Wednesday, January 16th, 2019
കൊല്ലം: പുനലൂരില്‍ 9.25 ലക്ഷം രൂപയുടെ കള്ളനോട്ടുമായി ദമ്പതികളടക്കം 4 പേരെ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. നഗരൂര്‍ ആല്‍ത്തറമൂട് അമ്പു നിവാസില്‍ കെ.സതീശന്‍(48), ഭാര്യ രാധ(40), അടൂര്‍ വടക്കടത്തുകാവ് ഷെമീര്‍ മന്‍സിലില്‍ പി ഷമീര്‍(34), ആര്യനാട് കൃഷ്ണവിലാസത്തില്‍ കെ.ബിനുകുമാര്‍(43) എന്നിവരാണ് പിടിയിലായത്. രാധയുടെ വീട്ടില്‍ നിന്ന് 8,25,500 രൂപയുടെയും ബിനുകുമാറില്‍ നിന്ന് ഒരു ലക്ഷം രൂപയുടെയും വ്യാജനോട്ടുകള്‍ പോലീസ് കണ്ടെടുത്തു. 500ന്റെയും 2000ന്റെയും വ്യാജനോട്ടുകളാണ് പിടികൂടിയത്. സംഘത്തിലെ പ്രധാനകണ്ണി വാമനപുരം സ്വദേശി സുനില്‍ ഒളിവിലാണ്. പുനലൂര്‍ … Continue reading "കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍"
കൊല്ലം: കൊട്ടിയത്ത് തമിഴ്‌നാട്ടില്‍നിന്നും കഞ്ചാവ് കടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ എക്‌സൈസിന്റെ പിടിയിലായി. അയത്തില്‍ കാഞ്ഞിരത്തുംമൂട് കടുക്കാശ്ശേരി സുജിത്ഭവനില്‍ സുജിത്ത്(29), ഡീസന്റ്മുക്ക് രമ്യാ ഭവനില്‍ പന്തളം കണ്ണന്‍ എന്നുവിളിക്കുന്ന വിഷ്ണു(25) എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട്ടില്‍പോയി കഞ്ചാവ് വാങ്ങിക്കൊണ്ടുവന്നയാളും കഞ്ചാവിനായി ഇവരെ തമിഴ്‌നാട്ടിലേക്ക് അയച്ചയാളുമാണ് പിടിയിലായത്. സ്വകാര്യ ബസ് കണ്ടക്ടറായ വിഷ്ണുവാണ് തമിഴ്‌നാട്ടില്‍പോയി കഞ്ചാവ് വാങ്ങിക്കൊണ്ടുവരുന്നത്. കഞ്ചാവ് വ്യാപാരിയായ സുജിത്തിനുവേണ്ടി കഞ്ചാവ് വാങ്ങുന്നതിനായി വിഷ്ണു തമിഴ്‌നാട്ടിലെ ദിണ്ഡിക്കലിലേക്ക് പോയിട്ടുണ്ടെന്നും അവിടെനിന്ന് കഞ്ചാവുംവാങ്ങി ഇയാള്‍ തിരികെവരുന്നുണ്ടെന്നും എക്‌സൈസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ … Continue reading "കഞ്ചാവ് കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍"
ലിജുവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സിപിഐ പ്രവര്‍ത്തകര്‍ പുനലൂര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയുമാണ്.
കൊല്ലം: ഓച്ചിറ കാവനാട് കൈരളി നഗറില്‍ തടഞ്ഞ് നിര്‍ത്തി അച്ഛനെയും മകനെയും അക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. വരവിള പെരുമാന്തഴ പെരുമ്പഴതറയില്‍ രാജന്റെ മകന്‍ രജികുമാര്‍(28) ആണ് അറസ്റ്റിലായത്. ഇയാളെ ക്ലാപ്പന പുത്തന്‍പുരമുക്കിന് സമീപത്തുനിന്നാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് പോലീസ് പറഞ്ഞു. നിഷാന്തില്‍ രാജീവ്(57), മകന്‍ ശ്രീനാഥ്(24) എന്നിവരെ വാഹനം തടഞ്ഞ് ക്രൂരമായി മര്‍ദിച്ച സംഭവത്തിലാണ് ഇയാളെ ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രജികുമാറിനെ കോടതിയില്‍ ഹാജരാക്കും. ചങ്ങന്‍കുളങ്ങര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാ സംഘത്തിലെ അഞ്ചുപേര്‍ ചേര്‍ന്നാണ് … Continue reading "അച്ഛനെയും മകനെയും അക്രമിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍"
കൊല്ലം: പത്തനാപുരത്ത് കൃഷിയിടത്തില്‍ ജോലി ചെയ്യുമ്പോള്‍ വയോധികനു സൂര്യാതപമേറ്റു. കോട്ടവട്ടം നിരപ്പില്‍ ശിവ മന്ദിരത്തില്‍ വിജയന്‍ പിള്ളക്കാണ്(71) സൂര്യാതപമേറ്റത്. ജോലി ചെയ്യുമ്പോള്‍ പുറത്ത് അനുഭവപ്പെട്ട പൊള്ളല്‍ ഏറെ നേരെ കഴിയും മുന്‍പേ തൊലി അടര്‍ന്നു മാറുന്ന അവസ്ഥയില്‍ എത്തി. സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി.
ശക്തികുളങ്ങര കുരിശടിക്ക് സമീപമാണ് അപകടം നടന്നത്
കൊല്ലം: കുണ്ടറയില്‍ ബസ് യാത്രക്കിടെ അദ്ധ്യാപികയുടെ ബാഗില്‍ നിന്ന് പണം കവരാന്‍ ശ്രമിച്ച യുവതികള്‍ പിടിയിലായി. തമിഴ്‌നാട് സ്വദേശികളായ സ്‌നേഹമ്മ, പ്രിയ എന്നിവരാണ് പിടിയിലായത്. ചെങ്ങന്നൂരില്‍ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലായിരുന്നു സംഭവം. കുണ്ടറ പള്ളിമുക്കില്‍ എത്താറായപ്പോള്‍ മൈനാഗപ്പള്ളി സ്വദേശിനിയും ഇടവട്ടം ഗവ. യുപി സ്‌കൂള്‍ അദ്ധ്യാപികയുമായ സുഷമയുടെ ബാഗ് തുറന്ന് പണമെടുക്കുന്നത് പിന്നില്‍ നിന്ന പെണ്‍കുട്ടി കാണുകയും ഇത് അടുത്തുനിന്ന യാത്രക്കാരോട് പറയുകയും തുടര്‍ന്ന് ഇവരെ യാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.

LIVE NEWS - ONLINE

 • 1
  9 hours ago

  നര്‍മ്മദാ നദിയില്‍ ബോട്ട് മറിഞ്ഞ് ആറുപേര്‍ മരിച്ചു

 • 2
  11 hours ago

  ശബരിമല; വിശ്വാസികള്‍ക്കൊപ്പം നിന്നത് ബിജെപി മാത്രം: നരേന്ദ്രമോദി

 • 3
  12 hours ago

  കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

 • 4
  14 hours ago

  അഡ്‌ലെയ്ഡില്‍ ഇന്ത്യ

 • 5
  14 hours ago

  പ്രധാനമന്ത്രി കേരളത്തിലെത്തി

 • 6
  14 hours ago

  കര്‍ണാടക; രണ്ട് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു

 • 7
  18 hours ago

  നമിക്കുന്നു ഈ പ്രതിഭയെ

 • 8
  19 hours ago

  ശബരിമല ഹര്‍ജികള്‍ 22ന് പരിഗണിക്കില്ല

 • 9
  19 hours ago

  മകരവിളക്ക് ദര്‍ശനം; കെ സുരേന്ദ്രന്റെ ഹരജി തള്ളി