ വില്‍ക്കുകയോ ചെയ്യില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു. നിയന്ത്രണമില്ലാതെ പുതിയ പമ്പുകള്‍ അനുവദിക്കുന്നതിലും, കമ്മിഷന്‍ വര്‍ധിപ്പിക്കാത്തതിലും പ്രതിഷേധിച്ചാണ് സമരമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
        കൊല്ലം: മണ്ഡലത്തില്‍ നടപ്പാക്കുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പരിപാടി ‘അമ്മയ്‌ക്കൊരുമ്മ സംസ്ഥാന തലത്തില്‍ നടപ്പാക്കുന്നതു പരിഗണിക്കുമെന്നു മന്ത്രി പി.കെ. അബ്ദുറബ്ബ്. ചവറയിലെ പ്രൈമറി സ്‌കൂളുകളില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ആദ്ദേഹം. കുരുന്നു മനസ്സുകളിലെ മൂല്യങ്ങള്‍ വളര്‍ത്തുന്ന പദ്ധതി മാതൃകാപരമാണ്. ശാസ്ത്ര – സാങ്കേതിക വിദ്യയുടെ മോശം വശങ്ങള്‍ ഇക്കാലത്ത് ഏറെ വിദ്യാര്‍ഥികളെ ബാധിക്കുന്നുണ്ട്. അടുത്ത അധ്യയനവര്‍ഷം അംഗീകാരമില്ലാത്ത ഒരു സ്‌കൂളിനും പ്രവര്‍ത്തനാനുമതി നല്‍കില്ലെന്നും മന്ത്രി പറഞ്ഞു. എല്‍പി, യുപി സ്‌കൂളുകള്‍ അപ്‌ഗ്രേഡ് … Continue reading "‘അമ്മയ്‌ക്കൊരുമ്മ’ സംസ്ഥാന തലത്തില്‍ നടപ്പാക്കും : മന്ത്രി അബ്ദുറബ്ബ്"
കൊല്ലം: താലൂക്ക് സപ്ലേ ഓഫീസറുടെ നേതൃത്വത്തില്‍ പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ വിവിധ ഹോട്ടലുകലിലും ബേക്കറികളിലും പരിശോധന നടത്തി. വിലവിവരം പ്രദര്‍ശിപ്പിക്കാത്തതും നിയമലംഘനം കണ്ടെത്തിയിട്ടുള്ളതുമായ വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ കേസ്സെടുത്തു. വരും ദിവസങ്ങളിലും പൊതുവിപണികളില്‍ പരിശോധന നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും താലൂക്ക് സപ്ലേ ഓഫീസര്‍ ഷാജി.കെ.ജോണ്‍ അറിയിച്ചു. പരിശോധനയില്‍ താലൂക്ക് സപ്ലേ ആഫീസറെ കൂടാതെ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ജോണ്‍ തോമസ്, രജനീദേവി എന്നിവരും പങ്കെടുത്തു.  

LIVE NEWS - ONLINE

 • 1
  2 hours ago

  മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

 • 2
  3 hours ago

  സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

 • 3
  3 hours ago

  പരിശീലനവും ബോധവല്‍കരണവും വേണം

 • 4
  5 hours ago

  പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

 • 5
  6 hours ago

  മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

 • 6
  6 hours ago

  ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

 • 7
  7 hours ago

  ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

 • 8
  7 hours ago

  നരോദ പാട്യ കലാപം: നാലു പ്രതികള്‍ക്ക് ജാമ്യം

 • 9
  8 hours ago

  നേപ്പിയറില്‍ കിവികളുടെ ചിറകരിഞ്ഞ് ഇന്ത്യ